ക്യാൻസര്‍ ബാധിച്ചൊരു യുവതിയുടെ മുടി നീക്കം ചെയ്യുന്ന ഹെയര്‍ സ്റ്റൈലിസ്റ്റായ യുവാവിനെയാണ് വീഡിയോയില്‍ കാണുന്നത്. ക്യാൻസര്‍ ബാധിതയായ യുവതി തന്‍റെ ദുഖം കടിച്ചമര്‍ത്തിക്കൊണ്ടാണ് മുടി എടുക്കുന്നതിനായി ഇരിക്കുന്നത്. ഇത് യുവാവ് നല്ലരീതിയില്‍ മനസിലാക്കുന്നുമുണ്ട്.
നിത്യവും സോഷ്യല്‍ മീഡിയയില്‍ ആയിരക്കണക്കിന് വീഡിയോകള്‍ പുതുതായി വരുന്നു. ഒരുപക്ഷേ ഇതിലും കൂടുതല്‍ വരുന്നുണ്ടാകാം. പല സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലുമായി നാം ദിവസവും കണ്ടുതീര്‍ക്കുന്ന വീഡിയോകള്‍ തന്നെ എത്ര!
എന്നാലിവയില്‍ മനസില്‍ തങ്ങിനില്‍ക്കുന്ന നമ്മെ സ്പര്‍ശിക്കുന്ന രംഗങ്ങള്‍ വളരെ കുറവായിരിക്കും. എങ്കിലും ഇടയ്ക്കെങ്കിലും ചില വീഡിയോകള്‍ നമുക്ക് ജീവിതത്തില്‍ പ്രതീക്ഷയോ വിശ്വാസമോ പകര്‍ന്നുതരാറുണ്ട്.
അത്തരത്തിലൊരു വീഡിയോയിലേക്കാണിനി നിങ്ങളുടെ കാഴ്ചയെ ക്ഷണിക്കുന്നത്. ഇത് എപ്പോള്‍- എവിടെ വച്ച് പകര്‍ത്തിയ വീഡിയോ ആണെന്നത് വ്യക്തമല്ല. ഇതില്‍ക്കാണുന്ന യുവതിയും യുവാവും ആരാണെന്നതും അറിവില്ല. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഈ വീഡിയോ ട്വിറ്ററില്‍ വ്യാപകമായി പങ്കുവയ്ക്കപ്പെട്ടിരുന്നു. അമ്പത് ലക്ഷത്തിലധികം പേര്‍ ഇത് രണ്ട് ദിവസത്തിനുള്ളില്‍ കാണുകയും ചെയ്തിരിക്കുന്നു.
ഒരിക്കലെങ്കിലും ഈ വീഡിയോ കണ്ട ആരും പിന്നീടിത് മറന്നുപോകില്ല. അതുകൊണ്ട് തന്നെയാണ് ലക്ഷക്കണക്കിന് പേര്‍ ഇത് കണ്ടിരിക്കുന്നതും പങ്കുവച്ചിരിക്കുന്നത്.
ക്യാൻസര്‍ ബാധിച്ചൊരു യുവതിയുടെ മുടി നീക്കം ചെയ്യുന്ന ഹെയര്‍ സ്റ്റൈലിസ്റ്റായ യുവാവിനെയാണ് വീഡിയോയില്‍ കാണുന്നത്. ക്യാൻസര്‍ ബാധിതയായ യുവതി തന്‍റെ ദുഖം കടിച്ചമര്‍ത്തിക്കൊണ്ടാണ് മുടി എടുക്കുന്നതിനായി ഇരിക്കുന്നത്. ഇത് യുവാവ് നല്ലരീതിയില്‍ മനസിലാക്കുന്നുമുണ്ട്.
മുടി അല്‍പാല്‍പമായി തീര്‍ത്തും ഷേവ് ചെയ്തെടുക്കുകയാണിദ്ദേഹം. ഇതിനിടെ സങ്കടം സഹിക്കാനാകാതെ കരഞ്ഞുപോവുകയാണ് യുവതി. ഇത് കണ്ട് ദുഖം പിടിച്ചുവച്ചുകൊണ്ടാണ് യുവാവ് തന്‍റെ ജോലി ചെയ്യുന്നത്. അവസാനമാകുമ്പോഴേക്ക് കണ്ണാടിയില്‍ മുടിയില്ലാത്ത തന്‍റെ രൂപം കാണാൻ പോലും സാധിക്കാനാകാത്ത വിധം തകര്‍ന്നപോകുന്നുണ്ട് യുവതി.
എന്നാല്‍ അങ്ങേയറ്റം സ്നേഹത്തോടും കരുതലോടും സഹാനുഭൂതിയോടും കൂടി ഇടയ്ക്കുവച്ച് യുവതിയുടെ തലയില്‍ ഉമ്മ വയ്ക്കുകയാണ് യുവാവ്. മുടി പൂര്‍ണമായി നീക്കം ചെയ്തുകഴിയുമ്പോള്‍ ഇവര്‍ മുഖം പൊത്തി കരയുകയാണ്. ഇതോടെ ഇവരെ ചേര്‍ത്തുപിടിച്ച് ആശ്വസിപ്പിക്കുകയാണ് ഇദ്ദേഹം. തുടര്‍ന്ന് ഈ യുവാവ് ചെയ്ത സംഗതിയാണ് ഏവരെയും അതിശയിപ്പിക്കുന്നത്.
യുവതിയുടെ മുടി നീക്കം ചെയ്ത അതേ ട്രിമ്മറുപയോഗിച്ച് ഇവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതിനായി, ഇവരെ ആശ്വസിപ്പിക്കുന്നതിനായി സ്വന്തം മുടിയും ഇദ്ദേഹം നീക്കം ചെയ്യുകയാണ്. ഇത് കണ്ട് യുവതി സ്തബ്ധയാകുന്നതും ദുഖത്തിനിടയിലും ആ കരുതലില്‍ അലിഞ്ഞുപോകുന്നതും വീഡിയോയില്‍ കാണാം. ഹൃദയത്തില്‍ തൊടുന്ന രംഗമെന്ന് തന്നെയാണ് വീഡിയോ കണ്ട മിക്കവരും ഇതെക്കുറിച്ച് കമന്‍റിട്ടിരിക്കുന്നത്. മനുഷ്യത്വം എന്താണെന്നും മനുഷ്യര്‍ എങ്ങനെയാണ് പരസ്പരം ആശ്രയവും തണലും പ്രതീക്ഷയും ആകുന്നതെന്നും ഓര്‍മ്മപ്പെടുത്തുന്നതാണ് വീഡിയോ എന്നും ഏവരും കുറിച്ചിരിക്കുന്നു.
വീഡിയോ...
No one fights alone!
He shaves off his own hair in solidarity with a cancer patient. pic.twitter.com/1sjLKKjnHO