ഓണ്‍ലൈൻ ഫുഡ് ഡെലിവെറിയുടെ തോത് കൂടുന്നതിന് അനുസരിച്ച് ഇതിനകത്ത് നിന്ന് വരുന്ന പരാതികളുടെ എണ്ണവും കൂടും. പ്രധാനമായും ഓര്‍ഡര്‍ വഴി എത്തുന്ന ഭക്ഷണത്തിന്‍റെ അളവിലും ഗുണമേന്മയിലുമാണ് അധികപേരും പരാതികളുയര്‍ത്താറ്.
ഇത് ഓണ്‍ലൈൻ ഫുഡ് ഡെലിവെറികളുടെ കാലമാണ്. മുമ്പെല്ലാം നഗരങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു ഓണ്‍ലൈൻ ഫുഡ് ഡെലിവെറിയെങ്കില്‍ ഇപ്പോള്‍ മിക്കയിടങ്ങളിലും ഇത് സജീവമായി വരികയാണ്. 'സ്വിഗ്ഗി', 'സൊമാറ്റോ' എന്നീ ആപ്പുകളെയാണ് കാര്യമായും ഇവിടെ നമ്മള്‍ ഓണ്‍ലൈൻ ഫുഡ് ഓര്‍ഡറിനായി ആശ്രയിക്കുന്നത്.
ഓണ്‍ലൈൻ ഫുഡ് ഡെലിവെറിയുടെ തോത് കൂടുന്നതിന് അനുസരിച്ച് ഇതിനകത്ത് നിന്ന് വരുന്ന പരാതികളുടെ എണ്ണവും കൂടും. പ്രധാനമായും ഓര്‍ഡര്‍ വഴി എത്തുന്ന ഭക്ഷണത്തിന്‍റെ അളവിലും ഗുണമേന്മയിലുമാണ് അധികപേരും പരാതികളുയര്‍ത്താറ്.
ഇത്തരത്തില്‍ പരാതികളുയരുമ്പോള്‍ അതിനെ കമ്പനികള്‍ നല്ലരീതിയില്‍ തന്നെ കൈകാര്യം ചെയ്യാറുമുണ്ട്. ഭക്ഷണം മാറ്റിനല്‍കാനും, പണം തിരികെ നല്‍കാനുമെല്ലാം (റീഫണ്ട്) കമ്പനികള്‍ തയ്യാറാകാറുണ്ട്. എന്നാലീ സൗകര്യങ്ങള്‍ ചിലര്‍ ദുരുപയോഗം ചെയ്യാറുണ്ട് എന്നതും സത്യമാണ്.
ഇതിനെ പരിഹാസരൂപേണ വീഡിയോയിലൂടെ അവതരിപ്പിച്ചിരിക്കുകയാണ് ഒരു യുവാവ്. സോഷ്യല്‍ മീഡിയയിലൂടെ വീഡിയോകള്‍ പങ്കുവച്ച ശ്രദ്ധേയനായ കണ്ടന്‍റ് ക്രിയേറ്റര്‍ സച്ചിൻ അവസ്ഥിയാണ് രസകരമായ വീഡിയോ ചെയ്തിരിക്കുന്നത്.
ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്ത ഭക്ഷണം മോശമാകുമ്പോള്‍ അതിന്‍റെ പണം തിരികെ ചോദിക്കാൻ നമുക്ക് കമ്പനികളുടെ കസ്റ്റമര്‍ കെയറിനെ ബന്ധപ്പെടാമല്ലോ. ചിലരെങ്കിലും ചെയ്യുന്നത് പക്ഷേ ഇങ്ങനെയാണെന്ന രീതിയിലാണ് സച്ചിൻ തമാശ നിറച്ച് വീഡിയോ ചെയ്തിരിക്കുന്നത്.
അതായത്, കയ്യിലിരിക്കുന്ന സാൻഡ്‍വിച്ച് കഴിച്ചുകൊണ്ടാണ് ഇതിനെ കുറ്റപ്പെടുത്തി കസ്റ്റമര്‍ കെയറില്‍ സംസാരിക്കുന്നത്. ശേഷം ഇതിന് റീഫണ്ട് വേണമെന്നും വാശി പിടിക്കുകയാണ്.
സത്യത്തില്‍ ഒരുപാട് പേര്‍ ഇങ്ങനെ സൗകര്യങ്ങള്‍ ദുരുപയോഗം ചെയ്യുന്നുണ്ടെന്നാണ് വീഡിയോ കണ്ട പലരും അഭിപ്രായപ്പെടുന്നത്. ഇത്തരത്തിലുള്ള ദുരുപയോഗങ്ങള്‍ ആവശ്യക്കാരെ വരെ ബാധിക്കുമെന്നും ഈ പ്രവണത കൂടിയാല്‍ കമ്പനികള്‍ റീഫണ്ട് അടക്കമുള്ള ഉപഭോക്താവിന് അനുകൂലമായ നിലപാടുകളേ പിൻവലിക്കുമെന്നും വീഡിയോ കണ്ടവര്‍ കമന്‍റിലൂടെ പറയുന്നു.
രസകരമായ വീഡിയോ കണ്ടുനോക്കൂ...
Also Read:- 'പ്രശസ്തര്‍ ഓര്‍ഡര്‍ ചെയ്ത ഭക്ഷണം വാങ്ങുന്നത് ഇങ്ങനെ'; അനുകരിച്ച് യുവാവ്