ഭാര്യയെ വധുവിന്‍റെ വേഷത്തില്‍ കണ്ട വയോധകന്‍റെ പ്രതികരണം; വൈറലായി വീഡിയോ

By Web Team  |  First Published Nov 14, 2022, 10:37 AM IST

തന്‍റെ ഭാര്യയെ വധുവിന്‍റെ വേഷത്തില്‍ കണ്ട ഒരു വയോധകന്‍റെ പ്രതികരണമാണ് ഇപ്പോള്‍ സൈബര്‍ ലോകത്ത് ഹിറ്റാകുന്നത്. വിവാഹ വേഷത്തില്‍ ഭാര്യയെ കണ്ട വയോധകന്‍ സന്തോഷം കൊണ്ട് കൈകൊട്ടുകയായിരുന്നു.


വ്യത്യസ്തമായ പല തരം വീഡിയോകള്‍ നാം ദിവസവും സോഷ്യല്‍ മീഡിയയിലൂടെ കാണാറുണ്ട്. അതില്‍ വയോധകരുടെ രസകരമായ വീഡിയോകള്‍ കാണാന്‍ ആളുകള്‍ക്ക് ഏറെ ഇഷ്ടമാണ്. അത്തരമൊരു മനോഹരമായ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 

തന്‍റെ ഭാര്യയെ വധുവിന്‍റെ വേഷത്തില്‍ കണ്ട ഒരു വയോധകന്‍റെ പ്രതികരണമാണ് ഇപ്പോള്‍ സൈബര്‍ ലോകത്ത് ഹിറ്റാകുന്നത്. വിവാഹ വേഷത്തില്‍ ഭാര്യയെ കണ്ട വയോധകന്‍ സന്തോഷം കൊണ്ട് കൈകൊട്ടുകയായിരുന്നു. അടുക്കളയില്‍ നിന്നാണ് സോഫയില്‍ ഇരിക്കുന്ന വയോധികയെ അദ്ദേഹം കാണുന്നത്. ഇതുകണ്ടയുടന്‍ സന്തോഷം കൊണ്ട് അദ്ദേഹത്തിന്‍റെ കണ്ണു നിറയുകയായിരുന്നു. കൈകൊട്ടിയാണ് അദ്ദേഹം തന്‍റെ സന്തോഷം പ്രകടിപ്പിച്ചത്. 

Latest Videos

ശേഷം ചിരിച്ചുകൊണ്ട് സോഫയില്‍ ഇരിക്കുന്ന വയോധികയുടെ അടുത്തേയ്ക്ക് അദ്ദേഹം നീങ്ങുന്നതും വീഡിയോയില്‍ കാണാം. തുടര്‍ന്ന് അവരുടെ ദുപ്പട്ട നേരെയിട്ട് കൊടുക്കുന്നതും കാണാം. ഇന്‍സ്റ്റഗ്രാമിലൂടെ ആണ് ഈ വീഡിയോ പ്രചരിച്ചത്. 2.4 മില്ല്യണ്‍ ആളുകളാണ് വീഡിയോ ഇതുവരെ കണ്ടത്. നിരവധി പേര്‍ വീഡിയോയ്ക്ക് താഴെ കമന്‍റുകള്‍ രേഖപ്പെടുത്തുകയും ചെയ്തു. മനോഹരമായ വീഡിയോ എന്നാണ് ആളുകളുടെ പ്രതികരണം. 

 

അതേസമയം, അമ്പത്തിയൊമ്പതാം വിവാഹവാര്‍ഷികത്തിന് തങ്ങളുടെ വിവാഹദിനം പുനരാവിഷ്‌ക്കരിച്ച കാലിഫോര്‍ണിയന്‍ ദമ്പതികളുടെ ചിത്രങ്ങള്‍ മുമ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. എഴുപത്തൊമ്പതുകാരായ കരണും ഗ്രേ റയാനും തങ്ങളുടെ വിവാഹദിനത്തിലെ അതേ വസ്ത്രങ്ങള്‍ ധരിച്ച് അന്ന് പകര്‍ത്തിയതുപോലെ തന്നെ ചിത്രങ്ങള്‍ പകര്‍ത്തിയാണ് സംഭവം കളറാക്കിയത്.  കൊച്ചുമകള്‍ നിക്കി റിയാന്‍ ആണ് ഇരുവരുടെയും ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. കേക്ക് മുറിക്കുന്നതിന്‍റെയും അവ സ്നേഹത്തോടെ വായില്‍വച്ച് കൊടുക്കുന്നതിന്‍റെയുമൊക്കെ അന്നത്തെയും ഇന്നത്തെയും ചിത്രങ്ങള്‍ നിക്കി പങ്കുവച്ചിട്ടുണ്ട്. നിക്കി തന്നെയാണ് ചിത്രങ്ങള്‍ പകര്‍ത്തിയതും. 1962 ലെ വിവാഹദിനം ഇന്നത്തെ വിവാഹത്തില്‍ നിന്ന് എത്ര വ്യത്യസ്തമാണ് എന്ന് ഈ ആഘോഷത്തിലൂടെ പരിചയപ്പെടുത്തുകയാണ് എന്നും നിക്കി കുറിച്ചു. 

Also Read: പഞ്ചാബി ഗാനത്തിനൊപ്പം വളര്‍ത്തുനായയുടെ കിടിലന്‍ ഡാൻസ്; വൈറലായി വീഡിയോ

 

click me!