വരന്‍റെ സുഹൃത്തുക്കള്‍ നല്‍കിയ സമ്മാനം ദേഷ്യത്തില്‍ വലിച്ചെറിയുന്ന ഒരു വധുവിന്‍റെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
വിവാഹവേദിയില്‍ അപ്രതീക്ഷിതമായി സംഭവിക്കുന്ന പല കാര്യങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. അടുത്തിടെയാണ് വിവാഹവേദിയില്‍ ഉറക്കം തൂങ്ങിയ വരന്‍റെ രസകരമായ വീഡിയോ സൈബര്‍ ലോകത്ത് ഹിറ്റായത്.
ഇപ്പോഴിതാ വരന്‍റെ സുഹൃത്തുക്കള്‍ നല്‍കിയ 'സമ്മാനം' ദേഷ്യത്തില്‍ വലിച്ചെറിയുന്ന ഒരു വധുവിന്‍റെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. വിവാഹവേദിയിൽ ഇരിക്കുന്ന ഒരു വരനെയും വധുവിനെയും ആണ് വീഡിയോയില്‍ കാണുന്നത്. ശേഷം വരന്‍റെ സുഹൃത്തുക്കള്‍ ആശംസകളുമായി വേദിയിലെത്തി.
ഒപ്പം ഒരു സമ്മാനവും നല്‍കി. വധു അപ്പോള്‍ തന്നെ ആ സമ്മാനം തുറന്നുനോക്കുകയും ചെയ്തു. 'ഫീഡിങ് ബോട്ടില്‍' ആയിരുന്നു ഉള്ളില്‍ ഉണ്ടായിരുന്നത്. ഈ തമാശ വധുവിന് രസിച്ചില്ല എന്നുമാത്രമല്ല, ദേഷ്യത്തില്‍ സമ്മാനം വലിച്ചെറിയുകയും ചെയ്തു.
രസകരമായ ഈ വീഡിയോ ഫേസ്ബുക്കിലൂടെയാണ് പ്രചരിക്കുന്നത്. വീഡിയോ ഇതുവരെ പത്ത് ലക്ഷത്തിലധികം ആളുകളാണ് കണ്ടത്. മൂന്ന് ലക്ഷത്തിലധികം ആളുകള്‍ വീഡിയോ ലൈക്ക് ചെയ്യുകയും ചെയ്തു.
Also Read: വധുവിന്‍റെ തോളിലേയ്ക്ക് ഉറങ്ങി വീഴുന്ന വരൻ; വൈറലായി വീഡിയോ...
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona