Good Friday 2023 : ദുഃഖവെള്ളിയെ കുറിച്ച് അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ

By Web Team  |  First Published Apr 5, 2023, 9:11 PM IST

ഇംഗ്ലീഷില്‍ ഈ ദിനം 'ഗുഡ് ഫ്രൈഡേ (നല്ല വെള്ളി) എന്നാണ് അറിയപ്പെടുന്നത്. ഒരു തരത്തില്‍ ഈ ദിനം സന്തോഷത്തിന്റെ ദിവസം കൂടിയാണ്. കാരണം കുരിശുമരണത്തിലൂടെ അവിടുന്ന് നമ്മെ പാപങ്ങളില്‍ നിന്നു രക്ഷിക്കുകയായിരുന്നു. 
 


യേശു മനുഷ്യരാശിക്ക് വേണ്ടി ചെയ്ത ത്യാഗത്തെക്കുറിച്ച് ചിന്തിക്കാനും അുസ്മരിക്കാനുമാണ് ദുഃഖവെള്ളി ​ദിനം ആചരിക്കുന്നത്. ഈസ്റ്റർ ഞായറാഴ്ചയ്ക്ക് മുമ്പുള്ള വെള്ളിയാഴ്ച ആചരിക്കുന്ന ഒരു പ്രധാന ദിനമാണ്.  "ഗുഡ് ഫ്രൈഡേ" എന്ന പേര് "ദൈവത്തിന്റെ വെള്ളിയാഴ്ച" എന്ന പദത്തിൽ നിന്നാണ് ഉത്ഭവിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു, അത് പിന്നീട് "​ഗോഡ് ഫ്രൈഡേ" ആയി മാറി. 

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ദുഃഖവെള്ളി വിശുദ്ധ വെള്ളിയാഴ്ച, കറുത്ത വെള്ളിയാഴ്ച എന്നും അറിയപ്പെടുന്നു. ചില രാജ്യങ്ങളിൽ, യേശുവിന്റെ ത്യാഗത്തെ ബഹുമാനിക്കുന്ന ഒരു മാർഗമെന്ന നിലയിൽ ദുഃഖവെള്ളിയാഴ്ചയിൽ മാംസത്തിന് പകരം മത്സ്യം കഴിക്കുന്നത് പതിവാണ്. ചാന്ദ്ര കലണ്ടറുമായും ഈസ്റ്റർ ഞായറാഴ്‌ചയുടെ തീയതിയുമായും ബന്ധിപ്പിച്ചിരിക്കുന്നതിനാൽ എല്ലാ വർഷവും വ്യത്യസ്ത തീയതികളിലാണ് ദുഃഖവെള്ളി വരുന്നത്.

Latest Videos

undefined

ഇംഗ്ലീഷിൽ ഈ ദിനം 'ഗുഡ് ഫ്രൈഡേ (നല്ല വെള്ളി) എന്നാണ് അറിയപ്പെടുന്നത്. ഒരു തരത്തിൽ ഈ ദിനം സന്തോഷത്തിന്റെ ദിവസം കൂടിയാണ്. കാരണം കുരിശുമരണത്തിലൂടെ അവിടുന്ന് നമ്മെ പാപങ്ങളിൽ നിന്നു രക്ഷിക്കുകയായിരുന്നു. 

പാശ്ചാത്യ സഭകൾ ഈ ദിവസത്തെ 'ഗുഡ് ഫ്രൈഡെ' എന്നും പോളണ്ട് സഭ, യവന സഭ, സുറിയാനി സഭ തുടങ്ങിയ ഓർത്തഡോക്‌സ് സഭകൾ 'വലിയ വെള്ളിയാഴ്ച' എന്നും വിളിക്കുന്നു. ഗുഡ് ഫ്രൈഡെ എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചത് 1290 ൽ നിന്നുള്ള കൃതിയായ 'ദി സൗത്ത് ഇംഗ്ലീഷ് ലെജൻഡറി'യിലാണ് എന്ന് ബിബിസി പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിൽ പറയുന്നു.

ദുഖവെള്ളി ദിനത്തിൽ ഈ സന്ദേശങ്ങൾ ഓർത്ത് വയ്ക്കാം

 

click me!