ക്യാന്‍സര്‍ രോഗികള്‍ക്ക് വേണ്ടി മുടി ദാനം ചെയ്തു; പുതിയ ലുക്കില്‍ നടി കവിത

By Web Team  |  First Published Nov 11, 2021, 7:12 PM IST

കഴിഞ്ഞ ദിവസം തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ കവിത പങ്കുവച്ചൊരു വീഡിയോ ഏറെ ശ്രദ്ധ നേടിയിരുന്നു. ക്യാന്‍സര്‍ രോഗികള്‍ക്ക് വിഗ് നിര്‍മ്മാണത്തിനായി മുടി ദാനം ചെയ്യുകയാണെന്ന് അറിയിച്ചുകൊണ്ട്, മുടി മുറിച്ചുനല്‍കുന്നതിന്റെ വീഡിയോ ആയിരുന്നു കവിത പങ്കുവച്ചിരുന്നത്


ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് കവിത കൗശിക് ( Kavita Kaushik ). എഫ്‌ഐആര്‍ എന്ന സീരിയലിലൂടെയും മറ്റ് ഷോകളിലൂടെയുമെല്ലാം (TV Show ) പ്രശസ്തി നേടിയ നടിയാണ് കവിത. 

അഭിനയത്തിന് പുറമെ യോഗയിലാണ് കവിത തന്റെ കഴിവ് തെളിയിച്ചിട്ടുള്ളത്. ഒരുപക്ഷേ കവിതയെ സോഷ്യല്‍ മീഡിയയിലൂടെ അറിയുന്നവര്‍ക്കെല്ലാം യോഗാധ്യാപിക എന്ന നിലയിലായിരിക്കാം കവിതയെ കൂടുതല്‍ പരിചയം. 

Latest Videos

undefined

നാല്‍പതാം വയസിലും ഇരുപതുകളുടെ ചെറുപ്പത്തോടെ കവിത തുടരുന്നത് തന്നെ യോഗ പരിശീലനത്തിലൂടെയാണ്. യോഗയുടെ പ്രാധാന്യത്തെ കുറിച്ചും ഗുണങ്ങളെ കുറിച്ചുമെല്ലാം തന്റെ സോഷ്യല്‍ മീഡിയ പോസ്റ്റുകളിലൂടെ കവിത വാചാലയാകാറുണ്ട്. 

കഴിഞ്ഞ ദിവസം തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ കവിത പങ്കുവച്ചൊരു വീഡിയോ ഏറെ ശ്രദ്ധ നേടിയിരുന്നു. ക്യാന്‍സര്‍ രോഗികള്‍ക്ക് വിഗ് നിര്‍മ്മാണത്തിനായി മുടി ദാനം ചെയ്യുകയാണെന്ന് അറിയിച്ചുകൊണ്ട്, മുടി മുറിച്ചുനല്‍കുന്നതിന്റെ വീഡിയോ ആയിരുന്നു കവിത പങ്കുവച്ചിരുന്നത്. പുതിയ 'ലുക്ക്' കാത്തിരുന്ന് കാണൂ എന്നും കവിത കുറിച്ചിരുന്നു. 

 

 

ക്യാന്‍സര്‍ രോഗികള്‍ക്ക് ചികിത്സയുടെ ഭാഗമായി മുടി കൊഴിയാറുണ്ട്. ചികിത്സ കഴിഞ്ഞാല്‍ ഇത് പതിയെ ഭേദപ്പെട്ട്, പഴയനിലയിലേക്ക് മടങ്ങും. എങ്കിലും ചെറിയ കാലയളവിലേക്കാണെങ്കിലും മുടി മുഴുവനായി പോകുന്നത് മിക്കവരെയും മാനസികമായി ബാധിക്കാറുണ്ട്. 

അതിനാല്‍ തന്നെ ക്യാന്‍സര്‍ രോഗികള്‍ക്ക് വിഗ് നിര്‍മ്മിക്കുന്നതിലേക്ക് മുടി ദാനം ചെയ്യുന്നവരുണ്ട്. സെലിബ്രിറ്റികളാണെങ്കില്‍ മിക്കപ്പോഴും മുടി ദാനം ചെയ്യുന്നത് ആരാധകരമായി പങ്കുവയ്ക്കാറുമുണ്ട്. അത്തരത്തില്‍ കവിത പങ്കുവച്ച വീഡിയോയ്ക്ക് നിരവധി പേര്‍ അഭിനന്ദനം അറിയിച്ചെത്തുകയും ചെയ്തിരുന്നു. 

ഇപ്പോഴിതാ, തന്റെ പുതിയ 'ലുക്ക്' കൂടി പങ്കുവച്ചിരിക്കുകയാണ് കവിത. ഷോര്‍ട്ട് ഹെയറിലും സുന്ദരിയായിരിക്കുന്നു കവിതയെന്നാണ് സുഹൃത്തുക്കളുടെയും ആരാധകരുടെയും അഭിപ്രായം. വയലറ്റ് നിറത്തിലുള്ള സ്വിം സ്യൂട്ടാണ് കവിതയുടെ വേഷം. 

ചിത്രങ്ങള്‍ കാണാം...

 

 

 

 

Also Read:- ക്യാന്‍സര്‍ രോഗികള്‍ക്ക് തലമുടി ദാനം ചെയ്ത് മാധുരി ദീക്ഷിതിന്‍റെ മകന്‍; ഇതിനായി മുടി വളര്‍ത്തിയത് രണ്ട് വര്‍ഷം

click me!