വീക്കെൻഡ് ദിവസങ്ങളില്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ ആഴ്ച മുഴുവനും വീട്ടുജോലി എളുപ്പം...

By Web Team  |  First Published Jul 9, 2023, 6:21 PM IST

ഇന്ന് അധികവീടുകളിലും ജോലിക്ക് പോകുന്നവരും പഠിക്കുന്നവരും ആണ് ഏറെയും. വീട്ടുകാര്യങ്ങള്‍ മാത്രം നോക്കി വീട്ടില്‍ തന്നെ തുടരുന്ന അംഗങ്ങള്‍ പൊതുവില്‍ കുറവാണ്. പ്രത്യേകിച്ച് നഗരപ്രദേശങ്ങളില്‍. അങ്ങനെയാകുമ്പോള്‍ ആഴ്ചയിലെ വര്‍ക്കിംഗ് ദിവസങ്ങളില്‍ മുഴുവൻ രാവിലെ ഒരു സമയം ആകുമ്പോഴേക്ക് പ്രാതലും ഉച്ചഭക്ഷണവുമെല്ലാം തയ്യാറാകണം


വീക്കെൻഡ് ദിവസങ്ങളില്‍ അവധി കിട്ടുമ്പോള്‍ മിക്കവര്‍ക്കും വെറുതെയിരിക്കാനാണ് ആഗ്രഹം. എന്നാല്‍ വീക്കെൻഡ് ദിവസങ്ങളില്‍ അല്‍പസമയം വീട്ടില്‍ ചില കാര്യങ്ങള്‍ക്കായി ചെലവിടാൻ സാധിച്ചാല്‍ ആഴ്ചയിലെ മറ്റ് ദിവസങ്ങളിലെ തിരക്കും ജോലിഭാരവും പകുതിയോളം കുറയ്ക്കാൻ സാധിക്കും. അതെങ്ങനെയെന്നല്ലേ?

അതായത് ഇന്ന് അധികവീടുകളിലും ജോലിക്ക് പോകുന്നവരും പഠിക്കുന്നവരും ആണ് ഏറെയും. വീട്ടുകാര്യങ്ങള്‍ മാത്രം നോക്കി വീട്ടില്‍ തന്നെ തുടരുന്ന അംഗങ്ങള്‍ പൊതുവില്‍ കുറവാണ്. പ്രത്യേകിച്ച് നഗരപ്രദേശങ്ങളില്‍. അങ്ങനെയാകുമ്പോള്‍ ആഴ്ചയിലെ വര്‍ക്കിംഗ് ദിവസങ്ങളില്‍ മുഴുവൻ രാവിലെ ഒരു സമയം ആകുമ്പോഴേക്ക് പ്രാതലും ഉച്ചഭക്ഷണവുമെല്ലാം തയ്യാറാകണം. വൈകീട്ട് വന്നാലും അത്താഴത്തിന്‍റെ കാര്യങ്ങള്‍ നോക്കണം. ഇതിന് പുറമെ അലക്കല്‍, വീട് വൃത്തിയാക്കല്‍ പോലുള്ള കാര്യങ്ങള്‍ വേറെയും.

Latest Videos

undefined

ദിവസവും വീട്ടുജോലി ചെയ്ത് തളരുന്നുവെന്ന പരാതി അധികപേരും പറയുന്നത് ഇതെല്ലാം കൊണ്ടാണ്. എന്നാല്‍ ചില പൊടിക്കൈകള്‍ വശമുണ്ടെങ്കില്‍ വീട്ടുജോലിയുടെ ഭാരം അല്‍പം കുറയ്ക്കാൻ സാധിക്കും. അത്തരത്തില്‍ വീട്ടുജോലി, പ്രത്യേകിച്ച് പാചകം എളുപ്പത്തിലാക്കാൻ സഹായിക്കുന്ന വീക്കെൻഡില്‍ചെയ്യാവുന്ന ചില പൊടിക്കൈകളാണിനി പങ്കുവയ്ക്കുന്നത്. 

ഒന്ന്...

ഒരാഴ്ചത്തേക്കുള്ള ഭക്ഷണകാര്യങ്ങള്‍ ചെറിയ രീതിയിലെങ്കിലും വീക്കെൻഡിലേ പ്ലാൻ ചെയ്താല്‍ അത് ഒരുപാട് ജോലിയും മാനസിക സമ്മര്‍ദ്ദവും കുറയ്ക്കും. പലരും ഇത്തരത്തില്‍ ടൈം ടോബിള്‍ പോലെ തയ്യാറാക്കി അത് പാലിക്കുന്നവരുണ്ട്. ഇതൊന്ന് പരീക്ഷിച്ചുനോക്കാവുന്നതാണ്. സമയവും ജോലിയും ചിന്തയും എല്ലാം ലാഭിക്കാനിത് സഹായിക്കും. 

രണ്ട്...

മേല്‍പ്പറഞ്ഞത് പോലെ ഒരാഴ്ചത്തേക്കുള്ള ഭക്ഷണകാര്യങ്ങളില്‍ ഏകദേശം പ്ലാൻ ചെയ്താല്‍ അതിന് അനുസരിച്ച് ചെറിയൊരു ഷോപ്പിംഗും കഴിക്കാം. ആവശ്യമുള്ള സാധനങ്ങളെല്ലാം വീട്ടിലുള്ളപ്പോള്‍ ജോലിയും അതിന് അനുസരിച്ച് എളുപ്പാക്കാം. 

മൂന്ന്...

അടുക്കള ചെറിയ രീതിയിലെങ്കിലും വീക്കെൻഡില്‍ ഒന്നൊരുക്കി വയ്ക്കുന്നത് നല്ലതാണ്. ഷെല്‍ഫുകളും മറ്റും ക്രമീകരിച്ച് വയ്ക്കുന്നത് ജോലികള്‍ എളുപ്പമാക്കും. എക്സ്പെയറി കഴിഞ്ഞ സാധനങ്ങള്‍ കളയുക. പുതിയവ പാത്രങ്ങളിലാക്കി വയ്ക്കല്‍ ഇങ്ങനെയുള്ള കാര്യങ്ങള്‍ ചെയ്യാം. 

നാല്...

പാചകം എളുപ്പത്തിലാക്കാൻ ചില പൊടിക്കൈകള്‍ ചെയ്യാൻ സാധിക്കും. ഇഞ്ചി - വെളുത്തുള്ളി പേസ്റ്റ് തയ്യാറാക്കി വയ്ക്കുക. മസാലക്കറികള്‍ക്കുള്ള മസാലപ്പൊടി ഒന്നിച്ച് തയ്യാറാക്കി വയ്ക്കുക. മീനോ ഇറച്ചിയോ മാരിനേറ്റ് ചെയ്ത് ഫ്രീസറില്‍ വയ്ക്കുക. തേങ്ങ ചിരവി ചെറിയ ബോക്സുകളിലാക്കി വയ്ക്കുക. ഇങ്ങനെയുള്ള കാര്യങ്ങള്‍ തന്നെ. ഇവ കേള്‍ക്കുമ്പോള്‍ നിസാരമായി തോന്നുമെങ്കിലും അടുക്കളയില്‍ ജോലി ചെയ്ത് തുടങ്ങുമ്പോഴാണ് ഇവയുടെ എല്ലാം പ്രാധാന്യം മനസിലാക്കുക.

അഞ്ച്...

ഫ്രഡ്ജില്‍ നിന്ന് ആവശ്യമില്ലാത്ത സാധനങ്ങള്‍ കളയുക, ആവശ്യമുള്ളവ അടുക്കിപ്പെറുക്കി വയ്ക്കുക. ഇങ്ങനെ ഫ്രിഡ്ജ് ഒന്ന് അറേഞ്ച് ചെയ്ത് വയ്ക്കുന്നതും നല്ലതാണ്.

ആറ്...

അടുക്കള നല്ല രീതിയിലൊന്ന് വൃത്തിയാക്കുന്നതും പിന്നീടുള്ള ദിവസങ്ങളില്‍ ജോലികള്‍ എളുപ്പത്തിലാക്കാൻ സഹായിക്കും.വീക്കെൻഡ് ആയതിനാല്‍ ഇത്തരം കാര്യങ്ങള്‍ക്കെല്ലാം വീട്ടിലുള്ള എല്ലാവര്‍ക്കും പങ്കാളികളാകാം. അംഗങ്ങള്‍ കൂടുതലുള്ളതിന് അനുസരിച്ച് ജോലികളും കൂടാം. എന്നാല്‍ എല്ലാ അംഗങ്ങളും തങ്ങളാല്‍ക്കഴിയുന്ന ജോലികള്‍ ഏറ്റെടുത്ത് ചെയ്താല്‍ കുറഞ്ഞ സമയം കൊണ്ട് തന്നെ എല്ലാം തീര്‍ക്കാവുന്നതേയുള്ളൂ. ഉദാഹരണത്തിന് ഒരാഴ്ചത്തേക്കുള്ള ഭക്ഷണം പ്ലാൻ ചെയ്യുന്നത് ഒരാളാണെങ്കില്‍ പുറത്തുപോയി ഷോപ്പിംഗ് നടത്തുന്നത് അടുത്തയാളാകാം. ഈ സമയം കൊണ്ട് ക്ലീനിംഗ് പോലുള്ള കാര്യങ്ങള്‍ മറ്റുള്ളവര്‍ക്ക് ചെയ്യാം. അങ്ങനെയങ്ങനെ. അപ്പോള്‍ വീക്കെൻഡില്‍ മുഴുവൻ സമയവും വെറുതെയിരിക്കാതെ ഇത്തരത്തില്‍ കുറച്ച് ജോലികള്‍ കൂടി ചെയ്തുവച്ച് ഒരാഴ്ചത്തെ ജോലിഭാരം ഒന്ന് കുറച്ചുനോക്കൂ...

Also Read:- തേൻ ശുദ്ധമാണോ എന്നറിയാൻ ഒരു 'ട്രിക്ക്'; രസകരമായ വീഡിയോ നോക്കൂ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

 

click me!