അഹമദാബാദിൽ സംഘടിപ്പിച്ച ഉർവശിയുടെ കച്ചേരിക്കിടെയാണ് വൈറലായ 'നോട്ട് മഴയുണ്ടായത്'. സ്വന്തം ഇൻസ്റ്റഗ്രാം പേജിലൂടെയാണ് വൈറൽ വീഡിയോ അവർ പുറത്തുവിട്ടത്.
ഗുജറാത്തി നാടോടി ഗായിക ഉർവശി റദാദിയ(Urvashi Radadiya) അടുത്തിടെ തന്റെ ഒരു സ്‌റ്റേജ് പ്രകടനത്തിന്റെ വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നു. ഹാർമോണിയം (harmonium) വായിച്ചു കൊണ്ട് സ്റ്റേജിലിരുന്ന് ഉർവശി പാട്ട് പാടുന്നതും ഒരു സംഘം ആളുകൾ അവരെ കറൻസി നോട്ടുകൾ (currency notes) കൊണ്ട് മൂടുന്നതുമാണ് വീഡിയോയിലുള്ളത്.
ഉർവശി അവരുടെ ഹാർമോണിയത്തിൽ നിന്ന് നോട്ടുകൾ നീക്കം ചെയ്ത് പ്രകടനം തുടർന്നു. പിന്നീട് അതേയാൾ തന്നെ ഗായികയുടെ മേൽ 500 രൂപയുടെ നോട്ടുകൾ ഓരോന്നായി വർഷിക്കുന്നതും വീഡിയോയിൽ കാണാം. ഗുജറാത്തി നാടൻകലാ രംഗത്തെ രാജ്ഞിയെന്നാണ് അവർ അറിയപ്പെടുന്നതും.
undefined
അഹമദാബാദിൽ സംഘടിപ്പിച്ച ഉർവശിയുടെ കച്ചേരിക്കിടെയാണ് വൈറലായ 'നോട്ട് മഴയുണ്ടായത്'. സ്വന്തം ഇൻസ്റ്റഗ്രാം പേജിലൂടെയാണ് വൈറൽ വീഡിയോ അവർ പുറത്തുവിട്ടത്. സംസ്ഥാനത്തെ ഏറ്റവും പ്രശസ്തയായ നാടൻപാട്ട് കലാകാരിയാണ് ഉർവശി. വീഡിയോയ്ക്ക് താഴേ നിരവധി വ്യത്യസ്ത കമന്റുകൾ ആളുകൾ പോസ്റ്റ് ചെയ്തു.