അടിവയറ്റിലെ കൊഴുപ്പ് കുറയ്ക്കാന്‍ മാറ്റാം ഈ ഏഴ് ശീലങ്ങള്‍...

By Web Team  |  First Published Feb 24, 2023, 8:59 AM IST

ശരിയായ ഭക്ഷണരീതിയിലൂടെയും വ്യായാമത്തിലൂടെയും മാത്രമേ ഇത് പരിഹരിക്കാനാവൂ. നമ്മുടെ ചില ശീലങ്ങള്‍ മാറ്റിയാല്‍ തന്നെ ഒരു പരിധി വരെ വയറിലെ കൊഴുപ്പ് കുറയ്ക്കാം. 


കുടവയറാണ് ഇന്ന് പലരെയും അലട്ടുന്ന ഒരു പ്രശ്നം. വയറിന്റെ പലഭാഗങ്ങളിലായി അടിഞ്ഞുകൂടുന്ന കൊഴുപ്പ് പലരുടെയും തീര്‍ത്താല്‍ തീരാത്ത പരാതിയാണ്. കുടവയർ അഭംഗി മാത്രമല്ല ആരോഗ്യത്തിനും അപകടകരമാണ്.  ശരിയായ ഭക്ഷണരീതിയിലൂടെയും വ്യായാമത്തിലൂടെയും മാത്രമേ ഇത് പരിഹരിക്കാനാവൂ. നമ്മുടെ ചില ശീലങ്ങള്‍ മാറ്റിയാല്‍ തന്നെ ഒരു പരിധി വരെ വയറിലെ കൊഴുപ്പ് കുറയ്ക്കാം. 

വയറിലെ കൊഴുപ്പ് കുറയ്ക്കാന്‍ മാറ്റേണ്ട ചില ശീലങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം... 

Latest Videos

ഒന്ന്...

വയര്‍ കുറയ്ക്കാന്‍ ആഗ്രഹമുണ്ടെങ്കിലും പലരും കൊഴുപ്പും പഞ്ചസാരയും അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കാറില്ല. ഈ ശീലം മാറ്റിയാല്‍ തന്നെ, ഒരു പരിധി വരെ വയറിലെ കൊഴുപ്പ് നമ്മുക്ക് കുറയ്ക്കാം. 

രണ്ട്...

ജങ്ക് ഫുഡിന്‍റെ ഫാനായ ധാരാളം പേരുണ്ടാകും. എന്നാല്‍ ഇതും വയര്‍ കുറയ്ക്കാന്‍ കാരണമാകും. അതിനാല്‍ ജങ്ക് ഫുഡിന് പകരം ധാരാളം പഴങ്ങളും പച്ചക്കറികളും ധാന്യങ്ങളും അടങ്ങിയ ആരോഗ്യകരമായ ഭക്ഷണങ്ങള്‍ കഴിക്കുക എന്നതും പ്രധാനമാണ്.  

മൂന്ന്...

പലര്‍ക്കും കഴിക്കുന്ന ഭക്ഷണത്തിലെ കലോറിയെ കുറിച്ച് വലിയ ധാരണയില്ല. കലോറി വളരെ കുറഞ്ഞ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുകയാണ് വയറിലെ കൊഴുപ്പ് കുറയ്ക്കാന്‍ നല്ലത്. 

നാല്... 

പ്രഭാത ഭക്ഷണം മുടക്കുന്നത് വിശപ്പ് കൂട്ടാനും അതുവഴി വണ്ണം കൂടാനും കാരണമാകും. രാവിലെ പ്രോട്ടീന്‍ ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ തന്നെ കഴിക്കുക. പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് വിശപ്പ് നിയന്ത്രിക്കാനും കലോറി അടങ്ങിയ ഭക്ഷണത്തെ കുറയ്ക്കാനും സഹായിക്കും. 

അഞ്ച്...

ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്താനും പലരും മറക്കാറുണ്ട്. ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് വിശപ്പ് നിയന്ത്രിക്കാനും കലോറിയുടെ ഉപയോഗം കുറയ്ക്കാനും  സഹായിക്കും. 

ആറ്...

വെള്ളം കുടിക്കാന്‍ പലര്‍ക്കും മടിയാണ്. വെള്ളം ധാരാളം കുടിക്കുന്നത് ഭാരം നിയന്ത്രിക്കുക മാത്രമല്ല മറ്റ് പല ആരോ​ഗ്യ​ഗുണങ്ങളും നൽകുന്നു.

ഏഴ്...

ഒരു വ്യായാമവുമില്ലാതെ അമിത വണ്ണമോ കുടവയറോ കുറയ്ക്കാനാകില്ല. അതിനാല്‍ ദിവസവും കുറഞ്ഞത് അര മണിക്കൂറെങ്കിലും വ്യായാമം ചെയ്യുകയും കുറച്ചുസമയം നടക്കുകയും ചെയ്താൽ വയറിന് ചുറ്റും കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയാം. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ  ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also Read: ശ്രദ്ധിക്കുക, ഈ ലക്ഷണങ്ങൾ വിറ്റാമിൻ ബി6 കുറയുന്നതിന്‍റേതാകാം...

click me!