കണ്‍തടങ്ങളിലെ കറുത്ത പാട് മാറ്റാന്‍ ബദാംപരിപ്പ് പാലില്‍ അരച്ചെടുത്ത് പുരട്ടി ഒരു മണിക്കൂര്‍ കഴിഞ്ഞ് കഴുകി കളയാം. പതിവായി ഇങ്ങനെ ചെയ്യുന്നത് വ്യത്യാസം അറിയാന്‍ സഹായിക്കും.
കണ്‍തടങ്ങളിലെ കറുത്ത പാട് അഥവാ 'ഡാർക്ക് സർക്കിൾസ്' പലരെയും അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ്. പല കാരണങ്ങൾ കൊണ്ടും കണ്‍തടങ്ങളില്‍ കറുത്ത പാട് ഉണ്ടാകാം. ഉറക്കമില്ലായ്മ, സ്ട്രെസ്, കംപ്യൂട്ടർ, ടിവി, മൊബൈല്‍ ഫോണ്‍ എന്നിവ കൂടുതൽ സമയം ഉപയോഗിക്കുന്നതും ഇത്തരത്തില്‍ കണ്ണുകൾക്ക് ചുറ്റുമുള്ള കറുത്ത വളയങ്ങൾ ഉണ്ടാകാന്‍ കാരണമാകും.
കണ്‍തടങ്ങളിലെ കറുത്ത പാട് മാറ്റാന്‍ ബദാംപരിപ്പ് പാലില്‍ അരച്ചെടുത്ത് പുരട്ടി ഒരു മണിക്കൂര്‍ കഴിഞ്ഞ് കഴുകി കളയാം. പതിവായി ഇങ്ങനെ ചെയ്യുന്നത് വ്യത്യാസം അറിയാന്‍ സഹായിക്കും. അതുപോലെ തന്നെ, തക്കാളിനീര് കണ്ണിന് ചുറ്റും പുരട്ടിയ ശേഷം കഴുകി കളയുന്നതും കണ്‍തടത്തിലെ കറുപ്പ് നിറമകറ്റും.
ടീ ബാഗ് ഉപയോഗിക്കുന്നതും കണ്ണിന് ചുറ്റുമുള്ള കറുത്ത പാടുകള്‍ അകറ്റാന്‍ സഹായിക്കും. ഇതിനായി ഫ്രിഡ്ജില്‍ സൂക്ഷിച്ചുവച്ച ടീ ബാഗ് കണ്‍തടത്തില്‍ പത്ത് മിനിറ്റ് വയ്ക്കുക. പതിവായി ഇത് ചെയ്യുന്നത് കണ്ണിന് ചുറ്റുമുള്ള കറുപ്പ് അകറ്റാന്‍ സഹായിക്കും.
കറ്റാർവാഴ ജെല്ലും കണ്‍തടത്തിലെ കറുപ്പ് മാറാന്‍ സഹായിക്കും. ഇതിനായി കണ്‍തടങ്ങളില്‍ കറ്റാര്‍വാഴയുടെ ജെല്ല് പുരട്ടി പത്ത് മിനിറ്റിന് ശേഷം കഴുകി കളയാം. ഓറഞ്ച് തൊലി പൊടിച്ചത് ഒരു ടീസ്പൂണും രണ്ട് ടീസ്പൂൺ തൈരും ചേർത്ത് നന്നായി യോജിപ്പിക്കുക. ശേഷം ഈ മിശ്രിതം കണ്ണിന് താഴെ പുരട്ടാം. 10 മിനിറ്റിന് ശേഷം കഴുകി കളയാം.
Also Read: കൊളസ്ട്രോൾ കുറയ്ക്കാനും വൃക്കകളുടെ ആരോഗ്യത്തിനും ക്രാന്‍ബെറി; അറിയാം മറ്റ് ഗുണങ്ങള്‍...