ശരീരത്തിന് ആവശ്യമായ വെള്ളം ലഭിക്കാത്തത് കൊണ്ട് ചര്‍മ്മം വരണ്ട് പൊട്ടുകയും ചുളിവുകള്‍ വീഴുകയും ചെയ്യും. അതിനാല്‍ വെള്ളം ധാരാളം കുടിക്കാം. അതുപോലെ നല്ലൊരു മോയിസ്ചറൈസര്‍ ഉപയോഗിക്കേണ്ടതും പ്രധാനമാണ്.
വരണ്ട ചര്‍മ്മമുള്ളവര്‍ ചര്‍മ്മ സംരക്ഷണത്തില്‍ ഏറെ ശ്രദ്ധ നല്‍കണം. കാരണം വരണ്ട ചര്‍മ്മം മൂലം ചിലരില്‍ പ്രായകൂടുതല്‍ തോന്നിക്കാം, ചുളിവുകളും വരകളും വീഴാം. പല കാരണങ്ങള്‍ കൊണ്ടും ചര്‍മ്മം വരണ്ടതാകാന്‍ സാധ്യതയുണ്ട്. അതില്‍ ഏറ്റവും പ്രധാനം ശരീരത്തിന് ആവശ്യമായ വെള്ളം ലഭിക്കാത്തത് കൊണ്ടാണ്. ശരീരത്തിന് ആവശ്യമായ വെള്ളം ലഭിക്കാത്തത് കൊണ്ട് ചര്‍മ്മം വരണ്ട് പൊട്ടുകയും ചുളിവുകള്‍ വീഴുകയും ചെയ്യും. അതിനാല്‍ വെള്ളം ധാരാളം കുടിക്കാം. അതുപോലെ നല്ലൊരു മോയിസ്ചറൈസര്‍ ഉപയോഗിക്കേണ്ടതും പ്രധാനമാണ്.
വരണ്ട ചര്‍മ്മമുള്ളവര്‍ക്ക് വീട്ടില്‍ പരീക്ഷിക്കാവുന്ന ചില പാക്കുകളെ പരിചയപ്പെടാം...
undefined
ഒന്ന്...
ഒരു ടീസ്പൂണ്‍ പഞ്ചസാരയും ഒരു ടീസ്പൂണ്‍ വെളിച്ചെണ്ണയും മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് (വരണ്ട ചര്‍മ്മമുള്ള കയ്യിലും) പുരട്ടി നന്നായി മസാജ് ചെയ്യുക. പതിവായി ചെയ്യുന്നത് ചര്‍മ്മത്തിലെ വരള്‍ച്ച കുറയ്ക്കാന്‍ സഹായിക്കും.
രണ്ട്...
വരണ്ട ചര്‍മ്മം ഉള്ളവര്‍ക്ക് ഉപയോഗിക്കുന്ന ഒന്നാണ് പെട്രോളിയം ജെല്ലി. ഇവ ചര്‍മ്മത്തെ മോയിസ്ചറൈസ് ചെയ്യാന്‍ സഹായിക്കും.
മൂന്ന്...
ഉരുളക്കിഴങ്ങ് നീരും തേനും ചേര്‍ത്ത് മിശ്രിതമാക്കി മുഖത്ത് പുരട്ടുന്നതും വരണ്ട ചര്‍മ്മം ഉള്ളവര്‍ക്ക് നല്ലതാണ്.
നാല്...
കറ്റാർവാഴ ജെൽ മുഖത്ത് പുരട്ടുന്നതും ചര്‍മ്മത്തിലെ വരള്‍ച്ച മാറാന്‍ സഹായിക്കും. ഇവ ചര്‍മ്മത്തില്‍ ജലാംശം നിലനിർത്താന്‍ സഹായിക്കും.
അഞ്ച്...
ഒരു ടീസ്പൂണ്‍ മഞ്ഞളും ഒരു ടീസ്പൂണ്‍ കടലമാവും ഒരു ടീസ്പൂണ്‍ പാലും ചേര്‍ത്ത് മിശ്രിതമാക്കി മുഖത്ത് പുരട്ടാം. 15 മിനിറ്റിന് ശേഷം കഴുകി കളയാം.
ആറ്...
പപ്പായയുടെ പള്‍പ്പ് അരക്കപ്പ് എടുക്കുക. അതിലേയ്ക്ക് ഒരു ടീസ്പൂണ്‍ തേനും ചേര്‍ത്ത് യോജിപ്പിക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. 20 മിനിറ്റിന് ശേഷം കഴുകിക്കളയാം. ഈ മിശ്രിതം വരണ്ട ചര്‍മ്മത്തില്‍ ജലാംശം നിലനിര്‍ത്താന്‍ സഹായിക്കുന്നു.
ഏഴ്...
രണ്ട് ടീസ്പൂണ്‍ കടലമാവില്‍ ഒരു ടീസ്പൂണ്‍ തൈര് ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടി 20 മിനിറ്റിന് ശേഷം കഴുകി കളയാം. നല്ലൊരു മോയിസ്ചറൈസറായി ഈ പാക്ക് പ്രവര്‍ത്തിക്കും.
ശ്രദ്ധിക്കുക: അലർജി സംബന്ധമായ പ്രശ്നങ്ങളില്ലെന്ന് ഉറപ്പാക്കാൻ പാക്കുകളും സ്ക്രബുകളും ഉപയോഗിക്കുന്നതിന് മുമ്പ് പാച്ച് ടെസ്റ്റ് ചെയ്യുക. അതുപോലെ തന്നെ ഒരു ഡോക്ടറെ 'കൺസൾട്ട്' ചെയ്തതിന് ശേഷം മാത്രം പരീക്ഷണങ്ങള്‍ നടത്തുന്നതാണ് ഉത്തമം.