മുൻകാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി സ്റ്റീല്‍ പാത്രങ്ങള്‍ ഇന്ന് അത്രമാത്രം ഉപയോഗിക്കപ്പെടാറില്ല. ഇതിന് പകരവും സെറാമിക് പാത്രങ്ങളും മറ്റും തന്നെ അധികം ഉപയോഗിക്കപ്പെടുന്നു.
രുചികരമായ നല്ല ഭക്ഷണം തയ്യാറാക്കുമ്പോള്‍ അവ വിളമ്പാൻ എപ്പോഴും ഭംഗിയുള്ള പാത്രങ്ങള്‍ വേണമെന്ന് ആഗ്രഹിക്കാത്തവര്‍ കുറവാണ്. അതുകൊണ്ട് തന്നെ മിക്ക വീടുകളിലും ഇത്തരത്തിലുള്ള അലങ്കാരപാത്രങ്ങള്‍ നിര്‍ബന്ധമായും ഉണ്ടായിരിക്കും. ചിലര്‍ അതിഥികള്‍ക്ക് വേണ്ടി മാത്രമാണ് ഇവ ഉപയോഗിക്കുകയെങ്കില്‍ മറ്റ് ചിലരാകട്ടെ നിത്യവും ഇവ തന്നെയാണ് ഉപയോഗിക്കാറ്.
മുൻകാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി സ്റ്റീല്‍ പാത്രങ്ങള്‍ ഇന്ന് അത്രമാത്രം ഉപയോഗിക്കപ്പെടാറില്ല. ഇതിന് പകരവും സെറാമിക് പാത്രങ്ങളും മറ്റും തന്നെ അധികം ഉപയോഗിക്കപ്പെടുന്നു.
ഈ പാത്രങ്ങളെല്ലാം ഒരുപാട് നാള്‍ ഉപയോഗിക്കുമ്പോള്‍ സ്വാഭാവികമായും ഇവയില്‍ കറികളുടെയും മറ്റ് ഭക്ഷണങ്ങളുടെയുമെല്ലം കറ ചെറിയ രീതിയില്‍ പിടിക്കും. പ്രത്യേകിച്ച് പാത്രങ്ങള്‍ മഞ്ഞനിറത്തിലേക്കാണ് മാറുക. സ്ക്രബുപയോഗിച്ച് ശക്തിയായി ഉരച്ചുകഴുകുകയോ വീര്യം കൂടിയ ക്ലീനിംഗ് ഏജന്‍റുകളുപയോഗിക്കുകയോ ചെയ്യുന്നതാകട്ടെ പാത്രങ്ങളുടെ യഥാര്‍ത്ഥ നിറവും, ഡിസൈനുകളും ഭംഗിയുമെല്ലാം നഷ്ടപ്പെടുന്നതിനും കാരണമാകും.
പിന്നെ എങ്ങനെയാണ് പാത്രങ്ങളിലെ കറ കളയുക. ഇതിനുള്ള ചില 'ഈസി ടിപ്സ്' ആണിനി പങ്കുവയ്ക്കുന്നത്.
ഒന്ന്...
വിനാഗിരിയും ഉപ്പുമുപയോഗിച്ച് പാത്രം വൃത്തിയാക്കുമ്പോള്‍ ഭക്ഷണത്തിന്‍റെ കറ എളുപ്പത്തില്‍ നീങ്ങുന്നു. ഒരു കപ്പ് വിനാഗിരിയും ഇതിലേക്ക് അരക്കപ്പ് ഉപ്പും വെള്ളവും ചേര്‍ത്ത് യോജിപ്പിച്ച് ഒരു ബേസിനില്‍ ഇത് ആക്കുക. ഇതിലേക്ക് കറ കളയേണ്ട പാത്രങ്ങളോ സ്പൂണുകളോ എല്ലാം അര മണിക്കൂര്‍ മുക്കിവയ്ക്കുക. പിന്നീടിത് എടുത്ത് വെറുതെ വെള്ളത്തില്‍ കഴുകിയെടുത്താല്‍ മതി. പാത്രങ്ങള്‍ കഴുകിയ ശേഷം ഉണക്കി എടുത്തുവയ്ക്കുക.
രണ്ട്...
ബേക്കിംഗ് സോഡ ഉപയോഗിച്ചും പാത്രങ്ങളിലെ കറ കളയാം. ഒരു കപ്പ് വെള്ളത്തില്‍ രണ്ട് സ്പൂണ്‍ ബേക്കിംഗ് സോഡ ചേര്‍ക്കുക. ഇത് നന്നായി യോജിപ്പിച്ച് പേസ്റ്റ് പരുവത്തിലാക്കി പാത്രങ്ങളില്‍ കറയുള്ള ഭാഗങ്ങളില്‍ സോഫ്റ്റ് ആയ ബ്രഷുപയോഗിച്ച് തേക്കുക. 25 മിനുറ്റ് അങ്ങനെ വച്ച ശേഷം വെള്ളമുപയോഗിച്ച് കഴുകിയെടുക്കാം.
മൂന്ന്...
ചെറുനാരങ്ങാനീരും നല്ലൊരു നാച്വറല്‍ ക്ലീനിംഗ് ഏജന്‍റാണ്. രണ്ട് സ്പൂണ്‍ ചെറുനാരങ്ങാനീരും അല്‍പം വെള്ളവും ചേര്‍ത്ത് (അധികം ലൂസാകാതെ)ഇത് പാത്രങ്ങളിലെ കറയുള്ള ഭാഗങങളില്‍ സോഫ്റ്റ് ആയ ബ്രഷ് വച്ച് തേക്കുക. 20-25 മിനുറ്റിന് ശേഷം കഴുകിയെടുക്കാം.
നാല്...
ചൂടുവെള്ളമുപയോഗിച്ചാലും ഒരു പരിധി വരെ പാത്രങ്ങളില്‍ കറ നീക്കം ചെയ്യാം. ഒരു ബക്കറ്റില്‍ ചൂടുവെള്ളമെടുത്ത് ഇതിലേക്ക് കറയുള്ള പാത്രങ്ങള്‍ മുക്കിവയ്ക്കുക. മുപ്പത് മിനുറ്റിന് ശേഷം എടുത്ത് കഴുകാം. കഴുകിയ ശേഷം പാത്രം തുടച്ചുണക്കുക.
അഞ്ച്...
പാലുപയോഗിച്ച് പാത്രങ്ങളിലെ കറ നീക്കം ചെയ്യുന്നത് കേട്ടിട്ടുണ്ടോ? ഇതെങ്ങനെയെന്നല്ലേ? പാല്‍ ഒന്ന് ചൂടാക്കണം. വല്ലാതെ ചൂടാക്കരുത്. ഇനിയിത് ഒരു ബേസിനില്‍ നിറച്ച് ഇതില്‍ പാത്രങ്ങള്‍ രാത്രി മുഴുവൻ മുക്കിവയ്ക്കാം. കൃത്യമായി പാത്രങ്ങള്‍ പാലില്‍ മുങ്ങിയിരിക്കണം. പിറ്റേന്ന് ഡിഷ്വാഷുപയോഗിച്ച് പാത്രങ്ങള്‍ കഴുകിയെടുക്കാവുന്നതാണ്.പാല്‍ നാച്വറല്‍ ആയിട്ടുള്ളൊരു ക്ലെനസറാണ്. അതിനാലാണ് ഇവ കറ നീക്കം ചെയ്യാനുപയോഗിക്കുന്നത്.