ധ്രുവപ്രദേശങ്ങളിൽ കാണപ്പെടുന്ന പെൻഗ്വിനുകൾ ലോകത്തിലെ ഏറ്റവും മനോഹരമായ ജീവികളിൽ ഒന്നായി കണക്കാക്കപ്പെടുന്നു. അത്തരത്തില്‍ ഒരു കൂട്ടം പെൻഗ്വിനുകളെയാണ് ഈ വീഡിയോയില്‍ കാണുന്നത്. ചിത്രശലഭത്തെ പിന്തുടരുകയാണ് ഈ പെൻഗ്വിനുകള്‍.
പലയിനം വീഡിയോകളാണ് നാം ദിവസവും സോഷ്യൽ മീഡിയയിലൂടെ കാണുന്നത്. അതില്‍ പക്ഷികളുടെയും മൃഗങ്ങളുടെയും ക്യൂട്ട് വീഡിയോകള്‍ കാണാന്‍ എല്ലാവര്‍ക്കും ഇഷ്ടമാണ്. ഇവിടെ ഇതാ അത്തരത്തില്‍ മനോഹരമായ പെൻഗ്വിനുകളുടെ ഒരു വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
ധ്രുവപ്രദേശങ്ങളിൽ കാണപ്പെടുന്ന പെൻഗ്വിനുകൾ ലോകത്തിലെ ഏറ്റവും മനോഹരമായ ജീവികളിൽ ഒന്നായി കണക്കാക്കപ്പെടുന്നു. അത്തരത്തില്‍ ഒരു കൂട്ടം പെൻഗ്വിനുകളെയാണ് ഈ വീഡിയോയില്‍ കാണുന്നത്. ചിത്രശലഭത്തെ പിന്തുടരുകയാണ് ഈ പെൻഗ്വിനുകള്‍. ചിത്രശലഭത്തെ പിടിക്കാനായി ചാടി ചാടി പോവുകയാണ് പെൻഗ്വിനുകള്‍. രണ്ട് സെക്കന്‍ഡ് മാത്രം ദൈര്‍ഘ്യമുള്ള വീഡിയോ ട്വിറ്ററിലൂടെ ആണ് പ്രചരിക്കുന്നത്.
വീഡിയോ ഇതിടോകം 12.1 മില്യണ്‍ ആളുകളാണ് കണ്ടത്. നിരവധി പേര്‍ വീഡിയോ ലൈക്ക് ചെയ്യുകയും കമന്‍റുകള്‍ രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. മനോഹരമായ വീഡിയോ, ക്യൂട്ട് വീഡിയോ എന്നീ തുടങ്ങിയ കമന്‍റുകളാണ് വീഡിയോയ്ക്ക് താഴെ വരുന്നത്.
Penguins chasing a butterfly.pic.twitter.com/niyjFLz1i3
— Fascinating (@fasc1nate)
അതേസമയം, തണുത്തുറഞ്ഞ നദിയിൽ രൂപപ്പെട്ട മഞ്ഞുപാളിയുടെ രൂപത്തിന്‍റെ ചിത്രമാണ് കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായത്. ചൈനയിലെ ഒരു തടാകത്തിന്റെ വശങ്ങളിലായി രൂപപ്പെട്ട നേർത്ത മഞ്ഞുപാളി പൂവിന്റെ രൂപത്തിലാണ് കാണപ്പെട്ടത്. തടാകത്തിന്‍റെ ഒരു വശം ഐസിനാല്‍ തണുത്തുറഞ്ഞു മൂടി കിടക്കുകയാണ്. സൂര്യപ്രകാശം അവിടേയ്ക്ക് പതിക്കുമ്പോള്‍ വലിയ ഒരു പൂവിന്‍റെ രൂപമായി മഞ്ഞ് മൂടിയ ഭാഗം മാറുകയായിരുന്നു.വടക്കുകിഴക്കൻ ചൈനയിലെ സോങ്ഹുവാ നദിയിലാണ് മഞ്ഞിൽ വിരിഞ്ഞ പൂവ് ദൃശ്യമായത്. നോർവെയുടെ മുൻ നയതന്ത്ര പ്രതിനിധിയായ എറിക് സോൽഹീം ആണ് മനോഹരമായ ഈ ചിത്രം ട്വിറ്ററിലൂടെ പങ്കുവച്ചത്. നിരവധി പേര്‍ ചിത്രം ലൈക്ക് ചെയ്യുകയും നിരവധി പേര്‍ കമന്‍റുകള്‍ രേഖപ്പെടുത്തുകയും ചെയ്തു. മനോഹരമായ കാഴ്ച എന്നാണ് പലരുടെയും അഭിപ്രായം.
Also Read: ബിക്കിനിയില്‍ ബോഡി പോസിറ്റിവിറ്റി നൃത്തവുമായി തൻവി; വീഡിയോ വൈറല്‍