ബാത്ത്റൂമിലെ ദുര്‍ഗന്ധം അകറ്റാന്‍ ചെയ്യേണ്ട കാര്യങ്ങള്‍

By Web Team  |  First Published Jun 12, 2024, 2:26 PM IST

തിരക്കുകള്‍ മൂലം പതിവായി ബാത്ത്റൂം വൃത്തിയാക്കാത്തത് കൊണ്ടാകാം പലപ്പോഴും ഇങ്ങനെ സംഭവിക്കുന്നത്. അത്തരത്തില്‍ ബാത്ത്‌റൂമിലെ ദുർഗന്ധത്തെ നേരിടാൻ പരീക്ഷിക്കാവുന്ന ചില ടിപ്സുകള്‍ നോക്കാം


ബാത്ത്റൂമില്‍ ദുർഗന്ധം വമിക്കുന്നുണ്ടോ?  തിരക്കുകള്‍ മൂലം പതിവായി ബാത്ത്റൂം വൃത്തിയാക്കാത്തത് കൊണ്ടാകാം പലപ്പോഴും ഇങ്ങനെ സംഭവിക്കുന്നത്. അത്തരത്തില്‍ ബാത്ത്‌റൂമിലെ ദുർഗന്ധത്തെ നേരിടാൻ പരീക്ഷിക്കാവുന്ന ചില ടിപ്സുകള്‍ നോക്കാം

1. ബേക്കിംഗ് സോഡ

Latest Videos

ബേക്കിംഗ് സോഡ ബാത്ത്റൂമിലെ ദുര്‍ഗന്ധം അകറ്റാന്‍ ഏറെ പ്രയോജനം ചെയ്യും. നിങ്ങളുടെ ബാത്ത്റൂമില്‍ ബേക്കിംഗ് സോഡ  ഒരു തുറന്ന കണ്ടെയ്നറില്‍ വെച്ചാൽ മതി, ദുര്‍ഗന്ധം അകറ്റാം. 

2. വിനാഗിരി 

ബാത്ത്റൂം കഴുകുന്ന വെള്ളത്തില്‍ കുറച്ച് വിനാഗിരി കൂടി ചേര്‍ക്കുന്നത് ദുര്‍ഗന്ധം അകറ്റാന്‍ സഹായിക്കാം. 

3. നാരങ്ങ

ബാത്ത്റൂമിലെ ദുർഗന്ധത്തെ നേരിടാന്‍ നാരങ്ങയും സഹായിക്കും. ഇതിനായി കുറച്ച് നാരങ്ങ കഷ്ണങ്ങള്‍ നിങ്ങളുടെ ബാത്ത്‌റൂമില്‍ വയ്ക്കുക. അല്ലെങ്കിൽ ഒരു പാത്രത്തിൽ നാരങ്ങാനീര് ജനാലയ്ക്കരികിൽ വയ്ക്കുക. ഇങ്ങനെ ചെയ്യുന്നതും ദുര്‍ഗന്ധം മാറാന്‍ സഹായിച്ചേക്കാം. 

4. ഉപ്പ് 

ഉപ്പും വിനാഗിരിയും ചേര്‍ത്ത് ബാത്ത്റൂം കഴുകുന്നതും ദുര്‍ഗന്ധത്തെ അകറ്റാന്‍ സഹായിക്കും. 

5. പുതിനയില, ഗ്രാമ്പൂ

പുതിനയിലയും ഗ്രാമ്പൂയും ചതച്ചെടുത്ത്  ബാത്ത്റൂമില്‍ വയ്ക്കുക. ബാത്ത്‌റൂമിലെ ദുര്‍ഗന്ധം മാറാന്‍ ഇത് സഹായിക്കും. 

6.  ഓറഞ്ചിന്‍റെ തൊലി

ഓറഞ്ചിന്‍റെ തൊലികൾ കർപ്പൂരവുമായി മിക്‌സ് ചെയ്ത് ബാത്ത്റൂമിന്‍റെ ജനാലയുടെ സമീപം വയ്ക്കുക. ഇതും ദുര്‍ഗന്ധം മാറാന്‍ ഇത് സഹായിക്കും. 

7. ടീ ബാഗുകള്‍ 

ഉപയോഗം കഴിഞ്ഞ ടീ ബാഗുകൾ ബാത്ത്റൂമിലെ ഒരു ഗ്ലാസ് പാത്രത്തിൽ വയ്ക്കുക. ദുർഗന്ധം അകറ്റാന്‍ ഇതും സഹായിക്കും. 

Also read: മഴക്കാലത്ത് എലിയെ വീട്ടില്‍ നിന്ന് തുരത്താന്‍ ഇതാ ചില എളുപ്പവഴികള്‍

youtubevideo

click me!