പരസ്പരം കുറ്റപ്പെടുത്തൽ എന്ന അവസ്ഥയുണ്ടെങ്കിൽ, പങ്കാളിയുടെ മനസ്സു വായിക്കാനും, പല തെറ്റിദ്ധാരണകൾ അതുവഴി രൂപപ്പെടാനും ഇടയുണ്ട്. ഇതു തുടരുമ്പോൾ പങ്കാളിയുടെ നന്മകളെ മറന്നുപോകും വിധത്തിൽ കാര്യങ്ങൾ മാറിയേക്കാം. യാഥാര്ത്ഥ്യബോധത്തോടെ ചിന്തിക്കാൻ ശ്രമിക്കാം.
കൂട്ടിനൊരാൾ വേണം എന്നാഗ്രഹിക്കാത്തവർ ആരാണ്. സന്തോഷവും സങ്കടവും ഒക്കെ പങ്കുവയ്ക്കാൻ, നമ്മെ മനസ്സിലാക്കി ഒപ്പം നിൽക്കാൻ ഒരാൾ ഉണ്ടാവുക എന്നത് നൽകുന്ന ആശ്വാസം വലുതാണ്. എന്നാൽ വൈകാരിക അടുപ്പം കുറഞ്ഞു പോവുക, പിരിയേണ്ടി വരിക എന്നതെല്ലാം നമ്മളിൽ ഉണ്ടാക്കുന്ന മാനസികാഘാതം വളരെ വലുതാണ്. പ്രണയിച്ചവർ വിവാഹശേഷം പൊരുത്തപ്പെടാൻ ബുദ്ധിമുട്ടുന്നതും പ്രണയബന്ധങ്ങൾ ബ്രേക്കപ്പ് ആകുമ്പോഴും ഒക്കെ അതിന്റെ കാരണങ്ങൾ എന്തായിരിക്കും എന്ന് നമ്മൾ ശ്രദ്ധിക്കാറുണ്ട്.
പ്രണയം നിലനിൽക്കാൻ സഹായിക്കുന്ന ഘടകങ്ങളിൽ ചിലത്...
undefined
1. പങ്കാളിയെ സുഹൃത്തായി കാണുക- സൗഹൃദങ്ങൾ വളരുന്നത് സുഹൃത്തുക്കൾക്കൊപ്പം സമയം ചിലവഴിക്കാൻ കഴിയുമ്പോഴാണ്. ഒരു സുഹൃത്തിനൊപ്പം എന്നപോലെ പങ്കാളിയെ കുറ്റപ്പെടുത്താതെ അവരെ കേൾക്കുകയും സംസാരിക്കുകയും ചെയ്യാൻ കഴിയുക വളരെ പ്രധാനമാണ്.
2. ഒപ്പമുള്ള സമയം പ്രധാനം- എത്ര സമയം പങ്കാളിക്കൊപ്പം ചിലവഴിക്കുന്നുണ്ട് എന്നത് പ്രധാനമാണ്. ഒരുമിച്ചു യാത്ര ചെയ്യുക, ടിവിയിൽ സീരീസ് കാണുക, അങ്ങനെ രണ്ടുപേർക്കും ഇഷ്ടപെടുന്ന കാര്യങ്ങൾക്കായി ഒരുമിച്ചു സമയം കണ്ടെത്തുന്നത് ആ ബന്ധത്തെ കൂടുതൽ നിലനിർത്താൻ സഹായിക്കും.
3. തമാശകൾ പറയുക- വളരെ സീരിയസ് ആയി എപ്പോഴും പ്രശ്നങ്ങളെ കുറിച്ചു മാത്രം സംസാരിക്കുന്നതും, നെഗറ്റീവ് ആയി സംസാരിക്കുന്നതും കഴിവതും ഒഴിവാക്കാം.
4. സന്തോഷത്തിലും സങ്കടത്തിലും ഒരുമിച്ച് എന്നതു പരസ്പരം തീരുമാനിക്കാം. പങ്കാളിയുടെ വിജയങ്ങളിലും പരാജയങ്ങളിലും ഒപ്പം നിൽക്കാം.
5. സുഹൃത്തുക്കൾക്കായും, സാമൂഹികമായ കാര്യങ്ങൾക്കായും പ്രത്യേകം സമയം മാറ്റിവെക്കാം- ഇത് ഒരു വ്യക്തിയെന്ന നിലയിൽ വളരാൻ സഹായിക്കും.
എന്നാൽ കുറച്ചു കാലം മുന്നോട്ടു പോകുമ്പോൾ പ്രണയ തകർച്ച ഉണ്ടാകുന്നത് എന്തുകൊണ്ടാണ്?
● അതിരുകൾ വെക്കാത്ത പ്രണയമായിരുന്നു തുടക്കത്തിൽ എങ്കിൽ പിന്നീട് പരസ്പര ബഹുമാനം, പരസ്പരം വിലകല്പിക്കുന്നു, പ്രചോദനം നൽകുന്നു എന്നിവയ്ക്ക് മങ്ങലേൽക്കുന്നത് പ്രണയ തകർച്ചയിലേക്കു നയിക്കും. പങ്കാളികൾ രണ്ടുപേരും അവരവരുടേതായ ജോലികളിലും തിരക്കയിലും ഒക്കെ ബിസിയാണ് എങ്കിൽപോലും പരസ്പരം പിന്തുണ നൽകുന്നു എന്നത് പരസ്പരം മനസ്സിലാകും വിധത്തിൽ സമയം കണ്ടെത്തേണ്ടത് അത്യാവശ്യമാണ്.
● പരസ്പരം കുറ്റപ്പെടുത്തൽ എന്ന അവസ്ഥയുണ്ടെങ്കിൽ, പങ്കാളിയുടെ മനസ്സു വായിക്കാനും, പല തെറ്റിദ്ധാരണകൾ അതുവഴി രൂപപ്പെടാനും ഇടയുണ്ട്. ഇതു തുടരുമ്പോൾ പങ്കാളിയുടെ നന്മകളെ മറന്നുപോകും വിധത്തിൽ കാര്യങ്ങൾ മാറിയേക്കാം. യാഥാര്ത്ഥ്യബോധത്തോടെ ചിന്തിക്കാൻ ശ്രമിക്കാം. നിലനിക്കുന്ന പ്രണയങ്ങളിൽ കാര്യങ്ങളെ ഊഹിച്ചെടുക്കുന്നതിനു പകരം തുറന്നു സംസാരിക്കാനുള്ള അവസരങ്ങൾ ഉണ്ടാക്കും.
● ഒരേതരം താല്പര്യങ്ങളും, മൂല്യങ്ങളും, അഭിപ്രായങ്ങളും ഉള്ളവർ തമ്മിൽ പ്രണയം നീണ്ടുനിൽക്കാൻ സാധ്യത കൂടുതലാണ് എന്നതിനാൽ ഒരേപോലെയുള്ള ഇഷ്ടങ്ങൾ എന്തെന്ന് തിരിച്ചറിയാൻ ശ്രമിക്കാം. പങ്കാളിയെക്കുറിച്ചുള്ള പ്രതീക്ഷകൾ യാതാർഥ്യബോധത്തോടെ ആകാൻ ശ്രമിക്കാം.
എഴുതിയത്:
പ്രിയ വർഗീസ്
ചീഫ് ക്ലിനിക്കൽ സൈകോളജിസ്റ്റ്
Breathe Mind Care
TMM- Ramanchira Road
തിരുവല്ല
For Appointments Call: 8281933323
Online/ In-person consultation available
www.breathemindcare.com
Read more കൗമാരക്കാരിലെ ആത്മഹത്യ ; രക്ഷിതാക്കൾ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം