വാത്ത കുഞ്ഞുങ്ങളെ ഓമനിക്കാൻ ചെന്നയാള്‍ക്ക് കിട്ടിയ 'പണി'; വീഡിയോ...

By Web Team  |  First Published Dec 1, 2022, 10:07 PM IST

നായ, പോത്ത്, പാമ്പ് എന്നിങ്ങനെ മനുഷ്യരുടെ ആവാസവ്യവസ്ഥയുമായി ഏറെ അടുപ്പം പുലര്‍ത്തി ജീവിച്ചുപോകുന്ന മൃഗങ്ങളായാല്‍ പോലും ഇങ്ങനെയുള്ള അപകടങ്ങള്‍ സംഭവിക്കാം. പ്രത്യേകിച്ച് പാമ്പുകളെ പോലെ ജീവന് പോലും ഭീഷണിയാകും വിധത്തിലുള്ള ജീവികളാണെങ്കില്‍ ഇക്കാര്യം തീര്‍ച്ചയായും നമ്മുടെ മനസിലുണ്ടാകേണ്ടതുണ്ട്.


മനുഷ്യര്‍ക്ക് മറ്റ് ജീവികളോടുള്ള ഇഷ്ടവും കൗതുകവുമെല്ലാം പലപ്പോഴും വിനയായി വരാറുണ്ട്. കാരണം മനുഷ്യര്‍ ചിന്തിക്കുന്നതില്‍ നിന്ന് വിഭിന്നമായി ജീവികള്‍ അവയെ അപകടപ്പെടുത്താൻ ശ്രമിക്കുന്നതാണെന്ന ധാരണയില്‍ പ്രതിരോധത്തിലേക്ക് കടക്കുന്നതോടെയാണ് സംഗതി പ്രശ്നമാകുന്നത്. 

നായ, പോത്ത്, പാമ്പ് എന്നിങ്ങനെ മനുഷ്യരുടെ ആവാസവ്യവസ്ഥയുമായി ഏറെ അടുപ്പം പുലര്‍ത്തി ജീവിച്ചുപോകുന്ന മൃഗങ്ങളായാല്‍ പോലും ഇങ്ങനെയുള്ള അപകടങ്ങള്‍ സംഭവിക്കാം. പ്രത്യേകിച്ച് പാമ്പുകളെ പോലെ ജീവന് പോലും ഭീഷണിയാകും വിധത്തിലുള്ള ജീവികളാണെങ്കില്‍ ഇക്കാര്യം തീര്‍ച്ചയായും നമ്മുടെ മനസിലുണ്ടാകേണ്ടതുണ്ട്.

Latest Videos

ഇക്കാര്യം ഓര്‍മ്മപ്പെടുത്തുകയാണ് അല്‍പം രസകരമായൊരു വീഡിയോ. ഏത് ജീവിവര്‍ഗമാണെങ്കില്‍ തങ്ങളുടെ കുഞ്ഞുങ്ങളെ തൊടാൻ വരുന്നവരെ ആക്രമിക്കുകയെന്നത് സഹജമായ വാസനയാണ്. പ്രത്യേകിച്ച് അമ്മമാര്‍ ആയിരിക്കും ഇത്തരത്തില്‍ എളുപ്പം പ്രതികരിക്കുന്നത്. 

ഇതുപോലെ വഴിയരികിലൂടെ നടക്കുകയായിരുന്ന വാത്ത കുഞ്ഞുങ്ങളെ ഓമനിക്കാൻ ചെന്നയാളെ ഓടിച്ചുവിടുന്ന മുതിര്‍ന്ന വാത്തകളെയാണ് വീഡിയോയില്‍ കാണുന്നത്. 

വിരിഞ്ഞിട്ട് അധികമൊന്നും ആകാത്ത കുഞ്ഞുങ്ങളാണ്. കാഴ്ചയില്‍ ഓമനത്തെ തോന്നിക്കും അവ. അതുകൊണ്ട് തന്നെയാണ് ഇദ്ദേഹം അവയ്ക്കരികിലേക്ക് ഇഷ്ടത്തോടെ ചെല്ലുന്നത്. എന്നാല്‍ ഉടൻ തന്നെ ഇദ്ദേഹത്തിന്‍റെ ദേഹത്തേക്ക് ചാടിവീഴുകയാണ് രണ്ട് വാത്തകള്‍. 

ചാടിവീണുവെന്ന് മാത്രമല്ല, ഇദ്ദേഹത്തെ ആ തെരുവിലൂടെ മുഴുവൻ ഓടിക്കുകയാണിവ. ഒരുപാട് സമയം പിന്തുടര്‍ന്ന് ഓടിക്കുന്നത് കാണാം. ഇനിയും കുഞ്ഞുങ്ങളുടെ അടുത്തേക്ക് വരാതിരിക്കാൻ ഒരു താക്കീതെന്ന പോലെയാണിവ ഇത്രമാത്രം ആക്രമണം അഴിച്ചുവിടുന്നത്. കൊത്തിയാട്ടുക എന്ന് കേട്ടിട്ടില്ലേ? അതുതന്നെ സംഗതി.

നിരവധി പേരാണ് ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ കണ്ടിരിക്കുന്നത്. ജീവികളുമായി അടുത്തിടപഴകുമ്പോഴും അവയെ ഓമനിക്കാൻ ചെല്ലുമ്പോഴുമെല്ലാം ഇത്തരം കാര്യങ്ങള്‍ ഓര്‍മ്മയിലിരിക്കണമെന്ന് ഏവരും കമന്‍റുകളില്‍ കുറിച്ചിരിക്കുന്നു. വാത്തകളാണെങ്കില്‍ ചിലത് ഒരു കാര്യവുമില്ലാതെ തന്നെ ആളുകളെ കൊത്തിയാട്ടാറുണ്ടെന്നും ഇവ അല്‍പം അപകടകാരികളാണെന്നുമെല്ലാം ചിലര്‍ കുറിച്ചിരിക്കുന്നു. 

വീഡിയോ കണ്ടുനോക്കൂ...

 

Never mess with someone’s kids. pic.twitter.com/303sjDcHsL

— UOldGuy🇨🇦 (@UOldguy)

Also Read:- ഗൊറില്ലയുടെ കിടിലൻ 'പെര്‍ഫോമൻസ്'; ലക്ഷക്കണക്കിന് കാഴ്ചക്കാരെ നേടി വീഡിയോ

click me!