താരനും തലമുടി കൊഴിച്ചിലും തടയാന്‍ ഇതാ മൂന്ന് കിടിലൻ ഹെയർ പാക്കുകൾ...

By Web Team  |  First Published Jun 21, 2023, 7:13 PM IST

തലമുടി സംരക്ഷണത്തിനായി വീട്ടില്‍ തന്നെ തയ്യാറാക്കാവുന്ന ചില ഹെയര്‍ മാസ്ക്കുകളുണ്ട്. അത്തരത്തില്‍ താരന്‍ അകറ്റാനും തലമുടി വളരാനും സഹായിക്കുന്ന ചില ഹെയര്‍ പാക്കുകളെ പരിചയപ്പെടാം.


താരനും അതുമൂലമുണ്ടാകുന്ന തലമുടി കൊഴിച്ചിലുമാണ് ഇന്ന് പലരെയും അലട്ടുന്ന പ്രധാന പ്രശ്‌നങ്ങള്‍.  തലമുടി സംരക്ഷണത്തിനായി വീട്ടില്‍ തന്നെ തയ്യാറാക്കാവുന്ന ചില ഹെയര്‍ മാസ്ക്കുകളുണ്ട്. അത്തരത്തില്‍ താരന്‍ അകറ്റാനും തലമുടി വളരാനും സഹായിക്കുന്ന ചില ഹെയര്‍ പാക്കുകളെ പരിചയപ്പെടാം.

ഒന്ന്...

Latest Videos

undefined

ഉള്ളി നീര് തലയില്‍ പുരട്ടുന്നത് മുടി കൊഴിച്ചിലും താരനും അകറ്റാനും മുടി തഴച്ച് വളരാനും സഹായിക്കും. ഇതിനായി ഉള്ളി ചെറിയ കഷണങ്ങളായി മുറിച്ച് മിക്സിയിലിട്ട് നന്നായി അരച്ചെടുക്കാം. ഇങ്ങനെ കിട്ടുന്ന നീര്  തലമുടിയിലും തലയോട്ടിയിലും പുരട്ടാം. 

രണ്ട്...

കറ്റാര്‍വാഴ ജെല്ലിലേയ്ക്ക് നെല്ലിക്ക ചേര്‍ത്ത് നല്ലതുപോലെ അരയ്ക്കുക. ശേഷം ഇതിലേയ്ക്ക് മുട്ട ചേര്‍ത്തിളക്കാം. ഇനി ഈ മിശ്രിതം തലമുടിയുടെ വേരുകള്‍ മുതല്‍ അറ്റം വരെ പുരട്ടാം. 45 മിനിറ്റിന് ശേഷം കഴുകാം. തലമുടി കൊഴിച്ചില്‍ മാറുമെന്നു മാത്രമല്ല, നല്ല ആരോഗ്യമുള്ള മുടി ലഭിക്കാനും ഈ പാക്ക് സാഹിയിക്കും.

മൂന്ന്... 

ഒരു പഴം ഉടച്ചതിലേയ്ക്ക് ഒരു ടീസ്പൂൺ ഒലീവ് ഓയിൽ മിക്സ് ചെയ്തു പേസ്റ്റ് രൂപത്തിലാക്കാം. ശേഷം ഇതിലേയ്ക്ക് ഒരു സ്പൂൺ തൈരും കൂടി ചേർത്ത് ഇളക്കാം. ഇനി ഈ മിശ്രിതം തലയിൽ നന്നായി തേച്ചു പിടിപ്പിക്കാം. അരമണിക്കൂറിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം.

Also Read: മുഖത്തെ കറുത്ത പാടുകള്‍ എളുപ്പം അകറ്റാം; അടുക്കളയിലുള്ള ഈ നാല് ചേരുവകള്‍ മാത്രം മതി!

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!