തലമുടി കൊഴിച്ചിലിനും താരന്‍ കാരണമാകാം. പല കാരണങ്ങൾ കൊണ്ടും താരൻ ഉണ്ടാകാം. കേശ സംരക്ഷണത്തില്‍ കുറച്ചധികം ശ്രദ്ധിച്ചാല്‍ തന്നെ താരനെ തടയാന്‍ സാധിക്കും.
നിസ്സാരക്കാരനാണെങ്കിലും താരന്‍ കുറച്ചൊന്നുമല്ല പലരെയും ബുദ്ധിമുട്ടിക്കുന്നത്. താരൻ കൊഴിഞ്ഞു വീഴുന്നത് പലരിലും ആത്മവിശ്വാസക്കുറവിന് വരെ കാരണമാകാറുണ്ട്. തലമുടി കൊഴിച്ചിലിനും താരന്‍ കാരണമാകാം. പല കാരണങ്ങൾ കൊണ്ടും താരൻ ഉണ്ടാകാം. കേശ സംരക്ഷണത്തില്‍ കുറച്ചധികം ശ്രദ്ധിച്ചാല്‍ തന്നെ താരനെ തടയാന്‍ സാധിക്കും.
തലമുടി സംരക്ഷണത്തിനായി വീട്ടില്‍ തന്നെ തയ്യാറാക്കാവുന്ന ചില ഹെയര്‍ മാസ്ക്കുകളുണ്ട്. അത്തരത്തില്‍ താരന്‍ അകറ്റാനും തലമുടി വളരാനും സഹായിക്കുന്ന ചില ഹെയര്‍ പാക്കുകളെ പരിചയപ്പെടാം.
undefined
ഒന്ന്...
തലമുടിയുടെ പല പ്രശ്‌നങ്ങള്‍ക്കുമുള്ള നല്ലൊരു മരുന്നാണ് ഉലുവ. ഉലുവയിലെ അമിനോ ആസിഡുകളാണ് മുടിവളര്‍ച്ചയ്ക്കു സഹായിക്കുന്നത്.താരന്‍ അകറ്റാനും ഉലുവ സഹായിക്കും. ഇതിനായി ആദ്യം ഒരു കപ്പ് ഉലുവ ഒരു രാത്രി മുഴുവൻ വെള്ളത്തിൽ മുക്കിവയ്ക്കുക. അടുത്ത ദിവസം രാവിലെ ഇതെടുത്ത് നന്നായി അരച്ചെടുക്കുക. അതിലേക്ക് ഒരു മുട്ടയുടെ മഞ്ഞ ചേർത്ത് നന്നായി യോജിപ്പിക്കുക. ശേഷം ഈ മിശ്രിതം ശിരോചർമ്മത്തിൽ പുരട്ടി നന്നായി മസാജ് ചെയ്യുക. 30 മിനിറ്റിന് ശേഷം ഷാംമ്പൂ ഉപയോഗിച്ച് കഴുകാം.
രണ്ട്...
കറ്റാര്‍വാഴയും തലമുടി സംരക്ഷണത്തിന് നല്ലതാണ്. ഇതിനായി കറ്റാര്‍വാഴ ജെല്ലിലേയ്ക്ക് നെല്ലിക്ക ചേര്‍ത്ത് നല്ലതുപോലെ അരയ്ക്കുക. ശേഷം ഇതിലേയ്ക്ക് മുട്ട ചേര്‍ത്തിളക്കാം. ഇനി ഈ മിശ്രിതം തലമുടിയുടെ വേരുകള്‍ മുതല്‍ അറ്റം വരെ പുരട്ടാം. 45 മിനിറ്റിന് ശേഷം കഴുകാം. തലമുടി കൊഴിച്ചില്‍ മാറുമെന്നു മാത്രമല്ല, നല്ല ആരോഗ്യമുള്ള മുടി ലഭിക്കാനും ഈ പാക്ക് സാഹിയിക്കും.
മൂന്ന്...
ഒരു പഴം ഉടച്ചതിലേയ്ക്ക് ഒരു ടീസ്പൂൺ ഒലീവ് ഓയിൽ മിക്സ് ചെയ്തു പേസ്റ്റ് രൂപത്തിലാക്കാം. ശേഷം ഇതിലേയ്ക്ക് ഒരു സ്പൂൺ തൈരും കൂടി ചേർത്ത് ഇളക്കാം. ഇനി ഈ മിശ്രിതം തലയിൽ നന്നായി തേച്ചു പിടിപ്പിക്കാം. അരമണിക്കൂറിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം.
നാല്...
ഒരു ടീസ്പൂണ്‍ തൈര്, കറുവേപ്പില ആറോ ഏഴോ എണ്ണം, രണ്ട് ഇഞ്ച് നീളമുള്ള ഇഞ്ചി ചതച്ചത് എന്നിവ നന്നായി മിശ്രിതമാക്കുക. 30 മിനിറ്റിന് ശേഷം ഈ മിശ്രിതം തലയോട്ടിയില്‍ പുരട്ടാം. 20 മിനിറ്റിന് ശേഷം ഷാംപൂ ഉപയോഗിച്ച് കഴുകി കളയാം. ആഴ്ചയില്‍ രണ്ട് തവണ വരെ ഇങ്ങനെ ചെയ്യാം.
Also Read: അടിവയറ്റിലെ കൊഴുപ്പ് എളുപ്പം കുറയ്ക്കാം; ചെയ്യേണ്ട ഒമ്പത് കാര്യങ്ങള്‍...