ഏവരും എന്താണ് സംഭവിക്കുന്നതെന്ന് ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ചിത്രകാരനായ വരൻ വരുണ്‍ ഒരു ക്യാൻവാസില്‍ പെയിന്‍റ് ചെയ്യാൻ തുടങ്ങുകയാണ്. ഏറെ ആസ്വദിച്ചാണ് ഇദ്ദേഹം പെയിന്‍റെ ചെയ്യുന്നത്. എന്നാല്‍ എന്താണ് പെയിന്‍റ് ചെയ്യുന്നതെന്ന് ആദ്യം വ്യക്തമാകുന്നേയില്ല.
സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന വീഡിയോകളില്‍ ഏറ്റവും കൂടുതലായി കാണപ്പെടുന്ന തരത്തിലുള്ള ഒന്നാണ് വിവാഹ വീഡിയോകള്‍. വിവാഹ ദിനത്തിലെ ആഘോഷങ്ങള്‍, വിവാഹവുമായി ബന്ധപ്പെട്ട വ്യത്യസ്തമായ ചടങ്ങുകള്‍, സുഹൃത്തുക്കളോ ബന്ധുക്കളോ ഒരുക്കുന്ന സര്‍പ്രൈസുകള്‍ എല്ലാം ഇത്തരത്തില്‍ വൈറലാകാറുണ്ട്.
എന്നാല്‍ ഇതില്‍ നിന്നെല്ലാം വളരെ വ്യത്യസ്തമായി വിവാഹദിനത്തില്‍ വധുവിന് വരൻ സമ്മാനിച്ചൊരു സര്‍പ്രൈസ് സമ്മാനത്തിന്‍റെ വീഡിയോ ആണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്. വധുവും വരനുമെല്ലാം വിവാഹവേഷത്തില്‍ തന്നെയാണ്. ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം കൂടെയുണ്ട്.
ഏവരും എന്താണ് സംഭവിക്കുന്നതെന്ന് ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ചിത്രകാരനായ വരൻ വരുണ്‍ ഒരു ക്യാൻവാസില്‍ പെയിന്‍റ് ചെയ്യാൻ തുടങ്ങുകയാണ്. ഏറെ ആസ്വദിച്ചാണ് ഇദ്ദേഹം പെയിന്‍റെ ചെയ്യുന്നത്. എന്നാല്‍ എന്താണ് പെയിന്‍റ് ചെയ്യുന്നതെന്ന് ആദ്യം വ്യക്തമാകുന്നേയില്ല.
അവസാനം വരച്ചുകഴിഞ്ഞ ചിത്രം തല തിരിച്ചുവയ്ക്കുമ്പോഴാണ് ഇത് വ്യക്തമാകുന്നത്. മറ്റൊന്നുമല്ല, തന്‍റെ വധുവായ പ്രാഥ വദാരിയയുടെ ചിത്രം തന്നെയാണ് വരുണ്‍ അല്‍പസമയം കൊണ്ട് ലൈവായി നിന്ന് വരച്ചിരിക്കുന്നത്.
ഇത് കണ്ടതും സന്തോഷം കൊണ്ട് അത്ഭുത്തിലാവുകയാണ് വധു. വളരെ വ്യത്യസ്തമായൊരു സമ്മാനം തന്നെയായി ഇതെന്നും, വരയ്ക്കാനുള്ള കഴിവോ അല്ലെങ്കില്‍ ക്രിയാത്മകമായ കഴിവുകളോ ഇങ്ങനെയുള്ള അവസരങ്ങളില്‍ ഇതുപോലെ ഉപയോഗിക്കാനെല്ലാം കഴിയുകയെന്നത് ഒരു അനുഗ്രഹമാണെന്നും വീഡിയോ കണ്ടവരെല്ലാം പറയുന്നു. ലക്ഷക്കണക്കിന് പേരാണ് ഈ വീഡിയോ ഇതിനോടകം തന്നെ കണ്ടിരിക്കുന്നത്. നിരവധി പേര്‍ ഇത് പങ്കുവയ്ക്കുകയും ചെയ്തിരിക്കുന്നു.
വീഡിയോ കാണാം...
കഴിഞ്ഞ ദിവസം രസകരമായ മറ്റൊരു വിവാഹ വീഡിയോ ഇതുപോലെ വൈറലായിരുന്നു. വരൻ വധുവിന്‍റെ കഴുത്തില്‍ വരണമാല്യം അണിയിക്കാൻ ശ്രമിക്കുമ്പോള്‍ വധു അനായാസേന പിന്നിലേക്ക് വലിയുകയാണ്. 180 ഡിഗ്രിയില്‍ ആര്‍ച്ച് പോലെ വളഞ്ഞുനില്‍ക്കുന്ന യുവതിയുടെ വീഡിയോ വലിയ രീതിയിലാണ് പങ്കുവയ്ക്കപ്പെട്ടത്.
Also Read:- വിവാഹ ഫോട്ടോഷൂട്ടിനിടെ അപ്രതീക്ഷിത സംഭവം; വീഡിയോ...