മഴക്കാലത്ത് പാദസംരക്ഷണം പലപ്പോഴും ബുദ്ധിമുട്ടുള്ള കാര്യമാണ്. ഇതിനായി വീട്ടിൽ ലളിതമായി ചെയ്യാവുന്ന ചില മാര്‍ഗങ്ങള്‍ നോക്കാം.
നല്ല വൃത്തിയും ഭംഗിയുമുള്ള പാദങ്ങള്‍ നിങ്ങളുടെ സൗന്ദര്യത്തിന്‍റെ മാത്രമല്ല വ്യക്തിത്വത്തിന്‍റെ വരെ പ്രതിഫലനമാണ്. അവ ശുചിയായി ഇരിക്കുന്നത് നിങ്ങളെ മൊത്തത്തിൽ അഴകുള്ളവരാക്കുന്നു. എന്നാല്‍ മഴക്കാലത്ത് പാദസംരക്ഷണം പലപ്പോഴും ബുദ്ധിമുട്ടുള്ള കാര്യമാണ്. ഇതിനായി വീട്ടിൽ ലളിതമായി ചെയ്യാവുന്ന ചില മാര്‍ഗങ്ങള്‍ നോക്കാം.
ഒന്ന്
undefined
പുറത്തു പോയിവന്നാലുടന്‍ പാദങ്ങള്‍ ഇളം ചൂടുവെള്ളത്തിൽ കഴുകുക. മഴക്കാലത്ത് ഇത്തരത്തില്‍ കാലുകള്‍ വൃത്തിയാക്കേണ്ടത് പ്രധാനമാണ്.
രണ്ട്
ഇളം ചൂടുവെള്ളത്തിൽ ഷാംപൂ ചേർത്ത്, അതിലേയ്ക്ക് നാല് തുള്ളി നാരങ്ങാ നീര് ചേര്‍ത്തതിന് ശേഷം പാദങ്ങൾ മുക്കി വയ്‌ക്കാം. 30 മിനിറ്റ് ഇങ്ങനെ വയ്ക്കാം. ഇത് പാദങ്ങള്‍ മൃദുവും ഭംഗിയുള്ളതുമാക്കും.
മൂന്ന്
ഇളം ചൂടുവെള്ളത്തിൽ ഉപ്പും നാരങ്ങാനീരും കലർത്തി അതിൽ പാദങ്ങൾ മുക്കിവയ്ക്കുക. ശേഷം പാദങ്ങളിൽ നാരങ്ങാത്തൊണ്ട് കൊണ്ടുരസുക. ഇത് പാദങ്ങളിലെ അഴുക്ക്, പാടുകള്‍ എന്നിവയെ അകറ്റാനും വരണ്ട ചർമ്മം മാറാനും സഹായിക്കും.
നാല്
ഒരു സ്‌പൂൺ കസ്‌തൂരി മഞ്ഞൾ, രണ്ട് സ്‌പൂൺ ചെറുപയർ പൊടി, അരക്കപ്പ് തൈര് എന്നിവ ചേർത്ത് കുഴമ്പാക്കി ഒരു മണിക്കൂർ നേരം കാലിൽ പുരട്ടി വച്ചതിനു ശേഷം കഴുകിക്കളയാം.
അഞ്ച്
വിണ്ടുകീറിയ പാദങ്ങല്‍ ആണെങ്കില്‍, കുറച്ച് വെളിച്ചെണ്ണ പുരട്ടുന്നത് നല്ലതാണ്.
ആറ്
നഖങ്ങള്‍ക്കിടയിൽ ബാക്ടീരിയ വളരാനുള്ള സാധ്യത മഴക്കാലത്ത് കൂടുതലാണ്. അതിനാൽ നഖം വളർത്തുന്ന ശീലം മഴക്കാലത്ത് വേണ്ടെന്ന് വയ്ക്കുക.
Also read: മുഖത്ത് മുട്ട കൊണ്ടുള്ള പാക്കുകള്‍ ഉപയോഗിക്കൂ; അറിയാം മാറ്റങ്ങള്‍