കേരള സാരിയിലാണ് ഇത്തവണ ഗായത്രി തിളങ്ങുന്നത്. കസവു കരയുള്ള സാരിയോടൊപ്പം ചുവപ്പ് ബ്ലൗസാണ് താരം പെയര്‍ ചെയ്തിരിക്കുന്നത്.
'ജമ്നപ്യാരി' എന്ന കുഞ്ചാക്കോ ബോബൻ ചിത്രത്തിലൂടെ മലയാള സിനിമയിൽ എത്തി ശ്രദ്ധനേടിയ താരമാണ് ഗായത്രി സുരേഷ്. ശേഷം ചെറുതും വലുതുമായ ഒട്ടേറെ സിനിമകളിൽ ഗായത്രി അഭിനയിച്ചു. പ്രേക്ഷകരുടെ ഇഷ്ടത്തോടൊപ്പം തന്നെ പലപ്പോഴും വിമർശനങ്ങളും ഗായത്രിയെ തേടി എത്താറുണ്ട്. പ്രണവ് മോഹൻലാലിനെ വിവാഹം കഴിക്കാൻ താല്പര്യമുണ്ടെന്ന് താരം അടുത്തിടെ പറഞ്ഞത് ഏറെ വിമർശനങ്ങള്‍ക്ക് വഴിയായി.
അതേസമയം, സമൂഹമാധ്യമങ്ങളില്‍ സജീവമായ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും എപ്പോഴും ശ്രദ്ധനേടാറുണ്ട്. ഇപ്പോഴിതാ താരത്തിന്‍റെ ഏറ്റവും പുത്തന്‍ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. കേരള സാരിയിലാണ് ഇത്തവണ ഗായത്രി തിളങ്ങുന്നത്. കസവു കരയുള്ള സാരിയോടൊപ്പം ചുവപ്പ് ബ്ലൗസാണ് താരം പെയര്‍ ചെയ്തിരിക്കുന്നത്. കസേരയിൽ ഇരുന്നാണ് ചിത്രങ്ങൾക്ക് പോസ് ചെയ്തത്.
ട്രെഡീഷനൽ ലുക്കിലുള്ള ആഭരണങ്ങളാണ് താരം അണിഞ്ഞത്. മിനിമലിസ്റ്റിക് മേക്കപ്പ് ആണ് താരം തെരഞ്ഞെടുത്തത്. ചിത്രങ്ങള്‍ ഗായത്രി തന്നെയാണ് തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. ഫോട്ടോഗ്രാഫര്‍ ശ്യാം ആണ് ചിത്രങ്ങള്‍ പകര്‍ത്തിയത്.
Also Read: കറുപ്പില്‍ മനോഹരിയായി ഖുഷി; അമ്മയുടെ അഴകെന്ന് കമന്‍റുകള്‍