പല കാരണങ്ങള്‍ കൊണ്ടും ചര്‍മ്മം വരണ്ടതാകാന്‍ സാധ്യതയുണ്ട്. അതില്‍ ഏറ്റവും പ്രധാനം ശരീരത്തിന് ആവശ്യമായ വെള്ളം ലഭിക്കാത്തത് കൊണ്ടാണെന്നാണ് വിദഗ്ധര്‍ പറയുന്നത്.
വരണ്ട ചര്‍മ്മമുള്ളവര്‍ക്ക് ചര്‍മ്മ സംരക്ഷണം കുറച്ച് ബുദ്ധിമുട്ടുള്ള കാര്യമാകാം. പല കാരണങ്ങള്‍ കൊണ്ടും ചര്‍മ്മം വരണ്ടതാകാന്‍ സാധ്യതയുണ്ട്. അതില്‍ ഏറ്റവും പ്രധാനം ശരീരത്തിന് ആവശ്യമായ വെള്ളം ലഭിക്കാത്തത് കൊണ്ടാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. വെള്ളം ധാരാളമായി കുടിക്കുന്നത് ശരീരത്തിന് മാത്രമല്ല ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്.
ഇത്തരത്തില്‍ വരണ്ട ചര്‍മ്മമുള്ളവര്‍ക്ക് പരീക്ഷിക്കാവുന്ന ചില സ്ക്രബുകൾ പരിചയപ്പെടാം...
ഒന്ന്...
കോഫി ചര്‍മ്മ സംരക്ഷണത്തിനും ഏറെ നല്ലതാണ്. ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയതാണ് കോഫി. ഇവ ചർമ്മത്തെ ദൃഢമാക്കാന്‍ സഹായിക്കും. അതിനാല്‍ ഇവ വരണ്ട ചര്‍മ്മമുള്ളവര്‍ക്ക് നല്ലതാണ്. ഇതിനായി ആദ്യം ഒരു ടീസ്പൂൺ കാപ്പിപൊടിയും ഒരു ടീസ്പൂൺ പഞ്ചസാരയും അൽപ്പം തേനും ചേർത്ത് നന്നായി യോജിപ്പിക്കുക. ശേഷം ഈ മിശ്രിതം അഞ്ച് മിനിറ്റോളം മുഖത്ത് മസാജ് ചെയ്ത ശേഷം കഴുകി കളയാം. മുഖത്തെ കറുത്ത പാടുകളും നിർജ്ജീവമായ കോശങ്ങളും ഇല്ലാതാക്കാൻ ഇത് സഹായിക്കും.
രണ്ട്...
ഫ്രീ റാഡിക്കലുകളുമായി പോരാടാനും ചർമ്മ സംരക്ഷണത്തിനും ഗ്രീന്‍ ടീ സഹായിക്കും. ഗ്രീൻ ടീയിൽ ആന്റിഓക്‌സിഡന്റ് ഗുണങ്ങളുണ്ട്. ഇവ ചര്‍മ്മത്തിലെ ചുളിവുകള്‍, പാടുകള്‍, ചർമ്മം വലിഞ്ഞു തൂങ്ങുന്ന പ്രശ്‌നം തുടങ്ങിയവയെ തടയും. ഇതിനായി ആദ്യം തിളച്ച വെള്ളത്തിലേയ്ക്ക് ഒരു ടീസ്പൂണ്‍ ഗ്രീന്‍ ടീ ഇടുക. ശേഷം ഇതിലേയ്ക്ക് ഒരു ടീസ്പൂണ്‍ തേന്‍ ചേര്‍ക്കാം. ഇനി ഈ മിശ്രിതം 15 മുതല്‍ 20 മിനിറ്റ് വരെ മുഖത്ത് പുരട്ടി മസാജ് ചെയ്യാം. ശേഷം കഴുകി കളയാം.
മൂന്ന്...
ചര്‍മ്മ സംരക്ഷണത്തിന് ഏറ്റവും മികച്ചതാണ് ഓറഞ്ചിന്‍റെ തൊലി. പ്രകൃതിദത്തമായ ടോണർ, മോയ്സ്ചറൈസർ, സ്‌ക്രബര്‍, ക്ലീനർ എന്നിവയായി പ്രവർത്തിക്കാനുള്ള കഴിവ് ഓറഞ്ച് തൊലിക്കുണ്ട്. ഇതിനായി ആദ്യം ഓറഞ്ച് തൊലി ഉണക്കി പൊടിക്കുക. ശേഷം ഇതിലേയ്ക്ക് അൽപ്പം പാലും കുറച്ച് വെളിച്ചെണ്ണയും ചേർത്ത് യോജിപ്പിക്കുക. ഇനി ഈ മിശ്രിതം ഉപയോഗിച്ച് മുഖം നന്നായി സ്‌ക്രബ് ചെയ്യുക.
ശ്രദ്ധിക്കുക: അലർജി സംബന്ധമായ പ്രശ്നങ്ങളില്ലെന്ന് ഉറപ്പാക്കാൻ പാക്കുകളും സ്ക്രബുകളും ഉപയോഗിക്കുന്നതിന് മുമ്പ് പാച്ച് ടെസ്റ്റ് ചെയ്യുക. അതുപോലെ തന്നെ ഒരു ഡോക്ടറെ 'കൺസൾട്ട്' ചെയ്തതിന് ശേഷം മാത്രം പരീക്ഷണങ്ങള്‍ നടത്തുന്നതാണ് ഉത്തമം.
Also Read: വണ്ണം കുറയ്ക്കാന്‍ കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ഈ ഭക്ഷണങ്ങള്‍ ഒഴിവാക്കേണ്ട...