'സ്കൂള്‍ ബസിന് വേണ്ടി കാത്തുനില്‍ക്കുന്ന പട്ടികള്‍'; രസകരമായ വീഡിയോ

By Web Team  |  First Published Oct 2, 2022, 6:44 PM IST

വളര്‍ത്തുപട്ടികള്‍ ഉള്ള വീട്ടുകാര്‍ക്ക് മറ്റ് വളര്‍ത്തുപട്ടികളോടായാലും വാത്സല്യവും കൗതുകവും തോന്നുന്നത് സ്വാഭാവികമാണ്. അത്തരക്കാരെ പിടിച്ചിരുത്തുന്ന വീണ്ടും കാണാൻ തോന്നിപ്പിക്കുന്നൊരു വീഡിയോ ആണിനി പങ്കുവയ്ക്കുന്നത്.


വളര്‍ത്തുമൃഗങ്ങളില്‍ തന്നെ ഏറ്റവുമധികം പേര്‍ക്ക് ആത്മബന്ധമുള്ള മൃഗമാണ് പട്ടികള്‍. പല ബ്രീഡുകളിലായി വളര്‍ത്തുപട്ടികള്‍ എത്രയോ ഇനത്തില്‍ വരുന്നുണ്ട്. ഏതിനത്തില്‍ പെട്ടതാണെങ്കിലും മനുഷ്യരോട് ഏറ്റവും ആത്മാര്‍ത്ഥതയും നന്ദിയുമുള്ള മൃഗം പട്ടിയാണെന്ന് തന്നെയാണ് വലിയ അവകാശവാദം. ഇത് തെളിയിക്കുന്ന ശാസ്ത്രീയമായ പല പഠനങ്ങളും നടന്നിട്ടുമുണ്ട്. 

എന്തായാലും വളര്‍ത്തുപട്ടികള്‍ ഉള്ള വീട്ടുകാര്‍ക്ക് മറ്റ് വളര്‍ത്തുപട്ടികളോടായാലും വാത്സല്യവും കൗതുകവും തോന്നുന്നത് സ്വാഭാവികമാണ്. അത്തരക്കാരെ പിടിച്ചിരുത്തുന്ന വീണ്ടും കാണാൻ തോന്നിപ്പിക്കുന്നൊരു വീഡിയോ ആണിനി പങ്കുവയ്ക്കുന്നത്. ഏതാനും സെക്കൻഡുകള്‍ മാത്രം ദൈര്‍ഘ്യം വരുന്ന ഈ വീഡിയോയ്ക്ക് ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ ലക്ഷക്കണക്കിന് കാഴ്ചക്കാരെയാണ് ലഭിച്ചിരിക്കുന്നത്. നിരവധി പേര്‍ ഇത് പങ്കുവയ്ക്കുകയും ചെയ്തിരിക്കുന്നു. 

Latest Videos

ഒറ്റനോട്ടത്തില്‍ വിവിധ വലുപ്പത്തിലും രൂപത്തിലുമുള്ള പട്ടികളുടെ പാവകള്‍ ഒരുക്കി നിരത്തിവച്ചിരിക്കുകയാണെന്നേ തോന്നൂ. എന്നാല്‍ സത്യത്തില്‍ ഇവയെല്ലാം വ്യത്യസ്തമായ ബ്രീഡുകളില്‍ പെട്ട ജീവനുള്ള പട്ടികള്‍ തന്നെയാണ്. ഇവയെ എല്ലാം സ്കൂളിലേക്ക് പോകാൻ കുട്ടികളെ തയ്യാറാക്കിയെടുക്കുന്നത് പോലെ തയ്യാറാക്കിയിരിക്കുകയാണ്. എന്നിട്ട് നല്ല ഭംഗിയുള്ള ബാഗുകളും ഇവരെ ധരിപ്പിച്ചിരിക്കുന്നു. 

ഡോഗ് സ്കൂളിലേക്കുള്ള ബസ് കാത്തിരിക്കുന്നു... എന്ന രസകരമായ അടിക്കുറിപ്പോടെയാണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. എല്ലാ തയ്യാറെടുപ്പോടും കൂടി, ബാഗും തൂക്കി എന്തിനോ വേണ്ടി കാത്തിരിക്കുന്ന ഇവരെ കണ്ടാല്‍ അക്ഷരാര്‍ത്ഥത്തില്‍ സ്കൂള്‍ ബസ് നോക്കിയിരിക്കുകയാണെന്നേ തോന്നൂ. 

ഹൃദ്യമായ കാഴ്ചയെന്നാണ് വീഡിയോ കണ്ട പട്ടിപ്രേമികളെല്ലാം അഭിപ്രായപ്പെടുന്നത്. ഒപ്പം തന്നെ ഇത്രയധികം വ്യത്യസ്തമായ ബ്രീഡുകളില്‍ പെടുന്ന പട്ടികളെയെല്ലാം ഒരുമിപ്പിച്ചത് എങ്ങനെയാണെന്ന സംശയവും പലരും പങ്കുവയ്ക്കുന്നുണ്ട്. ഇത് പട്ടികളെ നോക്കുന്ന കേന്ദ്രങ്ങളുണ്ട്. അങ്ങനെ എവിടെ നിന്നെങ്കിലും എടുത്തതായിരിക്കാമെന്നാണ് നിഗമനം. എന്തായാലും രസകരമായ വീഡിയോ ഒന്ന് കണ്ടുനോക്കിയാലോ?...

 

Waiting for the dog school bus.. 😅

🎥 IG: victoriadw619 pic.twitter.com/5ymcPweRnl

— Buitengebieden (@buitengebieden)

Also Read:- ഉറങ്ങുമ്പോള്‍ നായ മുഖത്ത് മലവിസര്‍ജ്ജനം നടത്തി; 3 ദിവസം ആശുപത്രിയില്‍ കിടന്ന് സ്ത്രീ

click me!