ഗാമോഫോബിയയെ കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ? എന്താണ് ഇതിന്റെ ലക്ഷണങ്ങൾ

By Priya Varghese  |  First Published Jul 9, 2024, 4:24 PM IST

ചെറുപ്പകാലം മുതലേ മനസ്സിനേറ്റ മുറിവുകളും ഒറ്റപ്പെടലും ആകാം വിവാഹത്തെ ഭയക്കുന്ന അവസ്ഥയ്ക്കു കാരണം. നിർബന്ധിച്ചു വിവാഹം നടത്തുന്നത് പിന്നീട് ആ ബന്ധത്തിന്റെ തകർച്ചയ്ക്ക് കരണമാകുന്ന സാഹചര്യം ഉണ്ടാകരുത്.


അടുത്തിടെ നടന്ന പഠനത്തിൽ പെൺകുട്ടികൾക്ക് വിവാഹം കഴിക്കാൻ താല്പര്യമില്ല എന്നത് വാർത്തകളിൽ നാം കണ്ടതാണ്. എന്നാൽ ഇത് സ്ത്രീകളിൽ മാത്രം ഉള്ള ഭയമല്ല എന്നും പുരുഷന്മാരിലും ഉണ്ടെന്നതാണ് വസ്തുത. ഗ്രീക്ക് വാക്കായ ഗ്രാമോസ് അഥവാ വിവാഹം എന്നതിൽ നിന്നും ഉത്ഭവിച്ച വാക്കാണ് ഗാമോഫോബിയ. വിവാഹത്തെ ഭയക്കുന്ന ഈ അവസ്ഥയുടെ ലക്ഷണങ്ങൾ നോക്കാം:

●    വിവാഹശേഷം പങ്കാളി ഉപേക്ഷിച്ചു പൊയ്കളയുമോ എന്ന ഭയം 
●    വിവാഹത്തെക്കുറിച്ചും വളരെ കാലം നീണ്ടുനിൽക്കുന്ന എല്ലാ ബന്ധങ്ങളെക്കുറിച്ചും വളരെ നെഗറ്റീവായ മനോഭാവം 
●    ചെറുപ്പകാലത്ത് മാതാപിതാക്കളുമായി വൈകാരിക അടുപ്പം ഉണ്ടാകാനുള്ള സാഹചര്യം ഇല്ലാതെപോവുക 
●    മാതാപിതാക്കളുടെ വിവാഹജീവിതത്തിന്റെ തകർച്ച ചെറുപ്പം മുതൽ കാണേണ്ടിവരിക
●    പ്രണയ ബന്ധം തകർന്ന അനുഭവം 
●    സുഹൃത്തുക്കളുടെ പ്രണയങ്ങൾ തകർച്ചയിലാകുന്നത് പല തവണ കാണുക 
●    സ്വാതന്ത്ര്യവും ഇപ്പോഴത്തെ വ്യക്തിത്വവും നഷ്ടമാകുമോ എന്ന ഭയം 
●    മറ്റൊരാൾ തന്നോടു കൂടുതൽ അടുക്കാൻ അനുവദിക്കാതെയിരിക്കുക 

Latest Videos

undefined

ഉത്കണ്ഠ (anxiety) ഉണ്ടാകുമ്പോൾ ആ സമയം ഒരു വ്യക്തിക്ക് അനുഭവപ്പെടാറുള്ള ലക്ഷണങ്ങളായ നെഞ്ചിടിപ്പു കൂടുക, നെഞ്ചിനു ഭാരം തോന്നുക, വിറയ്ക്കുക, വിയർക്കുക, ശ്വാസതടസ്സം പോലെ തോന്നുക എന്നിവയെല്ലാം വിവാഹത്തെക്കുറിച്ചു ചിന്തിക്കുമ്പോൾ ഇവരിൽ അനുഭവപ്പെടും. ഇങ്ങനെ ഒരു ഭയമുള്ള വ്യക്തിയെ നിർബന്ധിച്ചു വിവാഹത്തിന് സമ്മതിപ്പിക്കുക എന്ന രീതി ഗുണകരമല്ല. ചെറുപ്പകാലം മുതലേ മനസ്സിനേറ്റ മുറിവുകളും ഒറ്റപ്പെടലും ആകാം വിവാഹത്തെ ഭയക്കുന്ന അവസ്ഥയ്ക്കു കാരണം. നിർബന്ധിച്ചു വിവാഹം നടത്തുന്നത് പിന്നീട് ആ ബന്ധത്തിന്റെ തകർച്ചയ്ക്ക് കരണമാകുന്ന സാഹചര്യം ഉണ്ടാകരുത്.

ചികിത്സ

Cognitive Behaviour Therapy (CBT) എന്ന മനഃശാസ്ത്ര ചികിത്സ ഈ ഭയം അകറ്റാൻ സഹായകരമാണ്. ഈ ഭയത്തിന്റെ കാരണമെന്താണ് എന്നു കണ്ടുപിടിക്കുകയാണ് ആദ്യ ഘട്ടം. നെഗറ്റീവ്വായ ചിന്താഗതിയെ പരിഹരിക്കുന്നതിനായി മുൻപ് മനസ്സിനേറ്റ മുറിവുകളെയും മാറ്റിയെടുക്കേണ്ടതായുണ്ട്. ഇതോടൊപ്പം തന്നെ മനസ്സിനെ ശാന്തമാക്കാൻ relaxation therapyയും പ്രയോജനം ചെയ്യും.

(ലേഖിക തിരുവല്ലയില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റാണ്. ഫോണ്‍: 8281933323)

ഈ ലക്ഷണങ്ങൾ കുട്ടിയിൽ കാണുന്നുണ്ടോ? എന്താണ് എഡിഎച്ച്ഡി?

 

click me!