Viral Video : ടോയ് ട്രെയിന്‍ കളിക്കുന്ന വയോധികന്‍; ക്യൂട്ട് വീഡിയോ എന്ന് സൈബര്‍ ലോകം

By Web Team  |  First Published Dec 25, 2021, 3:29 PM IST

ഒരു വയോധികന്‍ ടോയ് ട്രെയിന്‍ സെറ്റ് വച്ച് കളിക്കുന്ന വീഡിയോ ആണിത്. ഒരു മേശയ്ക്ക്  മുന്നില്‍ കസേരയില്‍ ഇരിക്കുന്ന അപ്പുപ്പനെയാണ് വീഡിയോയില്‍ കാണുന്നത്. 


സാധാരണ ചെറിയ കുഞ്ഞുങ്ങളുടെ  രസകരമായ വീഡിയോകള്‍ (videos) എപ്പോഴും സോഷ്യല്‍ മീഡിയയില്‍ (social media) വൈറലാകാറുണ്ട്. കുട്ടികളുടെ പെരുമാറ്റങ്ങള്‍ കാണുന്നത് തന്നെ മനസിന് സന്തോഷവും സമാധാനവുമല്ലേ... എന്നാല്‍ ആളുകള്‍ വയസാകുന്നതനുസരിച്ച് കുട്ടികളെ പോലെ  പെരുമാറുമെന്നാണ് കേട്ടിട്ടുള്ളത്. 

സമാനമായ ഒരു ദൃശ്യമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഒരു വയോധികന്‍ ടോയ് ട്രെയിന്‍ സെറ്റ് വച്ച് കളിക്കുന്ന വീഡിയോ ആണിത്. ഒരു മേശയ്ക്ക്  മുന്നില്‍ കസേരയില്‍ ഇരിക്കുന്ന അപ്പുപ്പനെയാണ് വീഡിയോയില്‍ കാണുന്നത്. 

Latest Videos

ചില സ്വിച്ചുകള്‍ അമര്‍ത്തുമ്പോള്‍ ട്രെയിന്‍ ചലിച്ചുതുടങ്ങുന്നതും അത് വളരെ അസ്വദിച്ച് വീക്ഷിക്കുന്ന വയോധികനെയും വീഡിയോയില്‍ കാണാം. റെഡിറ്റിലൂടെയാണ് വീഡിയോ പ്രചരിക്കുന്നത്. വീഡിയോ വൈറലായതോടെ രസകരമായ കമന്‍റുകളുമായി ആളുകളും രംഗത്തെത്തി. ട്രെയിന്‍ കളിക്കാന്‍ പ്രത്യേകിച്ച് പ്രായം ഒന്നുമില്ലെന്നാണ് പലരുടെയും അഭിപ്രായം. 

വീഡിയോ കാണാം...

Also Read: വയോധികന് സ്‌നേഹ സമ്മാനം നല്‍കുന്ന അപരിചിതന്‍; വീഡിയോ വൈറല്‍

click me!