ചിലരെങ്കിലും റോസ്മേരി ഓയിലിനെ കുറിച്ച് അധികം കേട്ടിരിക്കില്ല. അവര്‍ക്ക് കൂടി മനസിലാക്കാൻ റോസ്മേരി ഓയില്‍ കൊണ്ടുള്ള ചില ഗുണങ്ങളാണിനി പങ്കുവയ്ക്കുന്നത്.
എസൻഷ്യല്‍ ഓയിലുകളെല്ലാം ഇന്ന് കാര്യമായി ഉപയോഗിക്കപ്പെടുന്നുണ്ട്. നമ്മുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും സൗന്ദര്യപരിപാലനത്തിനും തന്നെയാണ് മിക്ക എസൻഷ്യല്‍ ഓയിലുകളും ഉപയോഗിക്കുന്നത്. ഇത്തരത്തില്‍ മുടി വളര്‍ച്ചയ്ക്കും സ്കിൻ ഭംഗിയാക്കാനുമെല്ലാം ഉപയോഗിക്കാവുന്നൊരു എസൻഷ്യല്‍ ഓയിലാണ് റോസ്മേരി ഓയില്‍.
പലരും നേരത്തെ തന്നെ ഇതുപയോഗിക്കുന്നവരായിരിക്കും. പലരും ഇതിനെക്കുറിച്ച് കേട്ടിരിക്കും, എന്നാല്‍ ഉപയോഗിക്കുന്നുണ്ടായിരിക്കില്ല. ചിലരെങ്കിലും റോസ്മേരി ഓയിലിനെ കുറിച്ച് അധികം കേട്ടിരിക്കില്ല. അവര്‍ക്ക് കൂടി മനസിലാക്കാൻ റോസ്മേരി ഓയില്‍ കൊണ്ടുള്ള ചില ഗുണങ്ങളാണിനി പങ്കുവയ്ക്കുന്നത്.
undefined
മുടി വളര്‍ച്ചയ്ക്ക്...
മുടി വളരാൻ ഉപയോഗിക്കാവുന്ന ഓയില്‍ എന്ന് പറയുമ്പോള്‍ മിക്കവരും ഇതിലേക്ക് ആകര്‍ഷിക്കപ്പെടാം. മുടിയുടെ റൂട്ടിലുള്ള ഹെയര്‍ ഫോളിക്കിളുകളെ ഉത്തേജിപ്പിക്കുന്നതിലൂടെയാണ് റോസ്മേരി ഓയില്‍ മുടി വളര്‍ച്ച വര്‍ധിപ്പിക്കാൻ സഹായിക്കുന്നത്. മുടി കൊഴിച്ചിലുള്ളവര്‍ക്കും ഇത് ഉപകാരപ്പെടാം. അതുപോലെ താരൻ അകറ്റാനും റോസ്മേരി ഓയില്‍ സഹായിക്കാറുണ്ട്. പക്ഷേ ഇതുപയോഗിക്കും മുമ്പ് ഡെര്‍മറ്റോളജിസ്റ്റിനെ കാണുന്നവരാണെങ്കില്‍ അവരോട് കൂടി കണ്‍സള്‍ട്ട് ചെയ്യുന്നത് നല്ലതാണ്. അതുപോലെ ഉപയോഗിക്കേണ്ട വിധം കൃത്യമായി മനസിലാക്കി, അതേ അളവില്‍ - അതേ രീതിയില്‍ വേണം ഉപയോഗിക്കാൻ.
സ്കിൻ ഭംഗിയാക്കാൻ...
സ്കിൻ ഭംഗിയാക്കാനും വിവിധ സ്കിൻ പ്രശ്നങ്ങള്‍ പരിഹരിക്കാനും പ്രതിരോധിക്കാനുമെല്ലാം റോസ്മേരി ഓയില്‍ ഉപയോഗിക്കാവുന്നതാണ്. മുഖത്തും, കൈകാലുകളുമെല്ലാം- മറ്റ് ശരീരഭാഗങ്ങളിലുമെല്ലാം റോസ്മേരി ഓയില്‍ അപ്ലൈ ചെയ്യാവുന്നതാണ്. മുഖക്കുരുവില്‍ നിന്ന് ആശ്വാസം ലഭിക്കാനും ചര്‍മ്മത്തിന്‍റെ ആകെ ആരോഗ്യം മെച്ചപ്പെടുത്താനുമെല്ലാം ഇത് സഹായിക്കുന്നു. ചര്‍മ്മത്തില്‍ ഉപയോഗിക്കുമ്പോഴും മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കാൻ ശ്രദ്ധിക്കണേ. അതുപോലെ മുറിവുകളോ ഇൻഫെക്ഷനോ ഉള്ള സമയത്തും മുഖക്കുരു പൊട്ടിയിരിക്കുമ്പോഴും ഒന്നും അവിടെ ഇത് തേക്കാതിരിക്കാൻ ശ്രദ്ധിക്കുക.
വേദനകള്‍ക്ക്...
വിവിധ ശരീരവേദനകള്‍ക്ക് ആശ്വാസം പകരാനും റോസ്മേരി ഓയില്‍ സഹായിക്കും. വേദനയുള്ള ഭാഗങ്ങളില്‍ ഇത്- അപ്ലൈ ചെയ്ത് മസാജ് ചെയ്യുകയാണ് വേണ്ടത്. മറ്റ് എണ്ണകള്‍ക്കൊപ്പം മിക്സ് ചെയ്തെടുത്തും മസാജ് ചെയ്യാനുപയോഗിക്കാം. ഇതിനും മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണം.
പ്രതിരോധ ശേഷിക്ക്...
രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്തുന്നതിനും റോസ്മേരി ഓയില്‍ സഹായിക്കുന്നതാണ്. ഇതിലുള്ള ആന്‍റി-ഓക്സിഡന്‍റ്സ് ആണ് ഇതിന് സഹായിക്കുന്നത്. ഭക്ഷണത്തില്‍ കലര്‍ത്താനാണെങ്കില്‍ വളരെ കുറച്ച് തുള്ളികള്‍ മാത്രമേ എടുക്കാവൂ. ഇക്കാര്യവും പ്രത്യേകം മനസിലാക്കിയ ശേഷം ഉപയോഗിക്കുക.
ശ്വാസകോശത്തിന്...
ശ്വാസകോശത്തിന്‍റെ ആരോഗ്യത്തിനും റോസ്മേരി ഓയില്‍ ഏറെ നല്ലതാണ്. റോസ്മേരി ഓയില്‍ ചൂടുവെള്ളത്തില്‍ കലര്‍ത്തി അത് ശ്വസിക്കുകയോ അല്ലെങ്കില്‍ പുറത്ത് കഴുത്തിലായി പുരട്ടുകയോ ആണ് ഇതിനായി ചെയ്യേണ്ടത്.
ദഹനത്തിന്...
ദഹനപ്രവര്‍ത്തനങ്ങള്‍ക്ക് വേഗത കൂട്ടാനും ഗ്യാസ്, മലബന്ധം പോലുള്ള പ്രശ്നങ്ങള്‍ അലട്ടാനുമെല്ലാം റോസ്മേരി ഓയില്‍ സഹായിക്കുന്നതാണ്.
സ്ട്രെസിനും ആംഗ്സൈറ്റിക്കും
പൊതുവില്‍ സ്ട്രെസ് അകറ്റാനും റോസ്മേരി ഓയില്‍ ഏറെ പ്രയോജനപ്രദമാണ്. റോസ്മേരി ഓയില്‍ ശ്വസിക്കുകയാണ് ഇതിനായി ചെയ്യേണ്ടത്. സ്ട്രെസും അതുപോലെ തന്നെ ആംഗ്സൈറ്റിയും (ഉത്കണ്ഠ) അകറ്റാനിത് സഹായിക്കുന്നു.
Also Read:- പാക്ക് ചെയ്ത് വരുന്ന ഭക്ഷണസാധനങ്ങള്‍ വാങ്ങിക്കുമ്പോള്‍ എന്തെല്ലാം ശ്രദ്ധിക്കണം?
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-