വൈവിധ്യമാര്‍ന്ന വിവാഹാഘോഷങ്ങള്‍, അത് സന്തോഷം നല്‍കുന്നതാണെങ്കില്‍ കണ്ടുനില്‍ക്കുന്നതും ഏറെ ആഹ്ളാദകരം തന്നെയാണ്. അത്തരത്തിലൊരു കാഴ്ചയാണ് കഴിഞ്ഞ ദിവസം രാജസ്ഥാനിലെ ബര്‍മറില്‍ നിന്ന് പുറത്തുവന്നൊരു വീഡിയോയില്‍ കാണുന്നത്.
വിവാഹവുമായി ബന്ധപ്പെട്ട് ഓരോ നാട്ടിലും ഓരോ രീതിയിലുള്ള ചടങ്ങുകളും ആഘോഷങ്ങളുമെല്ലാമാണ് നടക്കുക. പ്രാദേശികമായ സാംസ്കാരിക വൈവിധ്യങ്ങള്‍ക്ക് പുറമെ വിവിധ സമുദായങ്ങളിലും വിവാഹവുമായി ബന്ധപ്പെട്ട ചടങ്ങുകളും ആഘോഷങ്ങളും വ്യത്യസ്തമായി വരാറുണ്ട്.
എന്തായാലും വൈവിധ്യമാര്‍ന്ന വിവാഹാഘോഷങ്ങള്‍, അത് സന്തോഷം നല്‍കുന്നതാണെങ്കില്‍ കണ്ടുനില്‍ക്കുന്നതും ഏറെ ആഹ്ളാദകരം തന്നെയാണ്. അത്തരത്തിലൊരു കാഴ്ചയാണ് കഴിഞ്ഞ ദിവസം രാജസ്ഥാനിലെ ബര്‍മറില്‍ നിന്ന് പുറത്തുവന്നൊരു വീഡിയോയില്‍ കാണുന്നത്.
undefined
കര്‍ഷക കുടുംബങ്ങളാണ് ഇവിടെ ഗ്രാമങ്ങളില്‍ അധികവും താമസിക്കുന്നത്. അങ്ങനെ പരമ്പരാഗതമായി കാര്‍ഷികവൃത്തി ചെയ്തുവരുന്നൊരു കുടുംബത്തിലെ അംഗമാണ് പ്രകാശ് ചൗധരി എന്ന യുവാവും. ഇദ്ദേഹം തന്‍റെ വിവാഹദിനത്തില്‍ 50 ട്രാക്ട്റുകളുടെ അകമ്പടിയോടെ ട്രാക്ടറോടിച്ച് വധുഗൃഹത്തിലേക്ക് പോകുന്നതാണ് വീഡിയോയിലുള്ളത്.
തന്‍റെ അച്ഛന്‍റെ വിവാഹത്തിന് അദ്ദേഹം ട്രാക്ടറിലാണ് പോയതെന്നും, അങ്ങനെ ചിന്തിച്ചപ്പോള്‍ തന്‍റെ വിവാഹത്തിനും അങ്ങനെ മതിയെന്ന് അച്ഛനും താനും മറ്റുള്ളവരുമെല്ലാം ചേര്‍ന്ന് തീരുമാനിച്ചതാണെന്നും പ്രകാശ് ചൗധരി പറയുന്നു. റോളി സ്വദേശിയായ മംമ്തയാണ് പ്രകാശിന്‍റെ വധു. വരന്‍റെ ഗ്രാമത്തില്‍ നിന്ന് 51 കിലോമീറ്റര്‍ അപ്പുറത്താണ് വധുവിന്‍റെ നാട്. അതുകൊണ്ട് തന്നെ ചെറിയ ഒരു യാത്ര ഇവര്‍ക്ക് ആവശ്യവുമായിരുന്നു.
വിവാഹത്തിനായി വധുവിന്‍റെ വീട്ടിലേക്ക് പുറപ്പെടുമ്പോള്‍ തങ്ങളുടെ കുടുംബത്തില്‍ തന്നെയുള്ള ട്രാക്ടറുകളാണ് ആദ്യം തയ്യാറായി വന്നിരുന്നതെന്നും പിന്നീട് കര്‍ഷകരായ സുഹൃത്തുക്കള്‍ കൂടി ട്രാക്ടറുകളിലെത്തിയതോടെയാണ് ഇതൊരു ട്രാക്ടര്‍ ഘോഷയാത്ര തന്നെ ആയി മാറിയതെന്നും പ്രകാശിന്‍റെ അച്ഛൻ ജീതാറാം പറയുന്നു.
'ആജ് തക്ക്' തയ്യാറാക്കിയ വീഡിയോ...
രാജസ്ഥാനില്‍ മുമ്പും ഇത്തരത്തില്‍ വിവാഹത്തിന് വധൂവരന്മാര്‍ ട്രാക്ടറില്‍ സഞ്ചരിക്കുന്ന ട്രെൻഡ് ഉള്ളതാണ്. എങ്കിലും ഇത്രയധികം ട്രാക്ടറുകള്‍ ജാഥയായി പോകുന്ന കാഴ്ച അപൂര്‍വം തന്നെയാണ്. അതിനാല്‍ തന്നെ പ്രകാശിന്‍റെ വിവാഹം മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും എല്ലാം ഏറെ ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്.
Also Read:- പുഴുക്കളെ തിന്നും സ്വന്തം മൂത്രം കുടിച്ചും ആമസോൺ കാട്ടില്‍ 31 ദിവസം അതിജീവിച്ച യുവാവ്!
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-