ഒരുപക്ഷെ തനിക്ക് പറ്റുന്ന ഒരു ഇരയാണെന്ന് കരുതിയാകാം പാമ്പ് ചെരുപ്പ് കടിച്ചെടുത്ത് പോകുന്നതെന്നാണ് മിക്കവരും കമന്‍റിലൂടെ പറയുന്നത്. ഇനി, പാമ്പെങ്ങാൻ ചെരുപ്പ് വിഴുങ്ങി ചാകുമോയെന്ന ആശങ്ക പങ്കുവയ്ക്കുന്നവരും കുറവല്ല.
നിത്യവും സോഷ്യല്‍ മീഡിയയിലൂടെ എത്രയോ വ്യത്യസ്തമായ വീഡിയോകള്‍ നാം കാണാറുണ്ട്. അവയില്‍ മൃഗങ്ങളുമായോ ജീവികളുമായോ ബന്ധപ്പെട്ടുള്ള വീഡിയോകളാണെങ്കില്‍ അവയ്ക്ക് കാഴ്ചക്കാരെയും ഏറെ ലഭിക്കാറുണ്ട്. മൃഗങ്ങളോടും മറ്റ് ജീവികളോടുമെല്ലാം മനുഷ്യന്‍റെ അടങ്ങാത്ത കൗതുകം തന്നെ ഇത്തരം വീഡിയോകള്‍ക്ക് ലഭിക്കുന്ന വലിയ വരവേല്‍പ്.
ജിവികളില്‍ തന്നെ മനുഷ്യര്‍ക്ക് പൊതുവില്‍ ഏറെ കൗതുകമുള്ളൊരു വിഭാഗമാണ് പാമ്പുകള്‍. പാമ്പുകളുടെ വീഡിയോകളാണെങ്കില്‍ ഇവ സോഷ്യല്‍ മീഡിയയില്‍ വളരെ പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെടാറും കാര്യമായി പങ്കുവയ്ക്കപ്പെടാറുമുണ്ട്.
സമാനമായ തരത്തിലുള്ളൊരു വീഡിയോയെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. ഒരു പാമ്പ് ചെരുപ്പും കടിച്ചെടുത്തുകൊണ്ട് പാഞ്ഞുപോകുന്നതാണ് വീഡിയോ. സംഭവമെന്താണെന്ന് അറിയാൻ വീഡിയോ മുഴുവനായി കാണേണ്ടിവരും.
അതായത്, ഒരു വീടിന് മുന്നിലേക്ക് ഇഴഞ്ഞുവരികയായിരുന്നു പാമ്പ്. പെട്ടെന്ന് വീട്ടിലുള്ള ആരോ ഇത് കാണുകയും ബഹളം വയ്ക്കുകയും ചെയ്യുകയാണ്. എന്നാല്‍ ബഹളം വച്ചതുകൊണ്ടൊന്നും പാമ്പ് പിറകിലേക്ക് പോവുകയില്ലല്ലോ. അങ്ങനെ പാമ്പിനെ ഓടിക്കാൻ വേണ്ടി കയ്യില്‍ കിട്ടിയ ചെരുപ്പ് എടുത്തെറിയുകയാണ് വീട്ടുകാര്‍.
ചെരുപ്പ് മുന്നില്‍ വന്ന് വീണതോടെ പാമ്പ് നേരെ അതിന്മേലേക്കായി. ഉടനടി ചെരുപ്പ് കടിച്ചെടുക്കുകയാണ് പാമ്പ്. എന്നിട്ട് തിരക്കൂകൂട്ടി അതുമായി തലയും പൊക്കിപ്പിടിച്ച് വേഗതയില്‍ ഇഴഞ്ഞ് സമീപത്തുള്ള കുറ്റിക്കാട്ടിലേക്ക് കയറുകയാണ്. പാമ്പ് ചെരുപ്പും കടിച്ചെടുത്ത് കൊണ്ട് പാഞ്ഞുപോകുന്ന രംഗം കണ്ട് വീട്ടുകാര്‍ തന്നെ അതിശയപ്പെടുകയും ചിരിക്കുകയും ചെയ്യുന്നത് വീഡിയോയില്‍ വ്യക്തമാണ്.
വീഡിയോ കണ്ടവരും ഇതേ മട്ടില്‍ രസിച്ച് ചിരിക്കുകയാണ്. ഒരുപക്ഷെ തനിക്ക് പറ്റുന്ന ഒരു ഇരയാണെന്ന് കരുതിയാകാം പാമ്പ് ചെരുപ്പ് കടിച്ചെടുത്ത് പോകുന്നതെന്നാണ് മിക്കവരും കമന്‍റിലൂടെ പറയുന്നത്. ഇനി, പാമ്പെങ്ങാൻ ചെരുപ്പ് വിഴുങ്ങി ചാകുമോയെന്ന ആശങ്ക പങ്കുവയ്ക്കുന്നവരും കുറവല്ല. എന്തായാലും കാണാൻ ഇത്രയും കൗതുകം തോന്നിക്കുന്നൊരു 'പാമ്പ് വീഡിയോ' ഈ അടുത്ത കാലത്തൊന്നും കണ്ടിട്ടില്ലെന്നാണ് അധികപേരുടെയും അഭിപ്രായം.
I wonder what this snake will do with that chappal. He got no legs. Unknown location. pic.twitter.com/9oMzgzvUZd
— Parveen Kaswan, IFS (@ParveenKaswan)
Also Read:- ജ്യോത്സ്യൻ പറഞ്ഞതനുസരിച്ച് പാമ്പിനെ വച്ച് പൂജ; ഒടുവില്‍ നാവ് നഷ്ടമായി