വധുവിന്‍റെ തോളിലേയ്ക്ക് ഉറങ്ങി വീഴുന്ന വരനെയാണ് വീഡിയോയില്‍ കാണുന്നത്. വരന്‍റെ സുഹൃത്തുക്കൾ ഇയാളെ നേരെ ഇരുത്താൻ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം.
വിവാഹവേദിയിൽ വച്ച് നടക്കുന്ന രസകരമായ നിമിഷങ്ങള്‍ പലപ്പോഴും സൈബര്‍ ലോകത്ത് വൈറലാകാറുണ്ട്. ഇപ്പോഴിതാ അത്തരമൊരു വീഡിയോ ആണ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നത്. വിവാഹവേദിയിൽ ഇരിക്കുന്ന ഒരു വരനെയും വധുവിനെയും ആണ് വീഡിയോയില്‍ കാണുന്നത്.
ശേഷം വധുവിന്‍റെ തോളിലേയ്ക്ക് ഉറങ്ങി വീഴുന്ന വരനെ കാണാം. വധുവാണെങ്കില്‍ വളരെ ഉത്സാഹത്തോടെ ഇരിക്കുമ്പോഴാണ് വരന്‍ ഇങ്ങനെ ഉറങ്ങി വീഴുന്നത്. വരന്‍റെ സുഹൃത്തുക്കൾ ഇയാളെ നേരെ ഇരുത്താൻ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം.
നിരഞ്‍ജൻ മഹാപത്ര എന്നയാൾ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോ ആണിത്. വീഡിയോ വൈറലായതോടെ രസകരമായ കമന്‍റുകളുമായി ആളുകളും രംഗത്തെത്തി.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona