നല്ലൊരു മോയിസ്ചറൈസിങ് ഷാമ്പൂവും കണ്ടീഷ്ണറും ഉപയോഗിക്കുന്നത് തലമുടിയുടെ വരള്‍ച്ചയെ തടയാന്‍ സഹായിക്കും. സിറം ഉപയോഗിക്കുന്നതും തലമുടി 'ഡ്രൈ' ആകുന്നത് തടയാന്‍ സഹായിക്കും.
വരണ്ട തലമുടിയാണ് ചിലരെ അലട്ടുന്ന പ്രശ്നം. പല കാരണങ്ങള്‍ കൊണ്ടും തലമുടി വരണ്ടുപോകാം. നല്ലൊരു മോയിസ്ചറൈസിങ് ഷാമ്പൂവും കണ്ടീഷ്ണറും ഉപയോഗിക്കുന്നത് തലമുടിയുടെ വരള്‍ച്ചയെ തടയാന്‍ സഹായിക്കും. സിറം ഉപയോഗിക്കുന്നതും തലമുടി 'ഡ്രൈ' ആകുന്നത് തടയാന്‍ സഹായിക്കും.
ചില ഹെയര്‍ പാക്കുകള്‍ ഉപയോഗിച്ചും തലമുടി 'ഡ്രൈ' ആകുന്നത് പരിഹരിക്കാം. അത്തരം ചില ഹെയര്‍ പാക്കുകളെ പരിചയപ്പെടാം:
undefined
ഒന്ന്
ഒരു റോബസ്റ്റ പഴം നന്നായി പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കണം. ശേഷം തൈര് ചേര്‍ത്ത് ഇവയെ മിശ്രിതമാക്കുക. ഇനി ഈ മിശ്രിതം മുടിയിൽ നന്നായി പുരട്ടിയതിന് ശേഷം മുടി കെട്ടി വെച്ച് ഒരു പ്ലാസ്റ്റിക് കവർ കൊണ്ട് മൂടുക. 20 മിനിറ്റ് മുതൽ 1 മണിക്കൂർ വരെ ഇങ്ങനെ വയ്ക്കാം. ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് തല കഴുകാം. മുടി മൃദുലവും ഈര്‍പ്പമുള്ളതുമാകാന്‍ ഇത് സഹായിക്കും. ആഴ്ചയിൽ ഒരു തവണ എങ്കിലും ഈ മാസ്ക് ഉപയോഗിക്കുന്നത് നല്ലതാണ്.
രണ്ട്
പഴുത്ത അവക്കാഡോയുടെ പള്‍പ്പും ഒരു ടേബിൾ സ്പൂൺ തേനും എടുത്ത് മിക്സ് ചെയ്യുക. ഇനി ഇതിലേയ്ക്ക് മുട്ടയുടെ വെള്ള പൊട്ടിച്ച് ഒഴിക്കുക. ഇത് നന്നായി അടിച്ചെടുക്കുക. ശേഷം ഇതിലേയ്ക്ക് ഏതാനും തുള്ളി ഓയില്‍ ചേര്‍ക്കാം. ഇനി ഈ മിശ്രിതം ശിരോചർമ്മത്തിലും തലമുടിയിലും തേച്ചുപിടിപ്പിക്കാം. 20 മിനിറ്റിനുശേഷം ചെറു ചൂടുവെള്ളത്തിൽ കഴുകാം. ആഴ്ചയില്‍ രണ്ടോ മൂന്നോ തവണയൊക്കെ ഇങ്ങനെ ചെയ്യാം.
മൂന്ന്
കറ്റാർവാഴ ജെല്ലും വെളിച്ചെണ്ണയും ചേര്‍ത്ത് മിശ്രിതമാക്കി തലമുടിയില്‍ പുരട്ടുന്നതും തലമുടിയുടെ വരള്‍ച്ച മാറാന്‍ സഹായിക്കും.
നാല്
കഞ്ഞിവെള്ളത്തില്‍ ഉലുവ കുതിര്‍ത്ത് തലയോട്ടിയില്‍ പുരട്ടുന്നതും മുടി വളരാന്‍ ഗുണം ചെയ്യും.
Also read: വണ്ണം കുറയ്ക്കാൻ സഹായിക്കും ഈ മഞ്ഞൾ പാനീയങ്ങൾ