വ്യത്യസ്തനായൊരു ഹെയര്‍ സ്റ്റൈലിസ്റ്റിന്‍റെ വീഡിയോ ആണ് ഇക്കൂട്ടത്തില്‍ ഏറെ ശ്രദ്ധ നേടുന്നത്. ന്യൂയോര്‍ക്കിലാണ് ഇദ്ദേഹത്തിന്‍റെ സലൂണുള്ളത്. ഫ്രാൻസിസ്കോ ഒലിവെറ എന്നാണിദ്ദേഹത്തിന്‍റെ പേര്.
സോഷ്യല്‍ മീഡിയയില്‍ ദിവസവും എണ്ണമറ്റ വീഡിയോകളാണ് നമ്മുടെ കണ്‍മുന്നിലേക്ക് വരാറ്. ഇതില്‍ മേക്കപ്പ്, സ്കിൻ കെയര്‍, ഹെയര്‍ കെയര്‍ എല്ലാം ബന്ധപ്പെട്ട് ധാരാളം കണ്ടന്‍റുകള്‍ വരാറുണ്ട്. ഈ വിഷയങ്ങളിലെല്ലാം അറിവ് നേടി, പ്രാവീണ്യം തെളിയിച്ച വിദഗ്ധര്‍ മുതല്‍ വ്ളോഗര്‍മാര്‍ വരെ ഇങ്ങനെയുള്ള വീഡിയോകള്‍ പങ്കുവയ്ക്കാറുണ്ട്.
ഒരുപോലുള്ള ധാരാളം കണ്ടന്‍റുകള്‍ക്ക് ഇടയില്‍ പക്ഷേ, ഒന്നിനോടും നമുക്ക് പ്രത്യേക ഇഷ്ടമോ അടുപ്പമോ തോന്നണമെന്നില്ല. വ്യത്യസ്തത അനുഭവപ്പെടാതായാല്‍ അത് കാഴ്ചയെയും ആസ്വാദനത്തെയുമെല്ലാം ബാധിക്കുകയും ചെയ്യാം.
undefined
എന്നാലിപ്പോഴിതാ വ്യത്യസ്തനായൊരു ഹെയര്‍ സ്റ്റൈലിസ്റ്റിന്‍റെ വീഡിയോ ആണ് ഇക്കൂട്ടത്തില്‍ ഏറെ ശ്രദ്ധ നേടുന്നത്. ന്യൂയോര്‍ക്കിലാണ് ഇദ്ദേഹത്തിന്‍റെ സലൂണുള്ളത്. ഫ്രാൻസിസ്കോ ഒലിവെറ എന്നാണിദ്ദേഹത്തിന്‍റെ പേര്.
ഒലിവെറയുടെ പ്രത്യേകത എന്താണെന്നല്ലേ? ഇദ്ദേഹത്തിന്‍റെ കസ്റ്റമേഴ്സ് സാധാരണക്കാര്‍ അല്ല. പൊള്ളലേറ്റതിനെ തുടര്‍ന്ന് മുടി നഷ്ടപ്പെട്ടവരാണ് ഇദ്ദേഹത്തിന്‍റെ അരികിലേക്ക് മേക്കോവറിനായി വരുന്നത്. ഇതാണ് ഒലിവെറയുടെ പ്രത്യേകത.
പൊള്ളലേറ്റ് മുടി നഷ്ടപ്പെട്ടവര്‍ക്ക് പിന്നീട് മുടി വരാൻ പ്രയാസമാണ്. അതിനാല്‍ തന്നെ കൃത്രിമമായി വച്ചുപിടിപ്പിക്കുകയെന്നതാണ് ഓപ്ഷൻ. എന്നാല്‍ അതിനും പിരിമിതികളുണ്ട്. പരുക്കേറ്റ ഇടമായതിനാല്‍ തന്നെ എന്തെങ്കിലും തരത്തിലുള്ള വിഗ്ഗൊന്നും ഇവര്‍ക്ക് പിടിപ്പിക്കാൻ പറ്റില്ല. ഓരോരുത്തരുടെയും ആരോഗ്യാവസ്ഥയും മറ്റും കണക്കിലെടുത്ത് പ്രത്യേകമായി തന്നെ വിഗ്ഗ് തയ്യാറാക്കണം. ഇത് നിസാരമായ ജോലിയേ അല്ല.
ഇപ്പോള്‍ പൊള്ളലേറ്റതിനെ തുടര്‍ന്ന് മുടി നഷ്ടപ്പെട്ട ഒരു ബാലന് വിഗ്ഗ് വച്ചുനല്‍കുന്ന ഒലിവെറയുടെ വീഡിയോ ആണ് വൈറലായിരിക്കുന്നത്. സെലിബ്രിറ്റികളടക്കം നിരവധി പേരാണ് ഇതിന് കമന്‍റിടുന്നത്. അഭിനന്ദനാര്‍ഹമായ കാര്യമാണ് ഇദ്ദേഹം ചെയ്യുന്നതെന്നും, ആരും ചെയ്യാതിരിക്കുന്ന ഒന്ന് ഏറ്റെടുത്ത് ചെയ്യാനുള്ള ആര്‍ജ്ജവം ഒലിവെറക്ക് ഉണ്ടെന്നും അഭിനന്ദിച്ചുകൊണ്ട് നിരവധി പേര്‍ കുറിച്ചിരിക്കുന്നു.
മുടി വച്ചുകൊടുക്കുന്നത് മാത്രമല്ല, കസ്റ്റമേഴ്സിനോടുള്ള ഇദ്ദേഹത്തിന്‍റെ കരുതലും സ്നേഹവും വീഡിയോ കാണുന്നവരെ കീഴടക്കും. വിഗ് വച്ചതിന് ശേഷം സന്തോഷപൂര്‍വം ബാലൻ ഒലിവെറയെ ആലിംഗനം ചെയ്യുന്ന ദൃശ്യം ഇതിന് തെളിവാണെന്ന് വീഡിയോ കണ്ടവരെല്ലാം ചൂണ്ടിക്കാട്ടുന്നു.
വീഡിയോ കാണാം...
Also Read:- 'ഇങ്ങനെയൊരു മുറിയില്‍ താമസിക്കാൻ ആര് വരും?'; അത്ഭുതക്കാഴ്ചയായി വീഡിയോ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-