പൊലീസ് സ്റ്റേഷനില്‍ 'പരാതിക്കാരനായി' അണലി; വൈറലായി വീഡിയോ

By Web Team  |  First Published Dec 20, 2022, 8:06 AM IST

പൊലീസ് സ്റ്റേഷനില്‍ കയറിയ അണലിയുടെ വീഡിയോ ആണ് വൈറലാകുന്നത്. മഹാരാഷ്ട്ര താനെ പൊലീസ് സ്റ്റേഷനിലാണ്  'പരാതിക്കാരനായി' അണലി എത്തിയത്. 4. 5 അടി നീളമുള്ള ഉഗ്രന്‍ അണലിയാണ് പൊലീസ് സ്റ്റേഷനില്‍ കയറിയത്. 


സോഷ്യൽ മീഡിയയിലൂടെ പല തരത്തിലുള്ള വീഡിയോകളാണ് നാം ദിവസവും കാണുന്നത്. അക്കൂട്ടത്തില്‍ പാമ്പുകളുടെ വീഡിയോകള്‍ കാണാന്‍ കാഴ്ചക്കാര്‍ ഏറെയാണ്. ചിലര്‍ക്ക് പാമ്പുകളെ ഭയമാണെങ്കില്‍ ചിലര്‍ അതിനെ ഓമനിക്കുന്നതും നാം കാണാറുണ്ട്. എന്തായാലും ഒരു പാമ്പിന്‍റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 

പൊലീസ് സ്റ്റേഷനില്‍ കയറിയ അണലിയുടെ വീഡിയോ ആണ് വൈറലാകുന്നത്. മഹാരാഷ്ട്ര താനെ പൊലീസ് സ്റ്റേഷനിലാണ്  'പരാതിക്കാരനായി' അണലി എത്തിയത്. 4. 5 അടി നീളമുള്ള ഉഗ്രന്‍ അണലിയാണ് പൊലീസ് സ്റ്റേഷനില്‍ കയറിയത്. 

Latest Videos

പാമ്പ് പിടിത്ത വിദഗ്ധരെ വിളിച്ചാണ് അണലിയെ പിടികൂടിയത്. ഈ വര്‍ഷം ഇത് മൂന്നാമത്തെ തവണയാണ് ഇവിടെ പാമ്പ് കയറുന്നതെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു. പൊലീസ് സ്റ്റേഷന്‍റെ മുമ്പിലും പുറകിലുമൊക്ക കെട്ടിട പണി നടക്കുന്നുണ്ട്. അതുകൊണ്ടാകാം മാളത്തിനായി പാമ്പ്  സ്റ്റേഷനില്‍ കറങ്ങി നടക്കുന്നതെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. 

ठाणे नौपाडा पोलीस स्टेशनच्या परिसरात दिसला साप, पोलीस कर्मचारी पवार यांनी सर्पमित्र शिरसाट यांना केले पाचारण,विषारी सापाला सुखरूप पकडण्यात आले (व्हिडिओ - विशाल हळदे) pic.twitter.com/38p7tuMo7H

— Lokmat (@lokmat)

 

 

 

 

അതേസമയം, ഊഞ്ഞാലില്‍ ഉറങ്ങുന്ന ഒരു കുഞ്ഞിന്‍റെ അരികിലെത്തിയ കൂറ്റന്‍ പാമ്പിന്‍റെ ദൃശ്യമാണ് അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ വൈറലായത്. വീഡിയോയുടെ തുടക്കത്തില്‍ അമ്മയും കുഞ്ഞും ആണ് ഒരു ഊഞ്ഞാലില്‍ കിടക്കുന്നത്. ശേഷം അമ്മ എഴുന്നേറ്റ് കുഞ്ഞിനെ ഉറക്കാനായി അരികില്‍ ഇരിക്കുകയായുന്നു. അപ്പോഴാണ് തുറന്നുകിടക്കുന്ന വാതിലിലൂടെ ഒരു കൂറ്റന്‍ പെരുമ്പാമ്പ് അകത്തു കടന്നത്. ഇതൊന്നും അറിയാതെ അമ്മ കുഞ്ഞിനെ ഊഞ്ഞാലാട്ടുകയായിരുന്നു. 

പാമ്പ് അവരുടെ അരികിലേയ്ക്ക് വരുന്നത് വീഡിയോയില്‍ വ്യക്തമായി കാണാം. പാമ്പ് അടുത്ത് എത്തിയപ്പോഴാണ് അമ്മ അതിനെ കണ്ടത്. ഉടന്‍ തന്നെ അവര്‍ കുഞ്ഞിനെ ഊഞ്ഞാലില്‍ നിന്ന് വാരിയെടുത്ത് ഓടുകയായിരുന്നു. 'എന്തോ ഒളിഞ്ഞിരിക്കുന്നു' എന്ന കുറിപ്പോടെ സ്നേക്ക്സ് വീഡിയോസ് എന്ന പേജാണ് വീഡിയോ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. 

Also Read: ആദ്യമായി കിട്ടിയ ശമ്പളത്തിന് അനിയന് നൽകിയ സര്‍പ്രൈസ് സമ്മാനം; ഹൃദയസ്പർശിയായ വീഡിയോ

click me!