ഏത് ജോലിയാണെങ്കിലും അതിന് അതിന്‍റേതായ മൂല്യവും അഭിമാനവുമുണ്ട്. എന്നാല്‍ പലപ്പോഴും ഇക്കാര്യങ്ങള്‍ സമൂഹത്തില്‍ വേണ്ടുവിധം ഓര്‍മ്മിക്കപ്പെടാറില്ലെന്നതാണ് സത്യം. അതുകൊണ്ട് തന്നെ ചില ജോലികള്‍ ചെയ്യുന്നവര്‍ സമൂഹത്തില്‍ നിന്ന് മോശം പ്രതികരണങ്ങള്‍ നേരിടേണ്ടി വരാറുമുണ്ട്.
അഭ്യസ്തവിദ്യരായ യുവാക്കളെ സംബന്ധിച്ച് വൈറ്റ് കോളര്‍ ജോലി അഥവാ ഓഫീസ് ജോലി - അല്ലെങ്കില്‍ പേരുകേട്ട സ്ഥാപനങ്ങളിലെ ജോലി ആയിരിക്കും സ്വപ്നം. ദിവസക്കൂലിക്ക് ചെയ്യുന്ന ലേബര്‍/ കൂലിവേല ചെയ്യാൻ മിക്ക യുവാക്കള്‍ക്കും ഇന്നും മടിയാണെന്ന് തന്നെ പറയാം.
ഏത് ജോലിയാണെങ്കിലും അതിന് അതിന്‍റേതായ മൂല്യവും അഭിമാനവുമുണ്ട്. എന്നാല്‍ പലപ്പോഴും ഇക്കാര്യങ്ങള്‍ സമൂഹത്തില്‍ വേണ്ടുവിധം ഓര്‍മ്മിക്കപ്പെടാറില്ലെന്നതാണ് സത്യം. അതുകൊണ്ട് തന്നെ ചില ജോലികള്‍ ചെയ്യുന്നവര്‍ സമൂഹത്തില്‍ നിന്ന് മോശം പ്രതികരണങ്ങള്‍ നേരിടേണ്ടി വരാറുമുണ്ട്. ഇതില്‍ നിന്നാണ് യുവാക്കളില്‍ ജോലി സംബന്ധമായ മേല്‍ത്തട്ട്- കീഴ്ത്തട്ട് വേര്‍തിരിവ് വരുന്നതും.
ഇപ്പോഴിതാ ഈ വിഷയവുമായി ബന്ധപ്പെട്ട് രസകരമായ ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഇൻസ്റ്റഗ്രാമില്‍ ഏറെ ശ്രദ്ധേയമായൊരു വീഡിയോ ആണ് ഈ ചര്‍ച്ചകള്‍ക്ക് ഇപ്പോള്‍ ചൂട് പിടിപ്പിച്ചിരിക്കുന്നതെന്ന് പറയാം.
കോര്‍പറേറ്റ് സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ഒരാളും സ്ട്രീറ്റ് ഫുഡ് സ്റ്റാള്‍ നടത്തുന്ന മറ്റൊരാളും തമ്മിലുള്ള താരതമ്യമാണ് ഈ വീഡിയോയുടെ ഉള്ളടക്കം. ശമ്പളം, അവധി, മാനസിക സന്തോഷം എന്നിങ്ങനെയുള്ള ഘടകങ്ങളെല്ലാം വച്ചുനോക്കുമ്പോള്‍ എന്തുകൊണ്ടും കോര്‍പറേറ്റ് സ്ഥാപനത്തിലെ വൈറ്റ് കോളര്‍ ജോലി ചെയ്യുന്നയാളെക്കാള്‍ മെച്ചപ്പെട്ട അവസ്ഥയിലാണ് സ്ട്രീറ്റ് ഫുഡ് സ്റ്റാള്‍ നടത്തുന്നയാള്‍.
ഇതൊരു പ്രതീകാത്മക വീഡിയോ മാത്രമാണ്. എന്നാല്‍ യാഥാര്‍ത്ഥ്യം ഇതില്‍ നിന്ന് അത്രയൊന്നും വ്യത്യസ്തമല്ലെന്നാണ് പലരും സോഷ്യല്‍ മീഡിയയിലൂടെ അഭിപ്രായപ്പെടുന്നത്. ഒരു പരിധി വരെ മാത്രം ശമ്പളം പോകുന്ന കോര്‍പറേറ്റ് ജോലിക്കാരെ സംബന്ധിച്ച് അവര്‍ക്ക് ആ ജോലി വിട്ട് ഹോട്ടലോ ചായക്കടയോ തുടങ്ങുന്നത് തന്നെയാണ് നല്ലതെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. എന്നാല്‍ മിക്കവാറും പേര്‍ക്ക് സ്വയം സംരംഭം തുടങ്ങാനുള്ള ആത്മധൈര്യമേ ആത്മവിശ്വാസമോ ഇല്ലെന്നതാണ് വസ്തുതയെന്നും ചര്‍ച്ചയില്‍ ഉയര്‍ന്നുകേള്‍ക്കാം.
അതേസമയം തന്നെ ഇത്തരത്തിലുള്ള താരതമ്യപ്പെടുത്തലിലൊന്നും കഴമ്പില്ലെന്നും ജോലിയുപേക്ഷിച്ച് സംരംഭത്തിലേക്ക് ഇറങ്ങുന്നവര്‍ നിരവധിയാണെന്നും എന്നാലിവരില്‍ വലിയൊരു വിഭാഗം പേരും പരാജയപ്പെടുകയാണ് ചെയ്യുന്നതെന്നും അഭിപ്രായപ്പെടുന്നവരും കുറവല്ല. എന്തായാലും രസകരമായ ചര്‍ച്ചകള്‍ തന്നെയാണ് ഈ വിഷയത്തില്‍ നടന്നുകൊണ്ടിരിക്കുന്നത്.
പലരും തങ്ങളുടെ അനുഭവങ്ങളും അറിവുകളും പങ്കുവയ്ക്കുക കൂടി ചെയ്യുന്നതോടെ യുവാക്കളെ സംബന്ധിച്ച് ഒരുപാട് കാര്യങ്ങള്‍ മനസിലാക്കുന്നതിനുള്ള അവസരം കൂടി ചര്‍ച്ചയിലൂടെ ഉണ്ടാകുന്നുണ്ട്. ഇതിനെല്ലാം ചൂട് പിടിപ്പിച്ച രസകരമായ വീഡിയോ ഒന്ന് കണ്ടുനോക്കൂ...
Also Read:- നിറപുഞ്ചിരിയുമായി ഒരു ചായക്കാരി; വൈറലായി വീഡിയോ