അനുശ്രീ ഷേവാള്‍ എന്ന ഇന്‍സ്റ്റഗ്രാം അക്കൌണ്ടിലൂടെ ആണ് ഈ വീഡിയോ പ്രചരിക്കുന്നത്. മെറൂണ്‍ സാരി ധരിച്ചെത്തുന്ന യുവതിയില്‍ നിന്നാണ് വീഡിയോ ആരംഭിക്കുന്നത്.
നിരവധി വീഡിയോകളാണ് ഓരോ ദിവസവും നാം സോഷ്യല്‍ മീഡിയയിലൂടെ കാണുന്നത്. അതില്‍ നൃത്ത വീഡിയോകള്‍ കാണാന്‍ എല്ലാവര്‍ക്കും ഇഷ്ടമാണ്. അത്തരത്തില്‍ ഇവിടെ ഇതാ സാരിയും അതിനൊപ്പം ഹൈഹീല്‍ ചെരിപ്പും ധരിച്ച് പൊതുമധ്യത്തില്‍ കിടിലന്‍ ഡാന്‍സ് ചെയ്യുന്ന ഒരു യുവതിയുടെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 'സാമി സാമി' എന്ന ഗാനത്തിനാണ് യുവതി ചുവടു വയ്ക്കുന്നത്.
അനുശ്രീ ഷേവാള്‍ എന്ന ഇന്‍സ്റ്റഗ്രാം അക്കൌണ്ടിലൂടെ ആണ് ഈ വീഡിയോ പ്രചരിക്കുന്നത്. മെറൂണ്‍ സാരി ധരിച്ചെത്തുന്ന യുവതിയില്‍ നിന്നാണ് വീഡിയോ ആരംഭിക്കുന്നത്. പിന്നീട് ഗാനത്തിന് യുവതി ചുവടു വച്ചു തുടങ്ങുകയായിരുന്നു. ചുറ്റിലും കൂടി നില്‍ക്കുന്നവര്‍ പെണ്‍കുട്ടിയെ കയ്യടിച്ച് പ്രോത്സാഹിപ്പിക്കുന്നതും വീഡിയോയില്‍ കാണാം.
'ഈ വീഡിയോ മനോഹരമാണോ?' എന്ന കുറിപ്പോടെയാണ് ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ എത്തിയത്. വീഡിയോ നിമിഷങ്ങള്‍ക്കകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയായിരുന്നു. വീഡിയോയ്ക്ക് താഴെ നിരവധി കമന്‍റുകളും എത്തി. 'സാരി ഉടുത്ത് നേരെ നടക്കാന്‍ പറ്റുന്നില്ല, പിന്നെ എങ്ങനെ ഡാന്‍സ് അതും ഹീല്‍സില്‍'- എന്നാണ് ഒരാള്‍ കമന്‍റ് ചെയ്തത്.
വീഡിയോ കാണാം...
Also Read: 'ബാഗില്‍ ഒരു വീട് മുഴുവന്‍ കൊണ്ടുപോകണോ?'; ട്രോള്‍ വാങ്ങി സബ്യസാചിയുടെ ഇന്ത്യ ടോട്ട് ബാഗ്