വ്യത്യസ്തമായ രീതിയില്‍ പിസ ഓര്‍ഡര്‍ ചെയ്ത് പെണ്‍കുട്ടി; രസികൻ വീഡിയോ

By Web Team  |  First Published Dec 8, 2022, 8:17 PM IST

ഫോണിന്‍റെ മറുതലയ്ക്കലുള്ള പിസ ഷോപ്പ് ജീവനക്കാരന്‍ ആദ്യം ഒന്നും മനസിലാകാത്തതായാണ് കാണിക്കുന്നത്. പിന്നീട് അദ്ദേഹം ക്ഷമയോടെ ഓര്‍ഡറെടുക്കാനാണ് ശ്രമിക്കുന്നത്. പല രീതിയില്‍ പാട്ട് പാടിക്കൊണ്ടാണ് പെണ്‍കുട്ടി തനിക്ക് വേണ്ട പിസ ഓര്‍ഡര്‍ ചെയ്യുന്നത്.  


ഓരോ ദിവസവും സോഷ്യല്‍ മീഡിയയിലൂടെ വ്യത്യസ്തവും പുതുമയുള്ളതുമായ എത്രയോ വീഡിയോകള്‍ നാം കാണാറുണ്ട്! ഇവയില്‍ പലതും കാഴ്ചക്കാരെ നേടാൻ വേണ്ടി തന്നെ ബോധപൂര്‍വം തയ്യാറാക്കിയെടുക്കുന്ന ഉള്ളടക്കമായിരിക്കും. എങ്കില്‍ പോലും ഇക്കൂട്ടത്തില്‍ ധാരാളം കഴിവുകളുള്ളവരും, ഒരുപാട് ഉയരങ്ങളിലെത്താൻ അര്‍ഹതയുള്ളവരുമെല്ലാം കാണും.

എന്നാല്‍ അവസരമില്ലായ്മ കൊണ്ടോ മറ്റെന്തെങ്കിലും തടസങ്ങള്‍ കൊണ്ടോ പ്രതീക്ഷിച്ച വിജയങ്ങളിലേക്ക് എത്താൻ സാധിക്കാതിരിക്കുകയോ, അല്ലെങ്കില്‍ പ്രശസ്തിയിലേക്ക് പതിയെ അടിവച്ച് നീങ്ങുന്നവരോ എല്ലാമായിരിക്കും കൂടുതല്‍ കാഴ്ചക്കാരെ സമ്പാദിക്കുന്ന, ഇത്തരം വീഡിയോകളിലെ താരങ്ങള്‍.

Latest Videos

എന്തായാലും അത്തരത്തില്‍ കഴിവുള്ള, തന്‍റെ കഴിവിനെ വ്യത്യസ്തമായ രീതിയില്‍ അവതരിപ്പിക്കാൻ മിടുക്കുള്ള ഒരു പെണ്‍കുട്ടിയുടെ വീഡിയോ ആണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നത്. അസാധാരണമായ രീതിയില്‍ ഒരു പിസ ഓര്‍ഡര്‍ ചെയ്യുകയാണ് പെണ്‍കുട്ടി. പിസ ഷോപ്പിലേക്ക് ഫോണ്‍ ചെയ്ത ശേഷം പ്രമുഖ ഗായിക നേഹ കക്കറിനെ അനുകരിച്ച് പാട്ടിലൂടെയാണ് തുടര്‍ന്ന് പിസ ഓര്‍ഡര്‍ നടത്തുന്നത്.

ഫോണിന്‍റെ മറുതലയ്ക്കലുള്ള പിസ ഷോപ്പ് ജീവനക്കാരന്‍ ആദ്യം ഒന്നും മനസിലാകാത്തതായാണ് കാണിക്കുന്നത്. പിന്നീട് അദ്ദേഹം ക്ഷമയോടെ ഓര്‍ഡറെടുക്കാനാണ് ശ്രമിക്കുന്നത്. പല രീതിയില്‍ പാട്ട് പാടിക്കൊണ്ടാണ് പെണ്‍കുട്ടി തനിക്ക് വേണ്ട പിസ ഓര്‍ഡര്‍ ചെയ്യുന്നത്.  എല്ലാം നേഹയുടെ തന്നെ പാട്ടുകള്‍. എന്നാല്‍ വരികള്‍ ഇഷ്ടാനുസരണം മാറ്റിയിരിക്കുന്നു എന്ന് മാത്രം.

 ഒടുവില്‍ പേര് പറയാൻ പറഞ്ഞപ്പോഴും നേഹയെ പോലെ തന്നെ ആലങ്കാരികമായി സ്വന്തം പേര് പറയുകയും, നേഹയെ പോലെ ചിരിക്കുകയുമെല്ലാം ചെയ്യുകയാണ് പെണ്‍കുട്ടി. വീടെവിടെയെന്ന് ചോദിക്കുമ്പോഴും ഇതേ രീതിയില്‍ തന്നെ മറുപടി.

സംഭവം അനുകരണമാണെങ്കില്‍ കൂടിയും സംഗീതത്തില്‍ ഈ മിടുക്കിക്കുള്ള വാസന കാണിക്കുന്നതാണ് വീഡിയോ എന്നും അനുകരണകല അത്ര നിസാരമായ കഴിവല്ലെന്നുമെല്ലാം വീഡിയോ കണ്ടവര്‍ അഭിപ്രായപ്പെടുന്നു. ഒരുപക്ഷേ, എല്ലാം പ്ലാൻ ചെയ്ത് തയ്യാറാക്കിയ വീഡിയോ ആണെങ്കില്‍ പോലും ഉള്ളടക്കത്തിലെ പുതുമയും പെണ്‍കുട്ടിയുടെ ആത്മവിശ്വാസവും കഴിവും അവതരണമികവുമെല്ലാം വീഡിയോ കണ്ടവരെ ആകര്‍ഷിച്ചിട്ടുണ്ട്. 

പതിനായിരക്കണക്കിന് പേരാണ് ഈ വീഡിയോ കണ്ടിരിക്കുന്നത്. നിരവധി പേര്‍ ഇത് പങ്കുവയ്ക്കുകയും ചെയ്തിരിക്കുന്നു. 

രസികൻ വീഡിയോ കണ്ടുനോക്കൂ...

 

Also Read:- ഷാരൂഖ് ഖാന്‍റെ മകളുടെ 'ഡ്യൂപ്'; ഫോട്ടോയ്ക്ക് രണ്ടഭിപ്രായം

tags
click me!