മുഖത്തെ ചുളിവുകള്‍ അകറ്റാന്‍ വീട്ടില്‍ പരീക്ഷിക്കാം ഈ ഏഴ് ഫേസ് പാക്കുകള്‍...

By Web Team  |  First Published Jun 3, 2023, 11:45 AM IST

പ്രായത്തെ തടയാന്‍ കഴിയില്ലെങ്കിലും, ചര്‍മ്മ സംരക്ഷണത്തില്‍ കുറച്ചധികം ശ്രദ്ധിച്ചാല്‍ ഒരു പരിധി വരെ ഈ പ്രശ്നത്തെ തടയാം.


പ്രായമാകുന്നതിനനുസരിച്ച്​ ചർമ്മത്തില്‍  ചുളിവുകളും വരകളും വീഴാം. പ്രായത്തെ തടയാന്‍ കഴിയില്ലെങ്കിലും, ചര്‍മ്മ സംരക്ഷണത്തില്‍ കുറച്ചധികം ശ്രദ്ധിച്ചാല്‍ ഒരു പരിധി വരെ ഈ പ്രശ്നത്തെ തടയാം.

ഇത്തരത്തില്‍ ചര്‍മ്മത്തിലെ ചുളിവുകള്‍ അകറ്റാന്‍  വീട്ടില്‍ പരീക്ഷിക്കാവുന്ന ചില ഫേസ് പാക്കുകളെ പരിചയപ്പെടാം...

Latest Videos

undefined

ഒന്ന്...

മുഖത്തെ ചുളിവുകള്‍ അകറ്റാന്‍ സഹായിക്കുന്ന ഒന്നാണ് പനീര്‍ കൊണ്ടുള്ള ഫേസ് പാക്ക്. ഇതിനായി 1-2 കഷ്ണങ്ങൾ പനീർ എടുക്കുക. ശേഷം ഇതിലേയ്ക്ക് ഒരു ടീസ്പൂൺ നാരങ്ങാനീര്, ഒരു ടീസ്പൂൺ തേൻ, രണ്ട് വിറ്റാമിൻ ഇ ഗുളികകൾ എന്നിവ ചേര്‍ത്ത് നന്നായി മിശ്രിതമാക്കുക. ഇനി ഈ പനീർ ഫേസ് പാക്ക് മുഖത്ത് പുരട്ടി 20 മിനിറ്റിന് ശേഷം കഴുകി കളയാം. 

രണ്ട്...

മുഖത്തെ ചുളിവുകള്‍ അകറ്റാന്‍ സഹായിക്കുന്ന ഒന്നാണ് മുട്ടയുടെ വെള്ള. ഇതിനായി മുട്ടയുടെ വെള്ള 15 മുതല്‍ 20 മിനിറ്റ് വരെ മുഖത്ത് പുരട്ടാം. ശേഷം കഴുകി കളയാം. 

മൂന്ന്...

ചർമ്മത്തിൽ കൊളാജൻ വർധിപ്പിക്കാൻ സഹായിക്കുന്ന വിറ്റാമിൻ എ വാഴപ്പഴത്തിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. വാഴപ്പഴം കൊണ്ടുള്ള ഫേസ് പാക്ക് ചര്‍മ്മത്തിലെ ചുളിവുകളും വരകളും പാടുകളുമൊക്കെ മാറ്റാന്‍ സഹായിക്കും. ഇതിനായി ആദ്യം പകുതി പഴം, ഒരു ടീസ്പൂണ്‍ തേന്‍, ഒരു ടീസ്പൂണ്‍ പാല്‍ എന്നിവ ചേര്‍ത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടി മസാജ് ചെയ്യാം. 20 മിനിറ്റിന് ശേഷം ഇളംചൂടുവെള്ളം കൊണ്ട് കഴുകാം. 

നാല്...

മുഖത്തെ ചുളിവുകളും മറ്റ് പാടുകളും അകറ്റാന്‍ സഹായിക്കുന്ന ഒന്നാണ് വെളിച്ചെണ്ണ. രാത്രി മുഖം നല്ലതു പോലെ തണുത്ത വെള്ളത്തിൽ കഴുകിയതിന് ശേഷം കുറച്ചു വെളിച്ചെണ്ണ മുഖത്തും കഴുത്തിലും തേച്ചു പിടിപ്പിക്കുക. ശേഷം നന്നായി മസാജ് ചെയ്യാം. രാവിലെ മുഖം തണുത്ത വെള്ളത്തില്‍ കഴുകാം. എല്ലാ ദിവസവും രാത്രി കിടക്കുന്നതിനു മുമ്പ് ഇങ്ങനെ ചെയ്യുന്നത് മുഖത്തെ ചുളിവുകളും കറുത്തപാടുകളും അകറ്റാനും ചര്‍മ്മം തിളങ്ങാനും സഹായിക്കും. 

അഞ്ച്...

മുഖത്തെ ചുളിവുകളും പാടുകളും അകറ്റാൻ കറ്റാർവാഴ ജെല്‍ മുഖത്ത് പുരട്ടുന്നതും നല്ലതാണ്. ഇതിനായി ഒരു ടീസ്പൂൺ കറ്റാർവാഴ ജെല്ലും രണ്ട് ടീസ്പൂൺ വെള്ളരിക്ക നീരും ചേർത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം.  അര മണിക്കൂറിന് ശേഷം തണുത്ത വെള്ളത്തില്‍ മുഖം കഴുകാം. ചര്‍മ്മം തിളങ്ങാന്‍ ഈ പാക്ക് സഹായിക്കും.

ആറ്...

മുഖത്തെ ചുളിവുകള്‍ അകറ്റാന്‍ കോഫിയും സഹായിക്കും. കോഫിയിലിടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകൾ ചർമ്മത്തിന്റെ തിളക്കം നിലനിർത്താനും സഹായിക്കും. ഇതിനായി കോഫി വെളിച്ചെണ്ണയിലോ ഒലീവ് ഓയിലിലോ ചേര്‍ത്ത് മിശ്രിതമാക്കാം. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. 15 മിനിറ്റിന് ശേഷം കഴുകി കളയാം. 

ഏഴ്...

പപ്പായയില്‍ അടങ്ങിയിരിക്കുന്ന ആന്‍റിഓക്സിഡന്‍റ് ചര്‍മ്മത്തിലെ ചുളിവുകളെ തടയുന്നു. പപ്പായ ഫേസ് പാക്ക് തയ്യാറാക്കാനായി ആദ്യം വിളഞ്ഞ പപ്പായ നാലായി മുറിച്ചതിന് ശേഷം അതില്‍ നിന്ന് ഒരു ഭാഗം എടുക്കുക. ശേഷം ഒരു ടീസ്പൂണ്‍ തേനും അര ടീസ്പൂണ്‍ നാരങ്ങാ നീരും പപ്പായയും ചേര്‍ത്ത് മിശ്രിതമാക്കുക. ഇത് മുഖത്ത് പുരട്ടി 30 മിനിറ്റിന് ശേഷം കഴുകി കളയാം. 

ശ്രദ്ധിക്കുക: അലർജി സംബന്ധമായ പ്രശ്നങ്ങളില്ലെന്ന് ഉറപ്പാക്കാൻ പാക്കുകളും സ്ക്രബുകളും ഉപയോ​ഗിക്കുന്നതിന് മുമ്പ് പാച്ച് ടെസ്റ്റ് ചെയ്യുക. അതുപോലെ തന്നെ ഒരു ഡോക്ടറെ 'കൺസൾട്ട്' ചെയ്തതിന് ശേഷം മാത്രം മുഖത്ത് പരീക്ഷണങ്ങള്‍ നടത്തുന്നതാണ് ഉത്തമം.

Also Read: മുഖത്ത് പ്രായക്കൂടുതല്‍ തോന്നിക്കുന്നുണ്ടോ? പതിവായി കഴിക്കാം ഈ പത്ത് പഴങ്ങള്‍...

click me!