വേനൽച്ചൂടില്‍ ചര്‍മ്മത്തിന് വേണം സംരക്ഷണം; അടുക്കളയിലുണ്ട് പരിഹാരം!

By Web Team  |  First Published Mar 12, 2023, 7:24 PM IST

ശരീരത്തിലെ ജലാംശം നഷ്ടപ്പെടാതിരിക്കാന്‍ ഈ സമയത്ത് പ്രത്യേകം ശ്രദ്ധിക്കണം. ദിവസവും കുറഞ്ഞത് എട്ട് ഗ്ലാസ് വെള്ളമെങ്കിലും കുടിക്കണം. അതുപോലെ തന്നെ, പുറത്തു പോകുന്നതിനു മുന്‍പ് സണ്‍സ്ക്രീന്‍ ലോഷന്‍ പുരട്ടാനും മറക്കരുത്. 


ചർമ്മത്തിന് ഏറ്റവും പരിചരണം വേണ്ട സമയമാണ് വേനൽക്കാലം. ചൂടുകുരു, കരുവാളിപ്പ് തുടങ്ങി സൂര്യതാപം വരെ വേനൽക്കാലത്തുണ്ടാവാനുള്ള സാധ്യത ഏറെയാണ്. അതിനാല്‍ വേനൽക്കാലത്തെ ചർമ്മസംരക്ഷണം വളരെ പ്രധാനമാണ്. ശരീരത്തിലെ ജലാംശം നഷ്ടപ്പെടാതിരിക്കാന്‍ ഈ സമയത്ത് പ്രത്യേകം ശ്രദ്ധിക്കണം. ദിവസവും കുറഞ്ഞത് എട്ട് ഗ്ലാസ് വെള്ളമെങ്കിലും കുടിക്കണം. അതുപോലെ തന്നെ, പുറത്തു പോകുന്നതിനു മുന്‍പ് സണ്‍സ്ക്രീന്‍ ലോഷന്‍ പുരട്ടാനും മറക്കരുത്.  

വേനല്‍ക്കാലത്തെ ചര്‍മ്മത്തിലെ കരുവാളിപ്പ് അകറ്റാന്‍ സഹായിക്കുന്ന ചില ഫേസ് പാക്കുകളെ പരിചയപ്പെടാം... 

Latest Videos

ഒന്ന്...

ഒരു ടീസ്പൂണ്‍ തൈര്, ഒരു ടീസ്പൂണ്‍ തേന്‍ എന്നിവ ചേര്‍ത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. 20 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തില്‍ കഴുകിക്കളയാം. ചര്‍മ്മത്തിലുണ്ടാകുന്ന കരുവാളിപ്പ് അകറ്റാന്‍  ഇത് സഹായിക്കും. 

രണ്ട്...

ഒരു ടേബിള്‍സ്പൂണ്‍ വീതം കടലമാവും കാപ്പിപ്പൊടിയും അര ടീസ്പൂണ്‍ വെളിച്ചെണ്ണയിലും കറ്റാർവാഴ ജെല്ലിലുമായി കുഴച്ചെടുക്കുക. ശേഷം  ഈ മിശ്രിതം മുഖത്ത് പുരട്ടി 10-15 മിനിറ്റിനുശേഷം കഴുകി കളയാം. പുറത്തു പോയി വന്നയുടന്‍ ഈ പാക്ക് മുഖത്ത് പുരട്ടുന്നത് ഫലം നല്‍കും. 

മൂന്ന്...

ഒരു നുള്ള് മഞ്ഞളും രണ്ട് ടീസ്പൂണ്‍ തൈരും ഒരു ടീസ്പൂണ്‍ തേനും യോജിപ്പിച്ചു പേസ്റ്റ് രൂപത്തിലാക്കി മുഖത്തു പുരട്ടാം. 15 മുതല്‍ 20 മിനിറ്റിനു ശേഷം തണുത്ത വെള്ളത്തിൽ മുഖം കഴുകാം. 

നാല്...

സൂര്യപ്രകാശമേറ്റുണ്ടാവുന്ന കരിവാളിപ്പിനു തക്കാളിനീര് ബെസ്റ്റാണ്. പുറത്തുപോയി വന്നയുടന്‍ തക്കാളിനീര് മുഖത്ത് പുരട്ടാം. 15 മിനിറ്റിന് ശേഷം കഴുകി കളയാം. 

അഞ്ച്...

രണ്ട്  ടീസ്പൂൺ കറ്റാർവാഴ ജെല്ലും ഒരു ടീസ്പൂൺ തേനും അൽപം പഴുത്ത വാഴപ്പഴത്തിന്റെ പേസ്റ്റും ചേർത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടി 10 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയുക. 

ശ്രദ്ധിക്കുക: അലർജി സംബന്ധമായ പ്രശ്നങ്ങളില്ലെന്ന് ഉറപ്പാക്കാൻ പാക്കുകളും സ്ക്രബുകളും ഉപയോ​ഗിക്കുന്നതിന് മുമ്പ് പാച്ച് ടെസ്റ്റ് ചെയ്യുക. 

Also Read: തലമുടി കൊഴിച്ചിലും താരനും കുറയ്ക്കാൻ പരീക്ഷിക്കാം ഈ നാല് ഹെയർ പാക്കുകൾ...

click me!