പേഴ്സ് തുറന്നപ്പോൾ നിറയെ പണം! യുവാവിന്‍റെ കണ്ണ് നിറഞ്ഞുപോയി, ഹൃദയം തൊട്ട് ഒരു പ്രണയ കഥ

By Web Team  |  First Published Sep 15, 2023, 4:36 PM IST

പങ്കാളിയെ മനസിലാക്കുക എന്നതാണ് ഒരു ബന്ധത്തെ ദൃഢമാക്കുന്നത്. പറയാതെ തന്നെ പങ്കാളിയുടെ വിഷമങ്ങളും അനുഭവിക്കുന്ന സമ്മര്‍ദങ്ങളും മനസിലാക്കാൻ സാധിക്കുന്നത് ആ ബന്ധത്തെ കൂടുതല്‍ ശക്തിപ്പെടുത്തും.


കൂട്ടിനൊരാൾ വേണം എന്നാഗ്രഹിക്കാത്തവർ ആരുമുണ്ടാവില്ല. സന്തോഷവും സങ്കടവും ഒക്കെ പങ്കുവയ്ക്കാനും നമ്മെ മനസിലാക്കി ഒപ്പം നിൽക്കാനും ഒരാള്‍ ഉണ്ടെങ്കില്‍ അത് നൽകുന്ന ആശ്വാസം വലുതാണ്. പങ്കാളിയെ മനസിലാക്കുക എന്നതാണ് ഒരു ബന്ധത്തെ ദൃഢമാക്കുന്നത്. പറയാതെ തന്നെ പങ്കാളിയുടെ വിഷമങ്ങളും അനുഭവിക്കുന്ന സമ്മര്‍ദങ്ങളും മനസിലാക്കാൻ സാധിക്കുന്നത് ആ ബന്ധത്തെ കൂടുതല്‍ ശക്തിപ്പെടുത്തും.

ഇപ്പോള്‍ സിവില്‍ സര്‍വീസ് ഉദ്യോഗാര്‍ത്ഥിയായ യുവാവിന്‍റെ പോസ്റ്റാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. കാമുകി വര്‍ഷങ്ങളായി തന്നെ പിന്തുണയ്ക്കുന്നത് എങ്ങനെയാണെന്നും പണം കുറവാണെന്ന് കണ്ട് രഹസ്യമായി പേഴ്സില്‍ കാശ് വയ്ക്കുന്ന കാമുകിയെ കുറിച്ചുമുള്ള ഹൃദയം തൊടുന്ന പോസ്റ്റാണ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സില്‍ ഉത്കര്‍ഷ് നീല്‍ എന്ന യുവാവ് പങ്കുവെച്ചത്. ഒരുനോക്ക് കാണാൻ പോലും സാധിക്കാത്ത ദൂരത്താണെങ്കിലും അഞ്ച് വര്‍ഷമായി കാമുകിയുമായുള്ള ദൃഢബന്ധം യുവാവ് വിവരിക്കുന്നുണ്ട്.

Latest Videos

യുപിഎസ്‍സി പരീക്ഷയ്ക്കുള്ള തയാറെടുപ്പിന്‍റെ പരിശീലനത്തിനിടെയാണ് ഇരുവരും കണ്ടുമുട്ടുന്നത്. പിന്നീട് പ്രണയത്തിലാവുകയായിരുന്നു. ഇന്ന് യുവതി ഒരു മള്‍ട്ടി നാഷണല്‍ കമ്പനിയില്‍ ജോലി ചെയ്യുകയും യുവാവ് യുപിഎസ്‍സിക്കുള്ള തയാറെടുപ്പ് തുടരുകയുമാണ്. ഈ വര്‍ഷം കാമുകിയെ കാണാൻ പോയപ്പോള്‍ യുവാവിന്‍റെ പേഴ്സില്‍ അധികം പണം ഒന്നും ഉണ്ടായിരുന്നില്ല. ഇത് മനസിലാക്കിയ യുവതി, യുവാവ് അറിയാതെ പേഴ്സില്‍ പണം വയ്ക്കുകയായിരുന്നു.

I have been in a long distance relationship since 5 years, we met during the early days of my UPSC preparation. We both attended coaching together where we fell in love.
Today she is working in an MNC and I am still preparing, this year when I went to meet her, she saw that i… pic.twitter.com/8J7T2aPUJD

— TheSkywalker🇮🇳 (@iUtkarshNeil)

തിരികെ പോകുന്നതിനായി റെയില്‍വേ സ്റ്റേഷനില്‍ കൊണ്ട് വിട്ടപ്പോള്‍ ആണ് പേഴ്സിലെ പണത്തിന്‍റെ കാര്യം യുവാവ് മനസിലാക്കുന്നത്. യുവതി നൽകിയ പണത്തിന്‍റെ ചിത്രം പങ്കുവെച്ച് കരഞ്ഞു പോയി എന്നാണ് യുവാവ് കുറിച്ചിരിക്കുന്നത്.  സെപ്റ്റംബര്‍ 13നാണ് യുവാവ് ഈ പോസ്റ്റ് ഇട്ടത്. നിരവധി പേരാണ് പോസ്റ്റിനോട് പ്രതികരിക്കുന്നത്. ഒരിക്കലും അവളെ വിട്ടു കളയരുത് എന്നാണ് മിക്കവരും മറുപടി കമന്‍റുകള്‍ ഇടുന്നത്. 

നല്ല കിടിലൻ റീൽസിനുള്ള വകയുണ്ടേ..! വെറും 20 രൂപയ്ക്ക് കിടിലൻ ഒരു സ്പോട്ട് കാണാം, വൻ ഹിറ്റായി മീൻപിടിപ്പാറ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

click me!