നല്ലരീതിയില്‍ മഞ്ഞുമൂടിക്കിടക്കുന്ന ഒരിടമാണ് വീഡിയോയില്‍ കാണുന്നത്. ഇത് എവിടെ നിന്ന് പകര്‍ത്തിയതാണെന്നത് വ്യക്തമല്ല. എന്നാല്‍ ഏതാനും ദിവസങ്ങളായി സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ കറങ്ങിനടക്കുകയാണ് ഈ വീഡിയോ.
ഓരോ ദിവസവും സോഷ്യല്‍ മീഡിയയിലൂടെ വ്യത്യസ്തമായ പല വീഡിയോകളും നാം കാണാറുണ്ട്. ഇവയില്‍ കുഞ്ഞുങ്ങളുമായി ബന്ധപ്പെട്ട വീഡിയോകള്‍ ആണെങ്കില്‍ ഇതിന് കാഴ്ചക്കാരേറെയാണ്. കുഞ്ഞുങ്ങളുടെ കളിയും ചിരിയും കുസൃതികളും സംസാരവുമെല്ലാം എപ്പോഴും കാണുമ്പോള്‍ മനസ് നിറയ്ക്കുന്നതാണ്.
മുതിര്‍ന്നവര്‍ക്കാണെങ്കില്‍ തിരക്ക് പിടിച്ച ജീവിതം നല്‍കുന്ന മാനസിക സമ്മര്‍ദ്ദങ്ങളെ അല്‍പനേരത്തേക്കെങ്കിലും മറക്കാൻ ഇതുപോലുള്ള വീഡിയോകള്‍ ഏറെ സഹായകമായിരിക്കും.
അത്തരത്തില്‍ ഏറെ രസകരമായൊരു വീഡിയോയെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. നല്ലരീതിയില്‍ മഞ്ഞുമൂടിക്കിടക്കുന്ന ഒരിടമാണ് വീഡിയോയില്‍ കാണുന്നത്. ഇത് എവിടെ നിന്ന് പകര്‍ത്തിയതാണെന്നത് വ്യക്തമല്ല. എന്നാല്‍ ഏതാനും ദിവസങ്ങളായി സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ കറങ്ങിനടക്കുകയാണ് ഈ വീഡിയോ.
ഒരു കൊച്ചുപെണ്‍കുട്ടിയാണ് വീഡിയോയുടെ ആകര്‍ഷണം. മഴവില്ലിന്‍റെ നിറമുള്ള ജാക്കറ്റും ഉടുപ്പുമെല്ലാം അണിഞ്ഞ് സ്നോ ബോര്‍ഡിംഗിലാണ് ഈ മിടുക്കി. 'നമ്പര്‍ സോംഗ്' പാടിക്കൊണ്ടാണ് തുടങ്ങുന്നത്.
പാടിപ്പാടി നമ്പര്‍ ഒമ്പതെത്തിയപ്പോഴേക്ക് തന്‍റെ സ്പീഡ് കൂടിയതായി ഇവള്‍ തിരിച്ചറിയുകയും പാട്ടിനൊപ്പം തന്നെ അയ്യോ.. സ്പീഡ് കൂടിയല്ലോ എന്നൊക്കെ പറയുന്നത് കേള്‍ക്കം. ഇത് ആവര്‍ത്തിച്ച് പറഞ്ഞുകൊണ്ട് കുഞ്ഞ് മഞ്ഞില്‍ വീഴുകയാണ്.
ഒരേസമയം സാഹസികമായ മനസും വഴക്കമുള്ള ശരീരവും സ്നോബോര്‍ഡിംഗിന് ആവശ്യമാണ്. അത്ര എളുപ്പമല്ല ഇതില്‍ ചലിക്കാൻ. സാഹസികയായ പെണ്‍കുട്ടി എത്ര അനായാസമാണിത് ചെയ്യുന്നതെന്നാണ് വീഡിയോ കണ്ടവരെല്ലാം പറയുന്നത്. ഇതിന് പുറമെ മിടുക്കിയുടെ കൊഞ്ചിയുള്ള സംസാരവും പാട്ടും ഒരുപാടിഷ്ടപ്പെട്ടുവെന്നും നിരവധി പേര്‍ കുറിച്ചിരിക്കുന്നു. ഈ വീഡിയോ കാണാതെ പോയാല്‍ അതൊരു നഷ്ടം തന്നെയെന്ന് അഭിപ്രായപ്പെട്ടവരും ഏറെ. രണ്ടോ മൂന്നോ അതിലധികമോ തവണ ആവര്‍ത്തിച്ചുകണ്ടുവെന്നും സൂക്ഷിച്ചുവച്ചുവെന്നും സന്തോഷപൂര്‍വം അഭിപ്രായപ്പെട്ടവരും ഏറെ.
കുഞ്ഞിന്‍റെ മാതാപിതാക്കള്‍ തന്നെയാണ് വീഡിയോ പകര്‍ത്തിയിരിക്കുന്നത്. ലക്ഷക്കണക്കിന് പേരാണ് വീഡിയോ കണ്ടിരിക്കുന്നത്. നിരവധി പേര്‍ ഇത് പങ്കുവയ്ക്കുകയും ചെയ്തിരിക്കുന്നു.
വീഡിയോ കണ്ടുനോക്കൂ.
Also Read:- കുഞ്ഞിനെയും കൊണ്ട് അമ്പരപ്പിക്കുന്ന അഭ്യാസം നടത്തി അച്ഛൻ; വീഡിയോ വിവാദമാകുന്നു