ശരീരത്തിനാവശ്യമായ വിറ്റാമിനുകൾ വേണ്ട രീതിയിൽ എത്തിയാൽ തലമുടി കൊഴിച്ചിൽ പാടെ പമ്പ കടക്കും. അതിനാല്‍ വിറ്റാമിനുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം.
തലമുടി കൊഴിച്ചിലിനുള്ള (Hair fall) പ്രധാന കാരണം വിറ്റാമിനുകളുടെയും മിനറൽസിന്‍റെയും അഭാവമാണ്. തലമുടിയുടെ വളര്‍ച്ചയ്ക്ക് (Hair growth) വിറ്റാമിനുകള്‍ ആവശ്യമാണ്. ശരീരത്തിനാവശ്യമായ വിറ്റാമിനുകൾ വേണ്ട രീതിയിൽ എത്തിയാൽ തലമുടി കൊഴിച്ചിൽ പാടെ പമ്പ കടക്കും. അതിനാല്‍ വിറ്റാമിനുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ (food) ഡയറ്റില്‍ ഉള്‍പ്പെടുത്താം.
തലമുടി കൊഴിച്ചില്‍ തടയാനും മുടി തഴച്ചു വളരാനുമായി വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില നുറുങ്ങുവിദ്യകളുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം...
ഒന്ന്...
തലമുടി കൊഴിച്ചില്‍ തടയാനും മുടി തഴച്ചു വളരാനും സഹായിക്കുന്ന ഒന്നാണ് സവാള ജ്യൂസ്. ഇതിനായി ആദ്യം ഒരു സവാളയെടുത്ത് തൊലി കളഞ്ഞശേഷം ചെറിയ കഷ്ണങ്ങളാക്കി മുറിക്കുക. ശേഷം ഇത് മിക്‌സിയിലിട്ട് നന്നായി അരച്ചെടുക്കുക. ഇനി അരിപ്പയിലിട്ട് ഇത് നന്നായി അരിച്ചെടുക്കുക. ശേഷം ഇത് പഞ്ഞിയില്‍ മുക്കി തലയോട്ടിയില്‍ നന്നായി തേച്ചുപിടിപ്പിക്കുക. 20 മിനിറ്റിനുശേഷം വെള്ളമുപയോഗിച്ച് കഴുകി കളയാം. ഉള്ളിയുടെ മണം ഒഴിവാക്കാന്‍ വീര്യം കുറഞ്ഞ ഷാംപു ഉപയോഗിക്കാം.
രണ്ട്...
നാരങ്ങാ ജ്യൂസ് ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. താരന്‍ അകറ്റി തലയോട്ടിയുടെ ആരോഗ്യത്തെ സംരക്ഷിക്കാനും തലമുടി കൊഴിച്ചില്‍ തടയാനും നാരങ്ങാ നീര് സഹായിക്കും. ഇതിനായി ആദ്യം തണുത്ത വെള്ളം എടുക്കുക. ഇനി അതിലേയ്ക്ക് മൈലാഞ്ചി പൊടിയും മുട്ടയും ചേര്‍ത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതത്തിലേയ്ക്ക് നാരങ്ങ പിഴിഞ്ഞ് ഒഴിക്കുക. ഇനി ഇത് തലമുടിയില്‍ പുരട്ടാം. ഒരു മണിക്കൂറിന് ശേഷം തണുത്ത വെള്ളത്തില്‍ കഴുകി കളയാം.
മൂന്ന്...
തേങ്ങാവെള്ളവും തലമുടിയുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. ഇതിനായി രങ്ങാവെള്ളവും തേങ്ങാവെള്ളവും മിശ്രിതമാക്കി എടുക്കുക. ശേഷം ഇത് തലയോട്ടിയില്‍ തേച്ച് പിടിപ്പിക്കാം. 10 മിനിറ്റ് മസാജും ചെയ്യാം. 20 മിനിറ്റിന് കഴുകി കളയാം.
നാല്...
കറ്റാര്‍വാഴ ജ്യൂസ് തലമുടിയുടെ ആരോഗ്യത്തിന് ഏറെ നല്ലതാണെന്ന് എല്ലാവര്‍ക്കും അറിയാം. കറ്റാര്‍വാഴയുടെ കാമ്പ് മാത്രം വേര്‍പ്പെടുത്തി അത് തലയോട്ടിയില്‍ തേച്ച് പിടിപ്പിക്കം. 20 മിനിറ്റിനുശേഷം തണുത്തവെള്ളത്തില്‍ കഴുകി കളയാം. ആഴ്ചയില്‍ രണ്ടുതവണ ഇങ്ങനെ ചെയ്താല്‍ തലമുടി കൊഴിച്ചില്‍ മാറുകയും മുടി തഴച്ചു വളരുകയും ചെയ്യും.
Also Read: അസിഡിറ്റിയെ തടയാന്‍ ഈ ഭക്ഷണങ്ങള്‍ ഒഴിവാക്കൂ...