'ക്യൂട്ട് അമ്മൂമ്മ'യുടെ ആദ്യ വിമാനയാത്ര; വീഡിയോ വൈറലായതോടെ അമ്മൂമ്മ താരമായി

By Web Team  |  First Published Jan 21, 2023, 8:01 PM IST

ആകാൻഷ പരേഷര്‍ എന്ന യുവതിയുടെ അമ്മൂമ്മയാണിത്. ബഡി മമ്മി എന്ന പേരില്‍ ഇൻസ്റ്റഗ്രാമില്‍ പേജുണ്ടാക്കി ആകാൻഷയാണ് അമ്മൂമ്മയുടെ വീഡിയോകള്‍ പോസ്റ്റ് ചെയ്യുന്നത്. ആകാൻഷയുടെ വിവാഹത്തിന് പങ്കെടുക്കാനായി സ്വന്തം നാട്ടില്‍ നിന്ന് വിമാനത്തില്‍ പുറപ്പെടുന്ന ബഡി മമ്മിയുടെ വീഡിയോ ആണ് ഇതില്‍ ആദ്യം പങ്കുവച്ചിരിക്കുന്നത്.


പ്രായം ചെന്നവരെ കാണുമ്പോള്‍ പലപ്പോഴും കുഞ്ഞുങ്ങളെ ആണ് ഓര്‍മ്മ വരികയെന്ന് പൊതുവെ എല്ലാവരും അഭിപ്രായപ്പെടാറുണ്ട്. ഇത് സത്യമാണെന്ന് ചിലപ്പോഴെങ്കിലും തോന്നാത്തവര്‍ ഉണ്ടാകില്ലതാനും. ഈ അമ്മൂമ്മയുടെ വീഡിയോ കാണുമ്പോള്‍ തീര്‍ച്ചയായും അപ്പറഞ്ഞത് ശരിയാണെന്ന് പറയേണ്ടി വരും. അത്രയ്ക്ക് 'ക്യൂട്ട്' ആണ് എണ്‍പത്തിമൂന്നുകാരിയായ ഈ അമ്മൂമ്മ. 

ആകാൻഷ പരേഷര്‍ എന്ന യുവതിയുടെ അമ്മൂമ്മയാണിത്. ബഡി മമ്മി എന്ന പേരില്‍ ഇൻസ്റ്റഗ്രാമില്‍ പേജുണ്ടാക്കി ആകാൻഷയാണ് അമ്മൂമ്മയുടെ വീഡിയോകള്‍ പോസ്റ്റ് ചെയ്യുന്നത്. ആകാൻഷയുടെ വിവാഹത്തിന് പങ്കെടുക്കാനായി സ്വന്തം നാട്ടില്‍ നിന്ന് വിമാനത്തില്‍ പുറപ്പെടുന്ന ബഡി മമ്മിയുടെ വീഡിയോ ആണ് ഇതില്‍ ആദ്യം പങ്കുവച്ചിരിക്കുന്നത്. 

Latest Videos

ജീവിതത്തില്‍ ആദ്യമായാണ് ഇവര്‍ വിമാനത്തില്‍ കയറുന്നത്. അതിന്‍റെ കൗതുകവും സന്തോഷവുമെല്ലാം മുഖത്ത് കാണാം. എല്ലാവരോടും യാത്ര പറഞ്ഞ്, വാക്കറും പിടിച്ച് പതിയെ നടക്കുന്ന അമ്മൂമ്മയെ ആണ് വീഡിയോയുടെ ആദ്യം കാണുന്നത്. ശേഷം പിന്നെ കയ്യില്‍ ബോര്‍ഡിംഗ് പാസും പിടിച്ച് വിമാനത്തിലിരിക്കുകയാണ് കക്ഷി.

മുഖത്തെ ചിരിയും ആഹ്ളാദവുമെല്ലാം കുഞ്ഞുങ്ങളെ ഓര്‍മ്മിപ്പിക്കുന്നതാണ്. വിമാനമിറങ്ങിയ ശേഷം കാറില്‍ കിടന്നുറങ്ങിക്കൊണ്ട് പോകുന്ന അമ്മൂമ്മയെയും വീഡിയോയില്‍ കാണുന്നുണ്ട്. ഈ വീഡിയോ വൈറലായതോടെ കൂടെക്കൂടെ ആകാൻഷ അമ്മൂമ്മയുടെ വീഡിയോകള്‍ പങ്കുവച്ചുകൊണ്ടിരിക്കുന്നുണ്ട്. 

വിവാഹത്തിനുള്ള വിവിധ തയ്യാറെടുപ്പുകള്‍, വിവാഹത്തിന് പാടുന്ന പാട്ട്, കൊച്ചുമകളെ വാത്സല്യപൂര്‍വം കൊഞ്ചുന്നത്, സെല്‍ഫ് കെയര്‍ ടിപ്സ് എന്നിങ്ങനെ ബഡി മമ്മിയുടെ രസകരമായ വീഡിയോകള്‍ക്കെല്ലാം ഇപ്പോള്‍ കാഴ്ചക്കാരേറെയാണ്. വീട്ടില്‍ അമ്മൂമ്മമാരില്ലാത്തവര്‍ ഇവരുടെ വീഡിയോയ്ക്ക് താഴെ ഇങ്ങനെയൊരു അമ്മൂമ്മയെ കിട്ടാൻ കൊതി തോന്നുന്നുവെന്നും കുഞ്ഞുങ്ങളെ പോലുള്ള നിഷ്കളങ്കമായ ചിരിയും ഭാവപ്രകടനങ്ങളും തങ്ങളെ ഒരുപാട് സന്തോഷിപ്പിക്കുന്നുവെന്നുമെല്ലാം കമന്‍റുകളില്‍ പറയുന്നു.

ബഡി മമ്മിയുടെ വൈറലായ വിമാനയാത്ര കണ്ടുനോക്കൂ...

 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Badi Mummy (@thebadimummy)

Also Read:- ആനന്ദക്കണ്ണീരില്‍ അച്ഛൻ, അഭിമാനത്തോടെ മകള്‍; വീഡിയോ

tags
click me!