പ്രമുഖ ഭക്ഷണ ബ്രാന്‍റായ കെഎഫ്സിയുടെ പാക്കറ്റുകള്‍ കൊണ്ടാണ് ഇവിടെയൊരു യുവതി തന്‍റെ വസ്ത്രം ഡിസൈന്‍ ചെയ്തത്. നോകുസോതാ എന്ന യുവതിയാണ് കെഎഫ്സിയുടെ ഉപയോഗിച്ച പാക്കറ്റുകള്‍ പുനഃരുപയോഗിച്ചശേഷം വസ്ത്രം ഡിസൈന്‍ ചെയ്തത്.
ന്യൂസ്പേപ്പര്‍ (newspaper) കൊണ്ട് വസ്ത്രം ഡിസൈന്‍ ചെയ്യുന്ന പലരെയും ഈ കൊറേണ കാലത്ത് നാം കണ്ടതാണ്. ഇപ്പോഴിതാ അത്തരത്തില്‍ മറ്റൊരു ഫാഷന്‍ (fashion) പരീക്ഷണമാണ് സോഷ്യല്‍ മീഡിയയില്‍ (social media) വൈറലാകുന്നത്.
പ്രമുഖ ഭക്ഷണ ബ്രാന്‍റായ കെഎഫ്സിയുടെ (KFC) പാക്കറ്റുകള്‍ കൊണ്ടാണ് ഇവിടെയൊരു യുവതി തന്‍റെ വസ്ത്രം ഡിസൈന്‍ ചെയ്തത്. നോകുസോതാ എന്ന യുവതിയാണ് കെഎഫ്സിയുടെ ഉപയോഗിച്ച പാക്കറ്റുകള്‍ പുനഃരുപയോഗിച്ചശേഷം വസ്ത്രം ഡിസൈന്‍ ചെയ്തത്. കെഎഫ്സിയുടെ ബക്കറ്റ് പിടിച്ചും വിടര്‍ന്നു നില്‍ക്കുന്ന വസ്ത്രമണിഞ്ഞും നില്‍ക്കുന്ന ചിത്രമാണ് നോകുസോതാ ട്വീറ്റ് ചെയ്തത്.
ഫാഷന്‍ ബ്ലോഗര്‍ കൂടിയായ നോകുസോതാ, താൻ കെഎഫ്സിയുടെ വലിയ ഫാന്‍ ആണെന്ന് അവരെ അറിയിക്കുന്നതിനാണ് ഇങ്ങനൊരു വസ്ത്രം ഡിസൈന്‍ ചെയ്തതെന്നതെന്നും ചിത്രത്തിന്‌റെ ക്യാപ്ഷനിൽ കുറിച്ചു. ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തു.
Decided to make this dress for KFC from recycled KFC packages to show how much of KFC super fans we are. . ❤️🤍🖤 pic.twitter.com/XewkWc8Hdu
— a superstar (@NokuzothaNtuli)
13,000-ല്‍ പരം ലൈക്കുകളും 1655 റീട്വീറ്റുകളും ട്വീറ്റിന് ലഭിച്ചു. നോകുസോതായുടെ ക്രിയേറ്റിവിറ്റിയെ പ്രശംസിച്ചുകൊണ്ട് നിരവധി പേര്‍ കമന്‍റുകള്‍ ചെയ്യുകയും ചെയ്തു.
Also Read: ലോക്ക്ഡൗണ്‍ കാലത്തെ ഫാഷന്‍; പത്രക്കടലാസ് കൊണ്ട് ഫ്രോക്ക് ധരിച്ച് കൊച്ചുസുന്ദരി !