മഞ്ഞുകാലത്ത് ചുണ്ടുകള്‍ വരണ്ടുപൊട്ടുന്നത് പലരുടെയും ആത്മവിശ്വാസം തന്നെ കെടുത്തുന്നതാകാം. ചുണ്ടിലെ ചര്‍മ്മം മറ്റ് ചര്‍മ്മത്തെക്കാള്‍ നേര്‍ത്തതാണ്. അതിനാല്‍ ചുണ്ടുകളുടെ സംരക്ഷണം വളരെ പ്രധാനമാണ്.
ചുവന്നു തുടുത്ത ചുണ്ടുകൾ എല്ലാവരുടെയും സ്വപ്നമാണ്. എന്നാല്‍ വരണ്ട, പരുപരുത്ത ചുണ്ടുകളെക്കുറിച്ചോർത്ത് വേവലാതിപ്പെടുന്നവര്‍ ധാരാളമാണ്. പ്രത്യേകിച്ച് മഞ്ഞുകാലത്ത് ചുണ്ടുകള്‍ വരണ്ടുപൊട്ടുന്നത് പലരുടെയും ആത്മവിശ്വാസം തന്നെ കെടുത്തുന്നതാകാം. ചുണ്ടിലെ ചര്‍മ്മം മറ്റ് ചര്‍മ്മത്തെക്കാള്‍ നേര്‍ത്തതാണ്. അതിനാല്‍ ചുണ്ടുകളുടെ സംരക്ഷണം വളരെ പ്രധാനമാണ്.
മഞ്ഞുകാലത്ത് ചുണ്ടിന്‍റെ സ്വാഭാവിക ഭംഗി നിലനിര്‍ത്താന്‍ അടുക്കളയില്‍ തന്നെ ചില പൊടിക്കൈകളുണ്ട്. അത്തരത്തില്‍ ചിലത് നോക്കാം...
undefined
ഒന്ന്...
ഷിയ ബട്ടര്‍ ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഷിയ ബട്ടറില്‍ ധാരാളം ആന്‍റി ഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇവ ചുണ്ടുകളുടെ വരൾച്ച മാറാന്‍ സഹായിക്കും.
രണ്ട്...
വെളിച്ചെണ്ണ ആണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വെളിച്ചെണ്ണ ചുണ്ടില്‍ പുരട്ടി മസാജ് ചെയ്യുന്നത് ചുണ്ടുകളുടെ വരൾച്ച മാറാന്‍ സഹായിക്കും. അതിനാല്‍ പതിവായി ഇത് ചെയ്താല്‍ ഫലം ലഭിക്കും.
മൂന്ന്...
ചുണ്ട് വരണ്ട് പൊട്ടുന്നത് തടയാൻ ഏറ്റവും മികച്ച പ്രതിവിധിയാണ് കറ്റാർവാഴ ജെൽ. രാത്രിയിൽ ഉറങ്ങുന്നതിന് മുമ്പ് അൽപം കറ്റാർവാഴ ജെൽ ചുണ്ടില്‍ പുരട്ടുകയോ വെളിച്ചെണ്ണയില്‍ കറ്റാർവാഴ ജെൽ ചേർത്ത് ചുണ്ടിൽ പുരട്ടുകയോ ചെയ്യാം. പതിവായി ഇത് ചെയ്യുന്നത് ചുണ്ടുകളിലെ വരള്‍ച്ച മാറാന്‍ സഹായിക്കും.
നാല്...
പ്രകൃതിദത്തമായ മോയിസ്ചറൈസര്‍ ആണ് തേന്‍. അതിനാല്‍ ചുണ്ട് വരണ്ടുപൊട്ടുന്നത് തടയാന്‍ തേന്‍ സഹായിക്കും. ഇതിനായി തേന്‍ നേരിട്ട് ചുണ്ടില്‍ തേച്ച് മസാജ് ചെയ്യാം. ഇത് ചുണ്ട് മൃദുവാകാന്‍ സഹായിക്കും.
അഞ്ച്...
ദിവസവും ചുണ്ടിൽ റോസ് വാട്ടർ പുരട്ടുന്നത് വരൾച്ച അകറ്റാൻ സഹായിക്കും. ഒലീവ് ഓയിലും റോസ് വാട്ടറും ചേർത്ത് പുരട്ടുന്നതും നല്ലതാണ്.
Also Read: വണ്ണം കുറയ്ക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ പച്ചക്കറി