ഹൃദ്യമായ ഈ വീഡിയോ നിരവധി പേരാണ് തങ്ങളുടെ സോഷ്യൽ മീഡിയ പേജിൽ പങ്കുവയ്ക്കുന്നത്. മനസിനെ ഏറെ സ്പർശിക്കുന്ന- അലിയിക്കുന്ന രംഗമെന്ന് തന്നെയാണ് വീഡിയോ കണ്ട മിക്കവരുടെയും അഭിപ്രായം.
ദിവസവും സോഷ്യൽ മീഡിയയിലൂടെ എത്രയോ വീഡിയോകൾ നമുക്ക് മുമ്പിലൂടെ കടന്നുപോകാറുണ്ട്. ഇവയിൽ പലതും നമ്മെ സ്പർശിക്കുക പോലും ചെയ്യാറില്ലെന്നതാണ് വാസ്തവം. എന്നാൽ ചില ദൃശ്യങ്ങ8 ഒരിക്കൽ കണ്ടാൽ തന്നെ അൽപസമയത്തേക്ക് നമ്മെ അതുപോലെ തന്നെ പിടിച്ചിരുത്താറുണ്ട്. സന്തോഷമോ, നൊമ്പരമോ, കൌതുകമോ എല്ലാമാവാം ഇതിന് പിന്നിൽ. അത്തരമൊരു വീഡിയോയിലേക്ക് ആണിനി നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കുന്നത്.
പിറന്നാൾ ദിനത്തിൽ പ്രിയപ്പെട്ടവരുടെ കയ്യിൽ നിന്ന് സമ്മാനം കിട്ടുന്നതോളം സന്തോഷം... അല്ലേ? ഈ അനുഭവം എത്രമാത്രം വലുതാണെന്നും പ്രധാനപ്പെട്ടതാണെന്നും ഇങ്ങനെയുള്ള നിമിഷങ്ങളിലൂടെ കടന്നുപോയിട്ടുള്ളവർക്ക് അറിയാം.
ഇവിടെ ഒരു കൊച്ചുപെൺകുട്ടിക്ക് അവളുടെ പിറന്നാൾദിനത്തിൽ സമ്മാനം നൽകുകയാണ് മാതാപിതാക്കൾ. ബ്രയാന്ന എന്ന് പേരുള്ള പെൺകുട്ടി എവിടത്തുകാരിയാണെന്നത് വ്യക്തമല്ല. കാർ നിർത്തിയിട്ട ശേഷം സർപ്രൈസായാണ് ഇവർ സമ്മാനം നൽകുന്നത്. ആദ്യം അച്ഛൻ ഒരു കറുത്ത പട്ടിക്കുട്ടിയുടെ പാവയാണ് ഇവൾക്ക് സമ്മാനമായി നൽകുന്നത്.
പട്ടിക്കുഞ്ഞുങ്ങളെ ഇഷ്ടമുള്ള ബ്രയാന്നയ്ക്ക് ഇത് ഏറെ ഇഷ്ടമായി. നിനക്ക് പട്ടിക്കുഞ്ഞുങ്ങളെ ഇഷ്ടമുള്ളതിനാലാണ് ഈ സമ്മാനമെന്ന് അച്ഛൻ പറയുന്നതും കേൾക്കാം. എന്നാൽ പിന്നീടാണ് യഥാർത്ഥ സമ്മാനം വരുന്നത്. ആ പാവയെ പോലെ തന്നെയൊരു പട്ടിക്കുഞ്ഞ്. എന്നാലിത് ജീവനുള്ളതാണെന്ന് മാത്രം.
കറുത്ത നിറത്തിൽ, കാണാൻ ചന്തമുള്ള പട്ടിക്കുഞ്ഞ്. ഇതിനെ നൽകുന്നതോടെ അമ്പരപ്പും സന്തോഷവും കൊണ്ട് നിറയുകയാണ് ബ്രയാന്ന. പിന്നീട് പട്ടിക്കുഞ്ഞിനെ ചേർത്തുപിടിച്ചുകൊണ്ട് ആഹ്ളാദവും അതിനോടുള്ള വാത്സല്യവും സഹിക്കവയ്യാതെ കരയുകയാണ് ബ്രയാന്ന. ഈ രംഗം കണ്ടവരെല്ലാം ഇത് തങ്ങളുടെ കണ്ണുകളെയും നനയിച്ചുവെന്നാണ് പറയുന്നത്. അപ്രതീക്ഷിതമായി കിട്ടിയ വിലയേറിയ സമ്മാനത്തിന് അവൾ മാതാപിതാക്കളോട് പലതവണ നന്ദി പറയുന്നുണ്ട്. അവരും അവളുടെ സന്തോഷത്തോടൊപ്പം ചേരുന്നു.
ഹൃദ്യമായ ഈ വീഡിയോ നിരവധി പേരാണ് തങ്ങളുടെ സോഷ്യൽ മീഡിയ പേജിൽ പങ്കുവയ്ക്കുന്നത്. മനസിനെ ഏറെ സ്പർശിക്കുന്ന- അലിയിക്കുന്ന രംഗമെന്ന് തന്നെയാണ് വീഡിയോ കണ്ട മിക്കവരുടെയും അഭിപ്രായം.
വീഡിയോ കാണാം...
Also Read:- 'അച്ചോടാ കുഞ്ഞുവാവേ..'; കോടിയിലധികം പേര്‍ കണ്ട വീഡിയോ