'പുല്ലിന്‍റെ കറ' പിടിച്ച ജീൻസുമായി ആഡംബര ഫാഷൻ ബ്രാൻഡ്; വില കേട്ട് അമ്പരന്ന് സോഷ്യല്‍ മീഡിയ

By Web Team  |  First Published Sep 23, 2020, 3:27 PM IST

വിന്‍റര്‍ കളക്‌ഷന്‍റെ ഭാഗമായാണ് പുല്ലിന്റെ കറ പോലെ ഡിസൈനുളള ജീൻസ് ഗൂച്ചി അവതരിപ്പിച്ചത്.


ഇറ്റാലിയൻ ആഡംബര ബ്രാൻഡായ ഗൂച്ചിയുടെ പുത്തന്‍ ജീന്‍സാണ് ഫാഷന്‍ ലോകത്തെ ഇപ്പോഴത്തെ ചര്‍ച്ചാവിഷയം. 'പുല്ലിന്റെ കറ'യുള്ള ജീന്‍സാണ് ഇവിടത്തെ താരം. 

വിന്‍റര്‍ കളക്‌ഷന്‍റെ ഭാഗമായാണ് പുല്ലിന്റെ കറ പോലെ ഡിസൈനുളള ജീൻസ് ഗൂച്ചി അവതരിപ്പിച്ചത്. കാൽമുട്ടിന്റെ ഭാഗത്താണ് ഈ കറ സ്ഥാനം പിടിച്ചിട്ടുള്ളത്. ഓർഗാനിക് കോട്ടൻ കൊണ്ടുള്ള ഈ ജീൻസ് വൈഡ് ലെഗ് സ്റ്റൈലിലാണ് ഡിസൈൻ ചെയ്തിരിക്കുന്നത്.

Latest Videos

 

1,200 ഡോളർ ആണ് ഇതിന്‍റെ വില. അതായത്,  ഏകദേശം 88,290 ഇന്ത്യന്‍ രൂപ. 1,400 വിലയുള്ള ഇതിന്റെ മറ്റൊരു മോഡലും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. വിലകൂടുന്നതനുസരിച്ച് കൂടുതൽ പോക്കറ്റുകളും കറയും ഉണ്ടാകും.

Gucci denim overalls with grass stains. No. Just, no. pic.twitter.com/hs1SIT7zuj

— Becky, Baroness of Bunzy (@BeckyBunzy)

 

2019 ൽ ‘ചെളി പിടിച്ച’ ഡിസൈനിലുള്ള ഷൂസ് ആയിരുന്നു ഗൂച്ചി അവതരിപ്പിച്ചത്. 60,000 രൂപയായിരുന്നു അന്ന് അതിന്‍റെ വില.

 

Also Read: 'ജയിലിൽനിന്ന് പുറത്തിറങ്ങുമ്പോഴും സ്റ്റൈലിനൊരു കുറവും വേണ്ട' ; ഗുച്ചിയുടെ ഫുട്‌വെയറിന് വിമർശനം

click me!