ഉള്ള് കുറഞ്ഞ തലമുടിയാണോ? പരീക്ഷിക്കാം ഈ കിടിലന്‍ ഹെയര്‍ പാക്കുകള്‍...

By Web Team  |  First Published Feb 17, 2023, 2:36 PM IST

പല കാരണങ്ങള്‍ കൊണ്ടും തലമുടി കൊഴിച്ചില്‍ ഉണ്ടാകാം. ഇതിനായി പല വിധത്തിലുള്ള മരുന്നുകളും പലരും പരീക്ഷിച്ചിട്ടുണ്ടാകും.


ഉള്ള് കുറഞ്ഞ തലമുടി ആണ് പലരും നേരിടുന്ന ഒരു പ്രധാന പ്രശ്നം. പല കാരണങ്ങള്‍ കൊണ്ടും തലമുടി കൊഴിച്ചില്‍ ഉണ്ടാകാം. ഇതിനായി പല വിധത്തിലുള്ള മരുന്നുകളും പലരും പരീക്ഷിച്ചിട്ടുണ്ടാകും. എന്നാല്‍ തലമുടിക്ക് കൂടുതല്‍ സംരക്ഷണം നല്‍കുക എന്നതാണ് ഇതിനുള്ള ഏക പരിഹാരം.

ഉള്ള് കുറഞ്ഞ തലമുടിയുള്ളവര്‍ക്കായി പരീക്ഷിക്കാവുന്ന ചില ഹെയര്‍ പാക്കുകള്‍ എന്തൊക്കെയാണെന്ന് നോക്കാം...

Latest Videos

ഒന്ന്...

ഒരു അവോക്കാഡോ പഴം എടുത്ത് നന്നായി ഉടച്ച് അതിന്‍റെ  പൾപ്പ് എടുക്കുക. ശേഷം ഇതിലേയ്ക്ക് ഒരു ടേബിൾ സ്പൂൺ ഗ്രീൻ ടീയും ഒരു ടേബിൾ സ്പൂൺ ഉലുവ പൊടിയും ചേർക്കുക. ശേഷം ഈ മിശ്രിതം മുടിയിൽ  പുരട്ടുക. അരമണിക്കൂറിന് ശേഷം, വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് മുടി നന്നായി കഴുകുക.

രണ്ട്...

തലയോട്ടിയിലെ രക്തയോട്ടം വർധിപ്പിച്ച് തലമുടി നല്ല ആരോഗ്യത്തോടെ വളരാൻ കോഫി കൊണ്ടുള്ള ഹെയര്‍ മാസ്ക് സഹായിക്കും. ഇതിനായി 50 ഗ്രാം കാപ്പിപ്പൊടി 230 മില്ലി വെള്ളത്തിൽ കലക്കി ഒരു ഗ്ലാസ് ബോട്ടിലിലാക്കി 24 മണിക്കൂർ ഫ്രിഡ്ജിൽ വയ്ക്കുക. ശേഷം ഇത് പുറത്തെടുത്ത് ഒരു വൃത്തിയുള്ള തുണി ഉപയോഗിച്ച് അരിച്ചെടുക്കാം. ശേഷം ഇതിനെ സ്പ്രേ ബോട്ടിലിലാക്കി രണ്ടാഴ്ചവരെ ഫ്രിഡ്ജിൽ സൂക്ഷിക്കാം. ഈ കോഫി മാസ്ക്  എല്ലാ ദിവസവും രണ്ട് നേരം തലയോട്ടിയിൽ തേച്ചുപിടിപ്പിക്കാം. ശേഷം ഒരു ടൗവ്വലോ മറ്റോ ഉപയോഗിച്ച് മുടി കവർചെയ്യാം. 20 മിനിറ്റിന് ശേഷം ഷാംപൂ ഉപയോഗിച്ച് തല വൃത്തിയാക്കാം.

മൂന്ന്...

കഞ്ഞിവെള്ളത്തിൽ അൽപം ഉലുവ ചേർത്ത് തലമുടി കഴുകുന്നതും നല്ലതാണ്. ആഴ്ചയിൽ മൂന്നോ നാലോ തവണ ഇങ്ങനെ ചെയ്യുന്നത് മുടികൊഴിച്ചിൽ കുറയ്ക്കാനും താരൻ അകറ്റാനും മുടി വളരാനും സഹായിക്കും.

നാല്...

ഉള്ളി നീര് തലയില്‍ പുരട്ടുന്നത് മുടി കൊഴിച്ചിലും താരനും അകറ്റാനും മുടി തഴച്ച് വളരാനും സഹായിക്കും. ഇതിനായി ഉള്ളി ചെറിയ കഷണങ്ങളായി മുറിച്ച് മിക്സിയിലിട്ട് നന്നായി അരച്ചെടുക്കാം. ശേഷം ഇങ്ങനെ കിട്ടുന്ന നീര്  തലമുടിയിലും തലയോട്ടിയിലും പുരട്ടാം. പതിവായി ചെയ്യുന്നത് ഫലം നല്‍കും.

Also Read: മലൈകയ്ക്ക് സുഹൃത്തിന്‍റെ വക ഹോംലി ഫുഡ് ട്രീറ്റ്; ചിത്രം

click me!