'അമ്മൂമ്മേടെ ഫോൺ' എന്ന ക്യാപ്ഷനോടെ ആണ് കൈലാസ് വീഡിയോ പങ്കുവച്ചത്. വീഡിയോയിൽ അമ്മൂമ്മയുടെ മൊബൈൽ ഫോണിനു പുറകിൽ വലിയൊരു പേപ്പർ ഒട്ടിച്ചു വച്ചിരിക്കുന്നത് കാണാം.
പ്രായം കൂടുന്നതനുസരിച്ച് കാര്യങ്ങള്‍ മറന്നു പോകുന്നത് സ്വാഭാവികമാണ്. പ്രത്യേകിച്ച് ഇന്നത്തെ കാലത്തെ മൊബൈല്‍ ഫോണുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പണ്ടുള്ളവര്‍ക്ക് പഠിച്ചെടുക്കാന്‍ കുറച്ച് ബുദ്ധിമുട്ടാണ്. അത്തരത്തില്‍ മൊബൈലിൽ കോൾ വന്നാൽ എന്ത് ചെയ്യണമെന്ന് മറന്നു പോകുന്ന ഒരു അമ്മൂമ്മയുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. കോൾ എടുക്കുന്നത് എങ്ങനെയാണെന്ന് മറന്നു പോയാലും ഓർക്കാൻ മൊബൈലിൽ തന്നെ കുറിപ്പ് എഴുതി ഒട്ടിച്ചു വച്ചിരിക്കുകയാണ് ഈ മിടുക്കി അമ്മൂമ്മ. ഇതിന്‍റെ വീഡിയോ കണ്ടാൽ ആര്‍ക്കും ചിരി വരും. സംഗീത സംവിധായകനായ കൈലാസ് മേനോൻ കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോയാണ് വൈറലായത്.
'അമ്മൂമ്മേടെ ഫോൺ' എന്ന ക്യാപ്ഷനോടെ ആണ് കൈലാസ് വീഡിയോ പങ്കുവച്ചത്. വീഡിയോയിൽ അമ്മൂമ്മയുടെ മൊബൈൽ ഫോണിനു പുറകിൽ വലിയൊരു പേപ്പർ ഒട്ടിച്ചു വച്ചിരിക്കുന്നത് കാണാം. തുറന്നു നോക്കുമ്പോൾ ' ഫോൺ വന്നാൽ പച്ച മുകളിലേക്ക് നീക്കണം ' എന്നാണ് എഴുതിയിരിക്കുന്നത്. ഇത് വായിച്ചതും എല്ലാവരും പ പൊട്ടിച്ചിരിക്കുകയാണ്. അമ്മൂമ്മയ്ക്കും ചിരി നിര്‍ത്താന്‍ കഴിഞ്ഞില്ല.
undefined
പക്ഷേ ഇങ്ങനെയൊക്കെ എഴുതിയാലും അമ്മൂമ്മ ചുവപ്പേ നീക്കൂ എന്നാണ് അടുത്തിരിക്കുന്നവര്‍ പറയുന്നത്. ' പത്ത് പ്രാവശ്യം ഞാൻ വിളിച്ചു, പത്ത് തവണയും കട്ട് ചെയ്തു എന്നും വീഡിയോയിൽ ആരോ പറയുന്നുണ്ട്. ഇതൊക്കെ കേട്ടിട്ട് ' ഞാന്‍ എന്ത് ചെയ്യാൻ, മറന്നു പോകുന്നു ' എന്ന് പൊട്ടിച്ചിരിച്ചുകൊണ്ട് അമ്മൂമ്മ മറുപടി പറയുന്നുമുണ്ട്.
എന്തായാലും ഈ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. രസകരമായ കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വരുന്നത്. 'വീട്ടിലും ഉണ്ട് ഒരാൾ, കുറച്ച് ദിവസമായി എങ്ങനോ ഫോൺ സൈലന്റ് മോഡിലാക്കി ഇപ്പോ മാറ്റാൻ അറിയില്ല, വിളിച്ചാൽ എപ്പോഴേലും ഒക്കെ ആണ് എടുക്കന്നത്' എന്നാണ് ഒരു കമന്‍റ്. ഫോണ്‍ വരുമ്പോള്‍ സ്റ്റിക്കര്‍ നോക്കണം എന്നൊരു സ്റ്റിക്കര്‍ കൂടി വേണം എന്നാണ് മറ്റൊരാളുടെ കമന്‍റ്.
Also Read: ഭാരമുള്ള ലഹങ്കയും റോളർ സ്കേറ്റും ധരിച്ച് ഡാൻസ്; വധുവിന്‍റെ വീഡിയോ വൈറല്‍
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം