'നന്ദിയുണ്ട്' ; അബദ്ധത്തില്‍ കിണറ്റിൽ വീണ ആനക്കുട്ടിയെ രക്ഷപ്പെടുത്തി, വീഡിയോ

By Web Team  |  First Published Jul 20, 2023, 12:07 PM IST

ഐഎഫ്എസ് ഓഫീസർ സുശാന്ത നന്ദയാണ് വീഡിയോ ട്വിറ്ററിൽ പോസ്റ്റ് ചെയ്തതു. "കിയോഞ്ജർ ജില്ലയിലെ ചമ്പുവ റേഞ്ചിലെ ജീവനക്കാർ ഈ ആനയെ തുറന്ന കിണറ്റിൽ നിന്ന് രക്ഷപ്പെടുത്തി. അവസാനം നന്ദി രേഖപ്പെടുത്തുന്നു,” ... എന്ന് കുറിച്ച് കൊണ്ടാണ് അദ്ദേഹം വീഡിയോ പങ്കുവച്ചിരിക്കുന്നത്. 
 


മൃ​ഗങ്ങളെ രക്ഷിക്കുന്ന വീഡിയോകൾ കാണാൻ എപ്പോഴും ഹൃദയസ്പർശിയാണ്. ട്വിറ്ററിൽ പങ്കുവച്ച അത്തരത്തിലുള്ള ഒരു വീഡിയോയാണ് ഇപ്പോൾ വെെറലായിരിക്കുന്നത്. കിയോഞ്ജർ ജില്ലയിലെ ചമ്പുവ റേഞ്ചിൽ തുറന്ന് കിടന്ന കിണറ്റിൽ നിന്ന് ആനയെ‌ രക്ഷപ്പെടുത്തുന്നത് വീഡിയോയിൽ കാണാം.

ജെ‌സിബി ഉപയോ​ഗിച്ച് മണ്ണ് മാന്തി മാറ്റിയ ശേഷം ആനക്കുട്ടിയെ രക്ഷിക്കുന്നതാണ് വീഡിയോയിലുള്ളത്. രക്ഷപ്പെടുത്തിയ ശേഷം ആനക്കുട്ടി എങ്ങനെയാണ് പ്രതികരിക്കുന്നു എന്നതാണ് കൂടുതൽ അതിശയിപ്പിക്കുന്നത്. 

Latest Videos

undefined

ഐഎഫ്എസ് ഓഫീസർ സുശാന്ത നന്ദയാണ് വീഡിയോ ട്വിറ്ററിൽ പോസ്റ്റ് ചെയ്തതു. 'കിയോഞ്ജർ ജില്ലയിലെ ചമ്പുവ റേഞ്ചിലെ ജീവനക്കാർ ഈ ആനയെ തുറന്ന കിണറ്റിൽ നിന്ന് രക്ഷപ്പെടുത്തി. അവസാനം നന്ദി രേഖപ്പെടുത്തുന്നു...' - എന്ന് കുറിച്ച് കൊണ്ടാണ് അദ്ദേഹം വീഡിയോ പങ്കുവച്ചിരിക്കുന്നത്. 

കിണറ്റിൽ നിന്ന് മുകളിലേക്ക് എത്തിയ ആനക്കുട്ടി ഉടൻ തന്നെ 'നന്ദി' പറയുന്ന മട്ടിൽ ആളുകളെ തിരിഞ്ഞുനോക്കുന്നു. രക്ഷാപ്രവർത്തകർ ആനയോട് വിടപറയുന്നതോടെയാണ് വീഡിയോ അവസാനിക്കുന്നത്. 'മനോഹരം, ജീവനക്കാർക്കും ആനകൾക്കും അഭിനന്ദനങ്ങൾ എല്ലാവിധത്തിലും അതിശയകരമാണ്...- ഒരാൾ കമന്റ് ചെയ്തു.

Read more  വിറ്റാമിന്‍ ബി 12ന്റെ കുറവ് ; ശരീരം കാണിക്കുന്ന ആദ്യ ലക്ഷണങ്ങൾ

'മികച്ച പ്രവൃത്തി...'-  എന്നും മറ്റൊരാൾ കുറിച്ചു.  രണ്ട് ദിവസം മുമ്പാണ് വീഡിയോ പോസ്റ്റ് ചെയ്തത്. വീഡിയോ പങ്കിട്ടതിന് ശേഷം ക്ലിപ്പ് ഏകദേശം 37,000 കാഴ്ചക്കാർ കണ്ട് കഴിഞ്ഞു. കൂടാതെ, ഇത് 1,000-ലധികം ലൈക്കുകളും ലഭിച്ചു. 

 

Staff of Champua Range in Keonjhar district rescued this sub adult elephant from an open well.

Expressing gratitude at the end🙏 pic.twitter.com/r9YxSQ4Okz

— Susanta Nanda (@susantananda3)
click me!