തലമുടി കൊഴിച്ചില്‍ തടയാനും മുടി തഴച്ച് വളരാനും രണ്ട് ചേരുവകൾ കൊണ്ടൊരു കിടിലന്‍ ഹെയര്‍മാസ്ക് !

By Web Team  |  First Published May 10, 2023, 9:35 AM IST

മുടി കൊഴിച്ചിൽ, താരന്‍, ദുർബലമായ മുടി, മുടി പൊട്ടൽ, ഉള്ള് കുറഞ്ഞ മുടി, അകാല നര  എന്നിങ്ങനെയുള്ള ഒന്നിലധികം പ്രശ്നങ്ങളാണ് പലരും നേരിടുന്നത്. തലമുടി സംരക്ഷണത്തില്‍ കുറച്ചധികം ശ്രദ്ധിച്ചാല്‍ ഈ പ്രശ്നങ്ങളെ തടയാവുന്നതേയുള്ളൂ. അത്തരത്തില്‍ തലമുടി കൊഴിച്ചിലും താരനും അകറ്റാനും തലമുടിയുടെ ആരോഗ്യത്തിനും വളർച്ചയെയും പ്രോത്സാഹിപ്പിക്കുന്ന ഒരു ഹെയര്‍  മാസ്ക് പരിചയപ്പെടാം. 


നീളമുള്ള കരുത്തുറ്റ തലമുടി വേണമെന്ന് ആഗ്രഹിക്കാത്തവരായി ആരുമുണ്ടാകില്ല. എന്നാല്‍ മുടി കൊഴിച്ചിൽ, താരന്‍, ദുർബലമായ മുടി, മുടി പൊട്ടൽ, ഉള്ള് കുറഞ്ഞ മുടി, അകാല നര  എന്നിങ്ങനെയുള്ള ഒന്നിലധികം പ്രശ്നങ്ങളാണ് പലരും നേരിടുന്നത്. തലമുടി സംരക്ഷണത്തില്‍ കുറച്ചധികം ശ്രദ്ധിച്ചാല്‍ ഈ പ്രശ്നങ്ങളെ തടയാവുന്നതേയുള്ളൂ. അത്തരത്തില്‍ തലമുടി കൊഴിച്ചിലും താരനും അകറ്റാനും തലമുടിയുടെ ആരോഗ്യത്തിനും വളർച്ചയെയും പ്രോത്സാഹിപ്പിക്കുന്ന ഒരു ഹെയര്‍  മാസ്ക് പരിചയപ്പെടാം. രണ്ട്  ചേരുവകളാണ് ഈ മാസ്ക് തയ്യാറാക്കാന്‍ വേണ്ടത്. അതിലൊന്ന് കറ്റാര്‍വാഴ ജെല്ലും മറ്റൊന്ന് വെളിച്ചെണ്ണയുമാണ്. 

നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒരു അത്ഭുത സസ്യമാണ് കറ്റാര്‍വാഴ. കറ്റാർവാഴ തലയോട്ടിയിലെ കേടായ ചർമ്മകോശങ്ങളെ നന്നാക്കുകയും ഇവയിലെ ആന്‍റി ബാക്ടീരിയൽ ഗുണങ്ങള്‍ മുടി വളരാൻ സഹായിക്കുകയും ചെയ്യും. താരന്‍, തലചൊറിച്ചിൽ, തലമുടി കൊഴിച്ചില്‍ എന്നിവയൊക്കെ തടയാന്‍ കറ്റാര്‍വാഴ ബെസ്റ്റാണ്. കറ്റാർവാഴ  മുടിക്ക് കണ്ടീഷണറായും പ്രവർത്തിക്കും. കറ്റാർവാഴയിൽ പ്രോട്ടിയോലൈറ്റിക് എൻസൈമുകൾ അടങ്ങിയിട്ടുണ്ട്. ഇത് മുടിയുടെ ആരോഗ്യകരമായ വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും മുടി പൊട്ടിപോകാനുള്ള സാധ്യതയെ നിയന്ത്രിച്ചു നിർത്തുകയും മുടി കൊഴിച്ചിലിനെ തടയുകയും തിളക്കമുള്ള തലമുടി സമ്മാനിക്കുകയും ചെയ്യും.  

Latest Videos

undefined

മുടിയുടെ മിക്കവാറും എല്ലാ പ്രശ്‌നങ്ങൾക്കും വെളിച്ചെണ്ണ പ്രകൃതിദത്തമായ പ്രതിവിധിയാണ്. വെളിച്ചെണ്ണ മുടിക്ക് പ്രകൃതിദത്തമായ പോഷണം നൽകുന്നു. നീളവും കട്ടിയുള്ളതുമായ മുടി ലഭിക്കാനുള്ള പ്രകൃതിദത്തമായ ഒരു സൂത്രമാണിത്. താരൻ, അകാല നര പോലുള്ള പ്രശ്‌നങ്ങൾക്കെതിരെ പോരാടാനും ഇത് നിങ്ങളെ സഹായിക്കും. 

കറ്റാര്‍വാഴ ജെല്‍- വെള്ളിച്ചെണ്ണ ഹെയര്‍ മാസ്ക് തയ്യാറാക്കേണ്ട വിധം: 

ആദ്യം അര കപ്പ് വെളിച്ചെണ്ണയും രണ്ടോ മൂന്നോ ടേബിൾസ്പൂൺ കറ്റാർവാഴ ജെല്ലും എടുക്കുക. ശേഷം ഒരു സ്പൂണ്‍ ഉപയോഗിച്ച് ഇവയെ നന്നായി ഇളക്കുക. കുറച്ച് സമയത്തിന് ശേഷം ഈ മിശ്രിതം നല്ലൊരു പേസ്റ്റായി മാറുന്നത് കാണാം. ഇനി ഈ മിശ്രിതം  തലയോട്ടിയിൽ പുരട്ടി നന്നായി മസാജ് ചെയ്യാം. മുടിയുടെ വേരുകൾ മുതൽ അറ്റം വരെ ശരിയായി പുരട്ടണം. കുറച്ച് മണിക്കൂറുകള്‍ക്ക് ശേഷം മുടി കഴുകാം. ആഴ്ചയില്‍ രണ്ട് തവണ വരെ ഇത് പരീക്ഷിക്കാം.

Also Read: അകാലനര അകറ്റാം; ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ ഭക്ഷണങ്ങള്‍... 

 

click me!