പ്രണയത്തിന്റെ പ്രതീകമായ ചുവന്ന റോസാ പുഷ്പത്തെ ഓർമിപ്പിക്കുന്ന റോസ് ഡേ ആണ് ഫെബ്രുവരി 7 ന്. വ്യത്യസ്ത തരം റോസാപ്പൂക്കൾ നൽകി സ്നേഹിക്കുന്നവരോട് പ്രണയം തുറന്ന് പറയുന്നു. ഓരോ റോസ് നിറവും വ്യത്യസ്ത വികാരങ്ങളെ സൂചിപ്പിക്കുന്നു.
വാലന്റൈൻസ് ഡേയ്ക്ക് ഇനി ദിവസങ്ങൾ മാത്രമാണുള്ളത്. പ്രണയത്തിൽ ദിനത്തിൽ ആദ്യം പലരുടെയും മനസിൽ ഓടി എത്തുന്നത് റോസാപ്പൂക്കൾ തന്നെയാകും. റോസാപ്പൂക്കളുടെ വ്യത്യസ്ത നിറങ്ങൾക്ക് സവിശേഷമായ പ്രാധാന്യമുണ്ട്. നിങ്ങളുടെ ഇഷ്ട നിറത്തിലുള്ള പൂക്കൾ നിങ്ങൾക്ക് തിരഞ്ഞെടുക്കാം.
ഫെബ്രുവരി 7 മുതലാണ് വാലന്റൈൻസ് ഡേ ആഘോഷങ്ങൾ തുടങ്ങുന്നത്. പ്രണയത്തിന്റെ പ്രതീകമായ ചുവന്ന റോസാ പുഷ്പത്തെ ഓർമിപ്പിക്കുന്ന റോസ് ഡേ ആണ് ഫെബ്രുവരി 7 ന്.
വ്യത്യസ്ത തരം റോസാപ്പൂക്കൾ നൽകി സ്നേഹിക്കുന്നവരോട് പ്രണയം തുറന്ന് പറയുന്നു. ഓരോ റോസ് നിറവും വ്യത്യസ്ത വികാരങ്ങളെ സൂചിപ്പിക്കുന്നു. ചുവന്ന റോസാപ്പൂക്കൾ എല്ലായ്പ്പോഴും യഥാർത്ഥ സ്നേഹത്തിന്റെ പ്രതീകമാണ്. നിങ്ങൾ സ്നേഹിക്കുന്നയാൾക്ക് ചുവന്ന റോസാപ്പൂക്കൾ സമ്മാനമായി നൽകാം.
നിങ്ങളുടെ ജീവിതത്തിൽ നിങ്ങൾ ആഗ്രഹിക്കുന്ന ആളുകൾക്ക് പിങ്ക് റോസാപ്പൂക്കൾ സമ്മാനിക്കാം. ഈ നിറം അഭിനന്ദനം, സന്തോഷം, നന്ദി എന്നിവയെ പ്രതിനിധീകരിക്കുന്നു. വെളുത്ത റോസാപ്പൂക്കൾ മനോഹരം മാത്രമല്ല, ജീവിതത്തിൽ ഒരു പടി മുന്നോട്ട് പോകുന്നതിന്റെ സൂചന കൂടിയാണ്.
റോസ് ഡേയിൽ പ്രിയപ്പെട്ടവർക്കായി സ്നേഹത്തിൽ നിറഞ്ഞ സന്ദേശങ്ങൾ അയക്കാം...
ഭൂമിയുടെ ആഴം, ആകാശത്തിന്റെ ഉയരം, നിങ്ങളോടുള്ള ഞങ്ങളുടെ സ്നേഹം എന്നിങ്ങനെ പലതും ഈ ലോകത്ത് അളക്കാൻ കഴിയില്ല. ഹാപ്പി റോസ് ഡേ...
യഥാർത്ഥ സ്നേഹം ചെറിയ റോസാപ്പൂക്കൾ പോലെയാണ്, മധുരവും ചെറിയ അളവിൽ സുഗന്ധവുമാണ്...' - അന ക്ലോഡിയ ആന്റ്യൂൺസ്.
'ജീവിതത്തോടുള്ള തീക്ഷ്ണതയും അഭിനിവേശവും അപാരമായ സ്നേഹവും എന്നേക്കും നിങ്ങളോടൊപ്പം നിലനിൽക്കട്ടെ..'. ഹാപ്പി റോസ് ഡേ...
'നിങ്ങൾ പൂന്തോട്ടത്തിലേക്ക് വരില്ലേ? എന്റെ റോസാപ്പൂക്കൾ നിങ്ങളെ കാണാൻ ഞാൻ ആഗ്രഹിക്കുന്നു...' - റിച്ചാർഡ് ബ്രിൻസ്ലി ഷെറിഡൻ.
' നിങ്ങളുടെ റോസാപ്പൂവിനായി നിങ്ങൾ ചെലവഴിച്ച സമയമാണ് അവളെ വളരെ പ്രധാനപ്പെട്ടതാക്കുന്നത്...' - അന്റോയിൻ ഡി സെന്റ്
ചർമ്മസംരക്ഷണത്തിന് സഹായിക്കുന്ന അഞ്ച് ആയുർവേദ ചേരുവകൾ